ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വളരെ ജനപ്രിയമായിരിക്കുകയാണ്. ഇവയുടെ ഉത്തരങ്ങൾ കണ്ടെത്തുന്നത് ഓരോരുത്തരുടെയും വ്യക്തിത്വങ്ങളും ചിന്തകളും വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വൈറലാകാറുണ്ട്. നിങ്ങളുടെ ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും.
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വസ്തുക്കളെ ഒളിപ്പിച്ചുവയ്ക്കുന്നവയെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ പരിശോധിക്കുന്ന ആളുടെ ചിന്താരീതികൾ, വ്യക്തിത്വം എന്നിവ കൊണ്ടെല്ലാം ഓരോരുത്തരും ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ഒരേ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾ കാണുക.
Also Read: Happy New Year 2023: ലോകത്ത് ആദ്യവും അവസാനവും ന്യൂ ഇയർ ആഘോഷിക്കുന്നത് എവിടെയാണെന്ന് അറിയാം
കാട്ടിനുള്ളിൽ നിന്ന് ഒരു തവളയെ കണ്ടെത്താൻ സാധിക്കുമോ? 20 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി. കാട് ആയതിനാൽ തന്നെ എല്ലാം പച്ച നിറത്തിലുള്ളതിനാൽ ഇതിൽ നിന്നും തവളയെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എങ്കിലും ഒന്ന് പരിശ്രമിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് തവളയെ കണ്ടെത്താൻ സാധിച്ചേക്കും. കണ്ടെത്താൻ കഴിയാത്തവർക്ക് ഒരു സൂചന തരാം. ചിത്രത്തിന്റെ ഇടതുവശത്തായി കുറ്റിച്ചെടികൾക്കിടയിലായാണ് തവളയുള്ളത്. ഇനിയും കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തവളയെ അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം ചുവടെ ചേർക്കുന്നു...
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ കണ്ണിനെയും മനസ്സിനെയും കബളിപ്പിക്കുന്നതിൽ മികച്ചതാണ്. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷേ ആ ചിത്രത്തിൽ മറ്റ് പലതും ഒളിച്ചിരിപ്പുണ്ടാകും. നമ്മുടെ കണ്ണുകൾക്കും തലച്ചോറിനും ഇത് നല്ലൊരു വ്യായാമമാണ്. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...