Frozen Fruit Hack: വൈറലാകുന്ന ഫ്രോസൺ ഫ്രൂട്ട് ഹാക്ക്; ആരോഗ്യകരമാണോ ഈ രീതി?

Frozen Fruit Trend: പഴങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇവ സമീകൃതാഹാരത്തിലെ അവശ്യ ഘടകമായി കണക്കാക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 02:57 PM IST
  • ഫ്രഷ്-കട്ട് പഴങ്ങളേക്കാൾ ശീതീകരിച്ച പഴങ്ങൾ കൂടുതൽ കാലം കേടുകൂടാതെയിരിക്കും
  • ഇത് പഴങ്ങൾ വേ​ഗത്തിൽ കേടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു
  • സ്ട്രോബെറി, മാമ്പഴം, ബ്ലൂബെറി എന്നിവ ശീതീകരിക്കുന്നത് കൂടുതൽ രുചികരമാണ്
Frozen Fruit Hack: വൈറലാകുന്ന ഫ്രോസൺ ഫ്രൂട്ട് ഹാക്ക്; ആരോഗ്യകരമാണോ ഈ രീതി?

സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളും ട്രെൻഡിങ് ആകാറുണ്ട്. ഓരോ ദിവസവും ഒരു പുതിയ ട്രെൻഡ് ഉണ്ടാകുകയും വൈറൽ ആകുകയും ചെയ്യും. ഭക്ഷണത്തിന്റെ കാര്യത്തിലും സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡുകൾ സാധാരണമാണ്. ഏറ്റവും പുതിയ ഫുഡ് ട്രെൻഡിൽ, ഫ്രോസൺ ഫ്രൂട്ട്‌സ് ഹാക്ക് ശ്രദ്ധ നേടുന്നു. ഇത് ആരംഭിച്ചത് ഫുഡ് ബ്ലോഗർ ഫ്രാങ്കി ഗാവാണ്.

എന്താണ് ഫ്രോസൺ ഫ്രൂട്ട് ഹാക്ക്?

പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രോസൺ ഫ്രൂട്ട് ഹാക്ക് എന്നത് പഴങ്ങൾ ഫ്രീസ് ചെയ്യുകയും തുടർന്ന് അതുപയോ​ഗിച്ച് ഭക്ഷണം തയ്യാറാക്കുന്നതുമാണ്. നിങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന പഴങ്ങൾ ഫ്രീസ് ചെയ്യുക. ഇത് നന്നായി ശീതീകരിച്ച ശേഷം, നിങ്ങൾ കഴിക്കുന്ന വിഭവത്തിലേക്ക് ഇത് ​ഗ്രേറ്റ് ചെയ്ത് ചേർക്കുക.

ഫ്രോസൺ ഫ്രൂട്ട് ഹാക്ക് ആരോഗ്യകരമാണോ?

പഴങ്ങൾ വളരെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പഴങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇവ സമീകൃതാഹാരത്തിലെ അവശ്യ ഘടകമായി കണക്കാക്കപ്പെടുന്നു. പഴങ്ങളിൽ സാധാരണയായി ഉയർന്ന ആൻ്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വ്യത്യസ്ത പഴങ്ങൾ വ്യത്യസ്ത പോഷക ഗുണങ്ങൾ നൽകുന്നു. ചില പഴങ്ങൾ തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കുമ്പോൾ അവയിലെ പോഷകങ്ങൾ നിലനിർത്തുന്നുവെന്നാണ് ആരോ​ഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഫ്രഷ്-കട്ട് പഴങ്ങളേക്കാൾ ശീതീകരിച്ച പഴങ്ങൾ കൂടുതൽ കാലം കേടുകൂടാതെയിരിക്കും. ഇത് പഴങ്ങൾ വേ​ഗത്തിൽ കേടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. സ്ട്രോബെറി, മാമ്പഴം, ബ്ലൂബെറി എന്നിവ ശീതീകരിക്കുന്നത് കൂടുതൽ രുചികരമാണ്.

പഴങ്ങൾ ശീതീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ പഴങ്ങൾ ഫ്രീസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വീട്ടിൽ കൊണ്ടുവന്ന ഉടൻ തന്നെ ചെയ്യുക. ചില പഴങ്ങൾ ഫ്രീസുചെയ്യുമ്പോൾ രുചിയിലും ഘടനയിലും വ്യത്യാസം ഉണ്ടാകുമെന്നത് ശ്രദ്ധിക്കുക. വേ​ഗത്തിൽ കേടാകുന്ന പഴങ്ങൾ ഉടനെ ശീതീകരിക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News