സമൂഹ മാധ്യമങ്ങളിൽ കുറേയേറെ നാളുകളായി ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ചില ചിത്രങ്ങളിൽ അത്ര പെട്ടെന്ന് നമ്മുടെ കണ്ണിൽ കുറച്ച് കാര്യങ്ങൾ ഉണ്ടാകും. ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന വസ്തുവിനെ കണ്ടെത്താമോ? ഇലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ? എന്നൊക്കെയുള്ള ക്യാപ്ഷനുകളുമായി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ നിറയാറുണ്ട്. ഒരാളുടെ സ്വഭാവം, കാഴ്ചപ്പാട്, ഐക്യൂ ലെവൽ തുടങ്ങിയവ ഇത്തരം ചിത്രങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ വ്യക്തമാകും.
അത്തരം ഒരാളുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ കാട്ടിൽ നിൽക്കുന്ന ഒരു കടുവയെ നമുക്ക് കാണാം. എന്നാൽ ഇതിൽ രണ്ട് കടുവകൾ ഉണ്ട്. ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ കടുവയെ കണ്ടെത്താമോ എന്നാണ് ചോദ്യം. ഈ ചിത്രം കണ്ട് മിക്കവരും കുഴങ്ങിയിരിക്കുകയാണ്. കാരണം ആ ചിത്രം മുഴുൻ നോക്കിയിട്ടും രണ്ടാമത്തെ കടുവയെ കണ്ടെത്താൻ കഴിയുന്നില്ല പലർക്കും. കടുവയുടെ പിന്നിലെ സീനറിയിൽ ആണ് എല്ലാവരും രണ്ടാമത്തെ കടുവയെ തിരയുന്നത്.
If you spot the second tiger in this optical illusion you’re in the top 1%
Don't give it away. Like if you spot it. pic.twitter.com/V9G4rcmQYu
— Let's Fookin' Gooooo!!! (@bitcoininvestr) June 7, 2022
Also Read: Optical Illusion: നിങ്ങൾ പ്രശ്‍നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും; ഈ ചിത്രം ഉത്തരം പറയും
എന്നാൽ സീനറിയിൽ ഒന്നും നോക്കിയാൽ കടുവയെ കണ്ടെത്താനാകില്ല. കാരണം രണ്ടാമത്തേത് കടുവയുടെ ചിത്രമല്ല മറിച്ച് "ദി ഹിഡൻ ടൈഗർ" എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുകയാണ്. കടുവയുടെ മുൻകാലും ശരീരവും പിൻകാലും സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വാക്കുകൾ കാണാൻ കഴിയും.
സോഷ്യൽ മീഡിയയിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ നിരവധി കാണാൻ കഴിയും. ഇവയ്ക്കായി എല്ലാ വർഷവും മത്സരം നടക്കുന്ന ഒരു വെബ്സൈറ്റ് പോലും ഉണ്ട്. "ന്യൂറൽ കോറിലേറ്റ് സൊസൈറ്റി" (NCS) എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്റെ ഒരു സംരംഭമാണ് ഈ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...