Menstrual Hygiene: ആർത്തവ ദിനങ്ങളിൽ കൃത്യമായി ശുചിത്വം പാലിച്ചില്ലെങ്കിൽ പാർശ്വഫലങ്ങൾ ഇവയാണ്

Menstruation: ആർത്തവ സമയത്തെ ശുചിത്വം വളരെ പ്രധാനമാണ്. നിശ്ചിത ഇടവേളകളിൽ സാനിറ്ററി പാഡുകൾ മാറ്റുക, സ്വയം ശുചിത്വം പാലിക്കുക എന്നിവ ആർത്തവ സമയത്ത് കൃത്യമായി പാലിക്കേണ്ടതുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 17, 2023, 04:18 PM IST
  • ശുചിത്വം ശരിയായി പരിഗണിച്ചില്ലെങ്കിൽ, അവയ്ക്ക് പലവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടായേക്കാം
  • ആർത്തവ സമയത്തെ ശുചിത്വമില്ലായ്മ പലവിധത്തിലുള്ള അലർജികളിലേക്കും ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും
Menstrual Hygiene: ആർത്തവ ദിനങ്ങളിൽ കൃത്യമായി ശുചിത്വം പാലിച്ചില്ലെങ്കിൽ പാർശ്വഫലങ്ങൾ ഇവയാണ്

ആർത്തവ ദിനങ്ങളിൽ പലർക്കും ശാരീരികവും മാനസികവുമായ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടേക്കാം. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വയറുവേദന. ഭൂരിഭാ​ഗം സ്ത്രീകൾക്കും ആർത്തവ സമയങ്ങളിൽ വയറുവേദന അനുഭവപ്പെടാറുണ്ട്. ചിലർക്ക് പുറംവേദന, കാലുവേദന, തലവേദന എന്നിവയും ഉണ്ടാകും.

എന്നാൽ ആർത്തവ സമയങ്ങളിൽ ഓരോ സ്ത്രീയും നിർബന്ധമായും ശീലിക്കേണ്ട ഒരു കാര്യം അവരുടെ ശുചിത്വം കൃത്യമായി പാലിക്കുക എന്നതാണ്. ആർത്തവ സമയത്തെ ശുചിത്വം വളരെ പ്രധാനമാണ്. നിശ്ചിത ഇടവേളകളിൽ സാനിറ്ററി പാഡുകൾ മാറ്റുക, സ്വയം ശുചിത്വം പാലിക്കുക എന്നിവ ആർത്തവ സമയത്ത് കൃത്യമായി പാലിക്കേണ്ടതുണ്ട്.

ശുചിത്വം ശരിയായി പരിഗണിച്ചില്ലെങ്കിൽ, അവയ്ക്ക് പലവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടായേക്കാം. ആർത്തവ സമയത്തെ ശുചിത്വമില്ലായ്മ പലവിധത്തിലുള്ള അലർജികളിലേക്കും ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. ഇന്ത്യയിൽ 43 മുതൽ 88 ശതമാനം വരെ സ്ത്രീകളും പെൺകുട്ടികളും ഡിസ്പോസിബിൾ പാഡുകൾ ഉപയോഗിക്കുന്നതിനുപകരം കോട്ടൺ തുണികൾ കഴുകി വീണ്ടും ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മോശം ആർത്തവ ശുചിത്വത്തിന്റെ പാർശ്വഫലങ്ങൾ

യീസ്റ്റ് അണുബാധ: കാൻഡിഡ ആൽബിക്കൻസ് മൂലമുണ്ടാകുന്ന ഒരു ഫംഗസ് രോഗമാണ് യീസ്റ്റ് അണുബാധ. ആർത്തവ സമയത്ത് കൃത്യമായ ശുചിത്വം പാലിച്ചില്ലെങ്കിൽ അണുബാധയിലേക്ക് നയിക്കും. അനാരോഗ്യകരമായ ആർത്തവ ശുചിത്വ രീതികൾ പിന്തുടരുകയാണെങ്കിൽ ഈ അവസ്ഥ കൂടുതൽ വഷളാകും.

ഫംഗസ് അണുബാധ: പല സ്ത്രീകളും ഫംഗസ് അണുബാധകൾ അനുഭവിക്കുന്നു. യോനിയിൽ ചൊറിച്ചിൽ, വൈറ്റ് ഡിസ്ചാർജ്, വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. സാനിറ്ററി നാപ്കിനുകൾ നിശ്ചിത ഇടവേളകളിൽ മാറ്റാതിരിക്കുകയോ വൃത്തിഹീനമായ സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും.

ALSO READ: World Hypertension Day 2023: ഉയർന്ന രക്തസമ്മർദ്ദം മാനസികാരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

മൂത്രാശയ അണുബാധ: ഇത് ഏറ്റവും സാധാരണമായ അണുബാധയാണ്. ആർത്തവ പ്രായത്തിലുള്ള പെൺകുട്ടികളിലും സ്ത്രീകളിലും ഉണ്ടാകുന്ന അണുബാധയുടെ ഏറ്റവും സാധാരണമായ രൂപങ്ങളിലൊന്നാണ് മൂത്രാശയ അണുബാധ എന്ന് വിശ്വസിക്കപ്പെടുന്നു. ശുചിത്വക്കുറവാണ് ഇതിന്റെ പ്രധാന കാരണം.

ബാക്ടീരിയ വാഗിനോസിസ്: ആർത്തവ സമയത്ത് യോനിയിലെ സ്രവങ്ങളുടെ പിഎച്ച് ബാലൻസിൽ മാറ്റം സംഭവിക്കാം. ആർത്തവ ശുചിത്വം പാലിക്കുന്നില്ലെങ്കിൽ, അനാരോഗ്യകരമായ ബാക്ടീരിയകൾക്ക് പ്രജനനത്തിന് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാകും. യോനിയിൽ വസിക്കുന്ന നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് നഷ്ടപ്പെട്ടാൽ അത് ബാക്ടീരിയ വാഗിനോസിസ് ഉണ്ടാകുന്നതിന് കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News