Benefits of Amla Water: മുടിയ്ക്ക് കറുത്ത നിറവും കട്ടിയും വേണമെങ്കിൽ നെല്ലിക്ക നീര് ഈ രീതിയിൽ ഉപയോഗിക്കൂ!

Amla Water For Long And Fizzy Hair: മുടിയ്ക്ക് നല്ല കട്ടിയും നീളവുമുള്ളതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് നെല്ലിക്ക നീര് ഉപയോഗിച്ച് അത് നേടിയെടുക്കാൻ കഴിയും.  ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് മുടിയിൽ നെല്ലിക്കയുടെ നീര് ഉപയോഗിക്കേണ്ടതെന്ന് അറിയണ്ടേ... 

Written by - Ajitha Kumari | Last Updated : Mar 10, 2022, 12:35 PM IST
  • മുടിയ്ക്ക് കറുത്ത നിറവും കട്ടിയും വേണമെങ്കിൽ നെല്ലിക്ക നീര് ഉപയോഗിക്കൂ
  • നെല്ലിക്കയിൽ അടങ്ങിയിട്ടുള്ളപോഷകങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്
Benefits of Amla Water: മുടിയ്ക്ക് കറുത്ത നിറവും കട്ടിയും വേണമെങ്കിൽ നെല്ലിക്ക നീര് ഈ രീതിയിൽ ഉപയോഗിക്കൂ!

Amla Water For Long And Fizzy Hair: നല്ല കട്ടിയുള്ള നീളമുള്ള മുടി എന്നത് ഏവരുടെയും ആഗ്രഹമാണല്ലോ അല്ലെ. ഈ ആഗ്രഹം സാധിച്ചു തരാൻ നമ്മുടെ നെല്ലിക്കയ്ക്ക് കഴിയും എന്നത് നിങ്ങൾക്ക് അറിയാമോ?  നെല്ലിക്കയുടെ ഉള്ളിൽ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്  അതായത് നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. 

Also Read: Jeera Water Benefits: ജീരക വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങള്‍ അറിയാം

ഇന്ന് നമ്മൾ അറിയാൻ പോകുന്നത് നെല്ലിക്ക നീരിന്റെ ഗുണങ്ങളെ കുറിച്ചാണ്.  നെല്ലിക്ക നീര് മുടിയിൽ എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ അതെങ്ങനെയെന്ന് നമുക്ക് നോക്കാം. 

മുടിയിൽ നെല്ലിക്ക നീര് എങ്ങനെ ഉപയോഗിക്കാം (How to use gooseberry water on hair)

1. താരന്റെ പ്രശ്‌നമുള്ളവർ നെല്ലിക്കയുടെ നീര് ഉപയോഗിക്കുന്നതോടെ ഈ പ്രശ്‌നത്തിൽ നിന്നും രക്ഷനേടാൻ കഴിയും.  ഇതിനായി നിങ്ങൾ ആദ്യംതന്നെ നെല്ലിക്കയുടെ നീര്  നീക്കം ചെയ്യണം. ശേഷം ആ നീര് ഒരു ബ്രഷ് കൊണ്ട് മുടിയിൽ പുരട്ടണം. നെല്ലിക്കയുടെ നീര് മുടിയിൽ നല്ല രീതിയിൽ പിടിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് മുടി കഴുകാം.  മുടി കഴുകുമ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം.

Also Read: Healthy Breakfast Tips: ദിവസം മുഴുവനും ഊർജ്ജസ്വലതയോടെ ഇരിക്കണമെങ്കിൽ പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

2. മുടി കറുപ്പിക്കാൻ വേണ്ടി നിങ്ങൾക്ക് മൈലാഞ്ചിക്കൊപ്പം നെല്ലിക്കയുടെ നീരും ചേർക്കാം.  ഇതിനായി നിങ്ങൾ നെല്ലിക്കയുടെ നീരിൽ വേണം മയിലാഞ്ചി കലക്കിയെടുക്കേണ്ടത് ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടണം.  ഇനി ഈ മിശ്രിതം ഉണങ്ങിയ ശേഷം നിങ്ങൾക്ക്  സാധാരണ വെള്ളമുപയോഗിച്ചോ അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചോ മുടി കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടി നീളത്തിൽ വളരുക മാത്രമല്ല മുടിയുടെ വേരുകൾക്ക് കരുത്തു പകരുകയും ചെയ്യും.

3. ഇനി മുടിക്ക് ബലം ലഭിക്കാൻ നിങ്ങൾക്ക് മറ്റൊരു വഴികൂടി ചെയ്യാം അതായത് നെല്ലിക്ക നീരിൽ നെല്ലിക്കയുടെ പൊടി കലർത്തിയ ശേഷം ഒരു ബ്രഷ് ഉപയോഗിച്ച്  മുടിയുടെ വേരുകളിൽ തേച്ചു പിടിപ്പിക്കുക. ഈ മിശ്രിതവും ഉണങ്ങിയ ശേഷം സാധാരണ വെള്ളത്തിൽ കഴുകാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News