Lemon Juice Benefits: വെറും ദാഹശമനിയല്ല; നാരങ്ങാവെള്ളത്തിന് ഗുണങ്ങളേറെയാണ്

ദാഹശമനത്തിന് പുറമേ ഉന്മേഷം നൽകി ക്ഷീണം അകറ്റുന്ന മികച്ച പാനീയമാണ് നാരങ്ങാവെള്ളം. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 06:04 PM IST
  • വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങാവെള്ളം.
  • ദാഹശമനത്തിന് പുറമേ ഉന്മേഷം നൽകി ക്ഷീണം അകറ്റുന്ന മികച്ച പാനീയമാണ് നാരങ്ങാവെള്ളം.
  • വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, സിട്രിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്ക രോഗികൾക്ക് ദോഷം ചെയ്യില്ല.
  • കൂടിയ അളവിലുള്ള ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും.
Lemon Juice Benefits: വെറും ദാഹശമനിയല്ല; നാരങ്ങാവെള്ളത്തിന് ഗുണങ്ങളേറെയാണ്

കോവിഡ് കാലത്ത് ഏറ്റവും കൂടുതലായി കേട്ട ഉപദേശമാണ് പ്രതിരോധ ശക്തി ലഭിക്കുന്നതിനായി നാരങ്ങാവെള്ളം ധാരാളമായി കുടിക്കണമെന്നത്. എന്നാൽ സിട്രിക് ആസിഡിന്റെ കലവറയായ നാരങ്ങാവെള്ളം ധാരാളമായി കുടിക്കുന്നത് എതെങ്കിലും രോഗാവസ്ഥയിൽ ഉള്ളവരെ ബാധിക്കുമോ എന്നാണ് പലരുടേയും സംശയം. ഉദാഹരണത്തിന് വൃക്ക രോഗികൾ, അമിതവണ്ണം ഉള്ളവർ കിഡ്നി സ്റ്റോൺ ഉള്ള രോഗികൾ ഒക്കെ നാരങ്ങാവെള്ളം ഉപയോഗിക്കുന്നത് ദോഷം ചെയ്യുമോ എന്നാണ് ആശങ്ക.  നാരങ്ങാവെള്ളത്തിന്റെ ഫലങ്ങളെ എന്തൊക്കെ, പാർശ്വ ഫലങ്ങൾ എന്തൊക്കെ? 

വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങാവെള്ളം. ദാഹശമനത്തിന് പുറമേ ഉന്മേഷം നൽകി ക്ഷീണം അകറ്റുന്ന മികച്ച പാനീയമാണ് നാരങ്ങാവെള്ളം. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, സിട്രിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്ക രോഗികൾക്ക് ദോഷം ചെയ്യില്ല. എന്നാൽ കൂടിയ അളവിലുള്ള ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും.

ALSO READ: Feet Care Tips: വേനൽക്കാലത്ത് വേണം പാദങ്ങൾക്ക് സംരക്ഷണം, ഉപയോ​ഗിക്കാം ഈ 'ഹോം മെയ്ഡ്' സ്ക്രബുകൾ

നാരങ്ങാവെളളം കുടിക്കുന്നത് വഴി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും നിലനിർത്താൻ കഴിയും. നാരാങ്ങ ഒരു സീറോ കാലോറി ഡ്രിങ്കാണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കും എന്നുമാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവകളോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനും ഇത് സഹായിക്കുന്നു. 

വിറ്റാമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍,കുത്തിയുള്ള ചുമ എന്നിവയെ തടയുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെ പ്രവര്‍ത്തനങ്ങളെയും ഏകീകരിക്കുകയും രക്തസമര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും. ദഹനത്തെ സഹായിക്കാനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും വായ്നാറ്റം അകറ്റാനും നാരങ്ങാവെള്ളം ശീലിക്കുന്നതിലൂടെ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News