പാൽ ഉത്പന്നങ്ങൾ സമീകൃത ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അവയിൽ അടങ്ങിയിരിക്കുന്നു. എന്നാൽ, ചില പാൽ ഉത്പന്നങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവയിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പാൽ ഉത്പന്നങ്ങൾ പോഷകങ്ങളുടെ വലിയ സ്രോതസാണെങ്കിലും ചില ഉത്പന്നങ്ങൾ അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദയത്തിന്റെ ആരോഗ്യം മികച്ചാക്കുന്നതിന് ഒഴിവാക്കേണ്ടതും അമിതമായി കഴിക്കാൻ പാടില്ലാത്തതുമായ പാൽ ഉത്പന്നങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ALSO READ: കാപ്പി പ്രേമികൾക്ക് സന്തോഷവാർത്ത; ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
ഹോൾ മിൽക്ക്, ക്രീം, ഫുൾ ഫാറ്റ് ചീസ്, വെണ്ണ എന്നിവയിൽ പൂരിത കൊഴുപ്പുകൾ കൂടുതലാണ്. ഇത് കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. കണ്ടൻസ്ഡ് മിൽക്കിൽ വലിയ അളവിൽ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർധിപ്പിക്കാനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാനും ഇടയാക്കും.
ഐസ്‌ക്രീമിൽ പഞ്ചസാര, പൂരിത കൊഴുപ്പുകൾ, കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യുന്നു. ഫ്ലേവറുകൾ ചേർത്ത യോഗർട്ട് രുചികരമാണെങ്കിലും ഇവയിൽ പഞ്ചസാര ചേർത്തിട്ടുണ്ട്, ഇത് ശരീരഭാരം വർധിപ്പിക്കാനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാനും സാധ്യതയുണ്ട്. ഫ്ലേവേർഡ് യോഗർട്ടിന് പകരം പ്ലെയിൻ, മധുരമില്ലാത്ത യോഗർട്ട് കഴിക്കുന്നതാണ് നല്ലത്. സംസ്കരിച്ച ചീസിൽ പലപ്പോഴും ഉയർന്ന അളവിൽ സോഡിയവും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.