പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ചൂട് കാലത്തും പകൽ സമയങ്ങളിലുമെല്ലാം പഴങ്ങൾ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പതിവായി പഴങ്ങൾ കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പഴങ്ങൾ കഴിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില പഴങ്ങൾ കഴിച്ച ശേഷം വെള്ളം കുടിക്കാൻ പാടില്ല. ഇവ കഴിച്ച ശേഷം വെള്ളം കുടിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഏതൊക്കെ പഴങ്ങൾ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം എന്ന് നോക്കാം.
ALSO READ: നിങ്ങളെ കാത്തിരിക്കുന്നത് വലിയ രോഗങ്ങൾ...! വീട്ടിൽ കൊതുകുതിരി കത്തിക്കാറുണ്ടോ?
ആപ്പിൾ
സ്ഥിരമായി ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്ന് പറയാറുണ്ട്. എന്നാൽ ഇതേ ആപ്പിൾ തന്നെ നിങ്ങളെ രോഗിയാക്കുകയും ചെയ്യും. ആപ്പിൾ കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആപ്പിൾ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും.
ചാമ്പയ്ക്ക
ചാമ്പയ്ക്ക പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ്. ചാമ്പയ്ക്ക കഴിക്കുന്നത് കൊണ്ട് ശരീരത്തിന് മറ്റ് പല ഗുണങ്ങളുമുണ്ട്. എന്നാൽ, ചാമ്പയ്ക്ക കഴിച്ച ഉടൻ വെള്ളം കുടിച്ചാൽ ചുമയും ജലദോഷവും വരാനുള്ള സാധ്യതയുണ്ട്.
തണ്ണിമത്തൻ
വേനൽക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ ഇത് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ തണ്ണിമത്തൻ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
ഏത്തപ്പഴം
ഏത്തപ്പഴം കഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ടാകും. എന്നാൽ, ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പും കാൽസ്യവും നൽകുന്നു. എന്നാൽ ഏത്തപ്പഴം കഴിച്ചയുടൻ വെള്ളം കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുകയും ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുകയും ചെയ്യും.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് രുചികരമായ ഒരു പഴമാണ്. ഇതിൽ ഉയർന്ന ജലാംശമുണ്ട്. മധുരക്കിഴങ്ങ് കഴിച്ച് കഴിഞ്ഞാൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. മധുരക്കിഴങ്ങ് കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...