മസ്തിഷ്കത്തിന്റെ വളർച്ചയിൽ പോഷകസമൃദമായ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ, തലച്ചോറിന്റെ ആരോഗ്യത്തിന് പോഷകസമൃദമായ ഭക്ഷണം കഴിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ മസ്തിഷ്ക വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കേണ്ടതുണ്ട്. പോഷകാഹാരക്കുറവുള്ള ഗർഭിണികൾക്ക് ഭാരക്കുറവും മസ്തിഷ്ക വളർച്ചയുടെ അപര്യാപ്തതയുമുള്ള കുട്ടികൾ ജനിക്കാൻ സാധ്യതയുണ്ട്. മാസം തികയാതെയുള്ള പ്രസവത്തിനും ഗർഭിണികളിലെ പോഷകാഹാരക്കുറവ് കാരണമാകും.
ഫോളിക് ആസിഡ്
കുഞ്ഞുങ്ങളുടെ ന്യൂറൽ ട്യൂബിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഫോളിക് ആസിഡ് സഹായിക്കും. ബ്രൊക്കോളി, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ചീര എന്നിവയിൽ ഫോളിസിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
സിങ്ക്
ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സിങ്ക്. ശരീരത്തിൽ സിങ്കിന്റെ ഉത്പാദനം കുറഞ്ഞാൽ കോശങ്ങളുടെ ഉത്പാദനത്തിനെയും രോഗപ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കും. സ്ത്രീൾക്ക് ഓരോ ദിവസവും എട്ട് മില്ലിഗ്രാം സിങ്ക് ശരീരത്തിൽ എത്തേണ്ടതുണ്ട്. പുരുഷന്മാർക്ക് ദിവസവും 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ALSO READ: ഭക്ഷണത്തിലൂടെ ഷിഗല്ല; ശുചിത്വം പാലിക്കണം, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
അമിനോ ആസിഡ്
പ്രോട്ടീനുകളുടെ നിർമ്മാണ ഘടകമാണ് അമിനോ ആസിഡ്. തലച്ചോറിന്റെ പ്രവർത്തനത്തിലും ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിലും പ്രോട്ടീനുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. പയറുവർഗ്ഗങ്ങൾ, മുട്ട, കോഴിയിറച്ചി, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡ്
ഒമേഗ 3 ഉം ഒമേഗ 6 ഉം ഫാറ്റി ആസിഡുകൾ ബുദ്ധിശക്തി നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലും മുതിർന്നവരിലും ഡിഎച്ച്എ സപ്ലിമെന്റുകൾ നൽകുമ്പോൾ പെരുമാറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പുരോഗതി കാണിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അയഡിൻ
തൈറോയ്ഡ് ഹോർമോണുകളുടെ അവിഭാജ്യ ഘടകമാണ് അയഡിൻ. ഇത് തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും കാരണമാകുന്നു. അയഡിൻ കുറവ് കഴിക്കുന്ന കുട്ടികളിൽ വൈജ്ഞാനിക വികസനം കുറഞ്ഞാണ് കാണപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...