ഇന്ന് യുവാക്കൾ ഉൾപ്പെടെ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടിയിലെ നര. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നവരും അകാല നര ബാധിക്കുന്നവരുമെല്ലാം നമുക്ക് ചുറ്റുമുണ്ട്. ചിലർ 'സാൾട്ട് ആൻഡ് പെപ്പർ' സ്റ്റൈലായി നരയെ മാറ്റുമ്പോൾ ഭൂരിഭാഗം ആളുകളും മുടി കറുപ്പിക്കാനുള്ള വഴികൾ തേടുന്നു.
മുടിയുടെ നിറം മാറ്റാനും സ്റ്റൈലിഷായി കാണപ്പെടാനും വിപണിയിൽ ലഭ്യമായ വിവിധ കെമിക്കൽ ഡൈകൾ പലരും ഉപയോഗിക്കുന്നുണ്ട്. കെമിക്കൽ ഡൈകൾ അടിക്കടി ഉപയോഗിക്കുന്നത് മൂലം ഭാവിയിൽ മുടിക്ക് ഗുരുതരമായ ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ബ്യൂട്ടീഷ്യൻമാർ പറയുന്നു. പകരം മുടിക്ക് നിറം നൽകാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ട് കൊണ്ട് നിർമ്മിച്ച ഹെയർ മാസ്ക് പുരട്ടുന്നത് മുടിയുടെ ആരോഗ്യം മാത്രമല്ല, മുടി കൊഴിച്ചിൽ എളുപ്പത്തിൽ കുറയ്ക്കുകയും ചെയ്യും.
ALSO READ: അകാല വാർധക്യം തടയാം... ചെറുപ്പം നിലനിർത്താം; ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇവ
വെളുത്ത മുടി പ്രശ്‌നമായി തോന്നുന്നവർ ബീറ്റ്‌റൂട്ട് കൊണ്ട് നിർമ്മിച്ച ഹെയർ മാസ്‌ക് ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെ ഒരേ സമയം മുടിയ്ക്ക് നേരിയ ചുവപ്പ് നിറം ലഭിക്കുകയും നര മറയുകയും ചെയ്യും. ഇത് മുടിയെ സംരക്ഷിക്കുക മാത്രമല്ല, മുടിയുടെ ആരോഗ്യവും നിലനിർത്തുന്നു.
ബീറ്റ്റൂട്ട് ഹെയർ മാസ്ക് വീട്ടിൽ എങ്ങനെ ഉണ്ടാക്കാം:
ഈ മാസ്ക് തയ്യാറാക്കാൻ 2 ബീറ്റ്റൂട്ടുകളാണ് ആവശ്യം.
1 ടീസ്പൂൺ ഇഞ്ചി നീരും എടുക്കുക.
ഇവ രണ്ടും ഒരു പാത്രത്തിൽ നന്നായി മിക്സ് ചെയ്യുക.
മിക്സ് ചെയ്ത ശേഷം രണ്ട് സ്പൂണ് ഒലീവ് ഓയിൽ കൂടി ചേർത്ത് നന്നായി ഇളക്കുക.
ഈ മിശ്രിതം നന്നായി യോജിപ്പിച്ച് മുടിയിൽ പുരട്ടുക.
നന്നായി പുരട്ടിയ ശേഷം മൃദുവായി മസാജ് ചെയ്യുക.
ഈ ഹെയർ മാസ്ക് 1 മണിക്കൂർ മുതൽ 2 മണിക്കൂർ വരെ മുടിയിൽ വെയ്ക്കുക.
ഇത് ചെയ്ത ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
സ്പെഷ്യൽ ബീറ്റ്റൂട്ട് ഹെയർ ഡൈ തയ്യാറാക്കുന്ന രീതി:
ഈ ഹെയർ ഡൈ തയ്യാറാക്കാൻ 3 - 4 ബീറ്റ്റൂട്ടുകളാണ് ആവശ്യം.
ഇവ കഷണങ്ങളാക്കി ഒരു ഗ്രൈൻഡറിൽ ഇട്ട് നല്ല പോലെ യോജിപ്പിക്കുക.
ഈ മിശ്രിതം തയ്യാറാക്കിയ ശേഷം അതിൽ 1 സ്പൂൺ തേൻ ചേർക്കണം.
അതിന് ശേഷം ഈ മിശ്രിതം 1 മണിക്കൂർ മാറ്റിവെക്കണം.
ഈ മിശ്രിതം തലയിൽ പുരട്ടുന്നതിന് മുമ്പ് മുടി കഴുകണം.
ഈ മിശ്രിതം മുടിയിൽ പുരട്ടി 3 മുതൽ 4 മണിക്കൂർ വരെ വെയ്ക്കുക.
അതിനുശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...