Amazing Benefits of Plums: ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ് മുന്തിരിങ്ങ പോലുള്ള ഈ പഴവും!

Amazing Benefits of Plums: പ്ലം രുചിയുള്ള ഒരു പഴമാണ്. എന്നാൽ ഇത് കഴിക്കുന്നതിലൂടെ നമുക്ക് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ എന്നത് ഒരു സത്യമാണ്.

Written by - Ajitha Kumari | Last Updated : Mar 18, 2022, 04:08 PM IST
  • പ്ലമ്മിന്റെ അത്ഭുതകരമായ ഗുണങ്ങൾ അറിയാം
  • ശരീരഭാരം കുറയ്ക്കാൻ ഈ പഴം വളരെ നല്ലതാണ്
  • കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും
Amazing Benefits of Plums: ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ് മുന്തിരിങ്ങ പോലുള്ള ഈ പഴവും!

Amazing Benefits of Plums: ഇന്ന് നമുക്ക് പ്ലമ്മിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.  ഇത് ശരിക്കും കാഴ്ചയ്ക്ക് കറുത്ത മുന്തിരി പോലെയിരിക്കും.  ഇതൊരു കലോറി കുറഞ്ഞ പഴമാണ്. മാത്രമല്ല  നാരുകൾ, വിറ്റാമിനുകൾ (എ, കെ, സി), കോപ്പർ, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നവുമാണ് ഈ പഴം.  ഈ പോഷകങ്ങൾ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളവയാണ്. ഇത് ഹൃദയത്തെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്തും. വേനൽക്കാലത്ത് ലഭിക്കുന്ന ഒരു പഴമാണിത്.  ഇതിന്റെ രുചി കുറച്ചു മധുരവും പുളിയും ചേർന്നതാണ്.  

Also Read: Health Tips: പഴവും പപ്പായയും ഒരുമിച്ചു കഴിക്കാമോ? അറിയാം ഈ 6 കാരണങ്ങൾ!

പ്ലമ്മിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in Plums)

കടുത്ത പർപ്പിൾ-ചുവപ്പ് അല്ലെങ്കിൽ പച്ചകലർന്ന മഞ്ഞ നിറങ്ങളിലാണ് ഈ പഴങ്ങൾ കാണപ്പെടുന്നത്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിനുകൾ എ, സി, കെ എന്നിവ ഈ പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ പ്ലമ്മിൽ കാണപ്പെടുന്ന നാരുകൾ ശരീരഭാഗങ്ങളെ മിനുസപ്പെടുത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം സൗന്ദര്യം വർധിപ്പിക്കാനും ഇത് നല്ലതാണ്. 

പ്ലം കഴിക്കുന്നതിന്റെ അത്ഭുതകരമായ 5 ഗുണങ്ങൾ അറിയാം.. (5 amazing benefits of eating plums) 

1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു (Helpful in Weight Loss)

ശരീരഭാരം കുറയ്ക്കാൻ പ്ലം സഹായിക്കുന്നു. 100 ഗ്രാം പ്ലമ്മിൽ ഏകദേശം 46 കലോറിയാണ് ഉള്ളത്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഇതിൽ കലോറി വളരെ കുറവാണ്. ഇക്കാരണത്താൽ നിങ്ങളുടെ ഭാരം നിയന്ത്രിക്കാനും ഇത് സഹായകമാണ്.

Also Read: Guava: തടി കുറയ്ക്കാൻ പേരയ്ക്കയും! അറിയാം വെറും വയറ്റിൽ ഇത് കഴക്കുന്നതിന്റെ ഗുണവും ദോഷവും?

2. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും (Beneficial for eye health)

പ്ലമ്മിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ-സി നിങ്ങളുടെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്തുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ-കെ, ബി6 എന്നിവയും ഇതിൽ ധാരാളമായി കാണപ്പെടുന്നു.

3. ഹൃദയാരോഗ്യത്തിനും നല്ലത്  (Take care of heart health)

കൊളസ്ട്രോൾ കുറയ്ക്കാനും പ്ലം സഹായിക്കും. ഇതിൽ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഈ പഴം കഴിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കും.

Also Read: Morning Weight Loss Drinks: ശരീരഭാരം കുറയ്ക്കണോ..? വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ

4. എല്ലുകളെ ശക്തമാക്കുന്നു (Makes Bones Strong)

പഠനമനുസരിച്ച് ഓസ്റ്റിയോപൊറോസിസ് (എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥ), ഓസ്റ്റിയോപീനിയ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ പ്ലം സഹായിക്കുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇവ എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

5. തലച്ചോറിനെയും ആരോഗ്യത്തോടെ നിലനിർത്തും

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ചർമ്മത്തെ മാത്രമല്ല തലച്ചോറിനെയും ആരോഗ്യത്തോടെ നിലനിർത്തും. നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ദവൈദ്യോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News