Weight Loss Tips: അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

കറുവപ്പട്ടയ്ക്ക് നിങ്ങളുടെ ഭാരം ചെറിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും സഹയിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 04:54 PM IST
  • ഈ സമയത്ത് മടി കൂടാനും വ്യായാമങ്ങൾ മുടങ്ങാനും സാധ്യത കൂടുതലാണ്.
  • എന്നാൽ ഈ സമയത്ത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് പ്രശസ്ത പോഷകാഹാര വിദഗ്ദ്ധ ആർസ ഖാൻ.
  • കറുവപ്പട്ടയ്ക്ക് നിങ്ങളുടെ ഭാരം ചെറിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും സഹയിക്കും.
  • രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഉലുവ വളരെ ഫലപ്രദമാണ്
Weight Loss Tips: അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

മഞ്ഞ് കാലം തുടങ്ങുന്നതിനാൽ ശരിയായ ഡയറ്റ് (Diet) പിന്തുടരുന്നതും, വ്യായാമങ്ങൾ (Exercise) ചെയ്യുന്നതും വളരെ ശ്രമകരമാണ്.  ഈ സമയത്ത് മടി കൂടാനും വ്യായാമങ്ങൾ മുടങ്ങാനും സാധ്യത കൂടുതലാണ്. എന്നാൽ ഈ സമയത്ത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് പ്രശസ്ത പോഷകാഹാര വിദഗ്ദ്ധ ആർസ ഖാൻ.

അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണം ഏതൊക്കെ? 

കാരറ്റ് ( Carrots) 

കാരറ്റിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ ധാരാളം സമയമെടുക്കും അതിനാൽ കരാറ്റ് നിങ്ങളെ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും. നിങ്ങൾക്ക് വിശപ്പ് തോന്നിയില്ലെങ്കിലും ഇടയ്ക്ക് കഴിക്കാനും തോന്നില്ല. ഇത് അധിക കലോറി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കും. ക്യാരറ്റ് കലോറി വളരെ കുറവും അന്നജം ഇല്ലാത്തതുമാണ്.

ALSO READ: Guava Health Benefits: ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പേരയ്ക്ക ഉത്തമം

കറുവപ്പട്ട (Cinnamon)

കറുവപ്പട്ടയ്ക്ക് നിങ്ങളുടെ ഭാരം ചെറിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും സഹയിക്കും. ജേണൽ ഓഫ് ന്യൂട്രീഷണൽ സയൻസ് ആൻഡ് വൈറ്റമിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കറുവപ്പട്ടയിൽ അടങ്ങിയിട്ടുള്ള സിന്നമാൽഡിഹൈഡ് ഫാറ്റി വിസറൽ ടിഷ്യുവിന്റെ മെറ്റബോളിസം വർധിപ്പിക്കാനും, ഭാരം പെട്ടന്ന് കുറയ്ക്കാനും സഹായിക്കും. കറുവപ്പട്ട ഇൻസുലിൻ ഉത്പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും.

ALSO READ: Immunity-Boosting Foods : ഡെങ്കി പനിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഉലുവ (Fenugreek Seeds)

രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഉലുവ വളരെ ഫലപ്രദമാണ്. ഇതുകൂടാതെ, ഉലുവ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യും. ഉലുവയിൽ കാണപ്പെടുന്ന ഗാലക്‌ടോമന്നൻ ഇടിയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.

ALSO READ: Moringa Leaves: മികച്ച ഹൃദയാരോഗ്യം, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കും മുരിങ്ങയില..!!

പേരയ്ക്ക (Guava)

നിങ്ങൾക്ക് പ്രതിദിനം ആവശ്യമായി വരുന്ന ഫൈബറിന്റെ  12 ശതമാനവും നിറവേറ്റുന്ന ഫലമാണ് പേരയ്ക്ക. ഇത് ഫൈബറുകളാൽ സമ്പന്നമാണ്. നിങ്ങളുടെ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും പേരയ്ക്ക സഹായിക്കും. നല്ല ദഹനം വേഗത്തിലുള്ള മെറ്റബോളിസത്തിന് നിർണായകമാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News