National Nutrition Week 2023: കുട്ടികളിലെ പോഷകാഹാരം; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

Healthy Diet For Kids: വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്കായി ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ പോഷകസമൃദ്ധമായ ഭക്ഷണക്രമവും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവുമായ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 10:01 AM IST
  • ഭക്ഷണ സമയത്തിന് മുൻഗണന നൽകി ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
  • എത്രമാത്രം കഴിക്കണമെന്ന് തീരുമാനിക്കുക
  • വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക
  • ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരു മനോഭാവം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക
National Nutrition Week 2023: കുട്ടികളിലെ പോഷകാഹാരം; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

കുട്ടികളിലെ പോഷകാഹാരം അവരുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്കായി ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ പോഷകസമൃദ്ധമായ ഭക്ഷണക്രമവും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവുമായ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കുന്നു.

കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് ബുദ്ധിമുട്ടേറിയതാണ്. പ്രത്യേകിച്ചും അവരുടെ അഭിരുചികളും മുൻഗണനകളും പലപ്പോഴും മാറിവരുന്നതിനാൽ ഓരോ രക്ഷിതാക്കളും കുട്ടികൾക്കുള്ള ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണത്തെക്കുറിച്ച് ആശങ്കയിലാകും. കുട്ടികളെ സമീകൃതാഹാരം കഴിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. കുട്ടികളിലെ പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചെയ്യേണ്ട കാര്യങ്ങൾ

ഭക്ഷണ സമയത്തിന് മുൻഗണന നൽകി ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
എത്രമാത്രം കഴിക്കണമെന്ന് തീരുമാനിക്കുക.
വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരു മനോഭാവം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക.
വ്യായാമം, ഔട്ട്ഡോർ സ്പോർട്സ്, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.

ALSO READ: Milk: രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്നത് ആരോ​ഗ്യകരമാണോ? ഈ പ്രശ്നങ്ങൾ നേരിടാം

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

സ്‌ക്രീനിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കാൻ കുട്ടികളെ അനുവദിക്കരുത്.
ഭക്ഷണം ഒഴിവാക്കാൻ സമ്മതിക്കരുത്.
കുട്ടികൾക്ക് നിർബന്ധിച്ച് ഭക്ഷണം നൽകരുത്.
ജങ്ക് ഫുഡ് നൽകരുത്.

ആഗോളവൽക്കരണവും ആധുനിക രീതികളും കുട്ടികളെ ജങ്ക് ഫുഡിലേക്ക് ആകർഷിക്കുന്നതിന് സാധ്യതയേറെയാണ്. എന്നാൽ, വളരെ ഉദാസീനമായ ജീവിതശൈലി കൂടുതലായതിനാൽ കുട്ടികൾക്ക് ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News