ന്യൂഡൽഹി: ഇന്റർനെറ്റിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കാറുണ്ട്. ഈ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളെ വെല്ലുവിളിക്കുകയും നിങ്ങളുടെ മസ്തിഷ്കത്തെ കബളിപ്പിക്കുകയും ചെയ്യുന്നവയാണ്. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ വിഷ്വൽ ഇല്യൂഷനുകൾ എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ് ഉള്ളത്.
പലരും അവരുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാനും വിനോദത്തിനുമായി ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പരിഹരിക്കാൻ ഇഷ്ടപ്പെടുന്നു. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. അഞ്ച് സെക്കന്റ് സമയമാണ് നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്താൻ കഴിയുമോ?
മികച്ച കാഴ്ചശക്തിയുള്ള വ്യക്തികൾ നിമിഷങ്ങൾക്കകം പക്ഷിയെ കണ്ടെത്തും. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്കീസോഫ്രീനിയ പോലുള്ള ചില മാനസിക വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്താൻ കഴിയാത്തവർ താഴെയുള്ള ചിത്രം പരിശോധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...