ഇന്ന് ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് സെക്‌സിന് ശേഷം ചെറിയ കാലത്തിനുള്ളില്‍ സംഭവിക്കുന്ന പുരുഷന്‍മാരുടെ മരണം. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടിൽ പ്രത്യേകിച്ച് പുരുഷന്മാരിൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇതിന് പിന്നിലെ ആരോഗ്യകാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മനുഷ്യ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഒന്നാണ് ശാരീരിക ബന്ധമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശാരീരികമായി ലഭിക്കുന്ന സന്തോഷം ആസ്വദിക്കുന്ന പങ്കാളികളുടെ മാനസികാരോഗ്യവും ഇതുവഴി ശക്തമായി നിലനിൽക്കുമെന്ന് പറയപ്പെടുന്നു. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉറക്ക പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനും ശാരീരിക ബന്ധത്തിലൂടെ സാധിക്കും.
ALSO READ: വെയിലേറ്റ് വാടിയോ? കരുവാളിപ്പ് അകറ്റാൻ തക്കാളി! ഉപയോഗിക്കേണ്ടത് ഇങ്ങനെ
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴോ സ്വയംഭോഗം ചെയ്യുമ്പോഴോ ശരീരം ഓക്സികിനിൻ എന്ന ഹോർമോൺ പുറത്തുവിടുന്നു. ഇതിനെ ലവ് ഹോർമോൺ എന്നും വിളിക്കാറുണ്ട്. രണ്ട് വ്യക്തികൾക്കിടയിൽ വിശ്വാസവും ബന്ധവും വളർത്തുന്നതിൽ ഈ ഹോർമോൺ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൻ്റെ ഗുണങ്ങൾ പോലെ തന്നെ ചില അപകടകരമായ പാർശ്വഫലങ്ങളും ഉണ്ട്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് അധികം വൈകാതെ തന്നെ മരണനിരക്ക് വർദ്ധിക്കുന്നതായി അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഒരാൾ മരിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. സെക്‌സിനിടെ ശാരീരിക അദ്ധ്വാനം കൂടുന്നതും ലൈംഗികബന്ധം ദീർഘിപ്പിക്കാൻ മരുന്നുകൾ കഴിക്കുന്നതുമാണ് പല കേസുകളിലും മരണം സംഭവിക്കാൻ കാരണം.
പല രാജ്യങ്ങളിലും ലഹരി ഉപയോഗത്തിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്ന മരുന്നുകൾക്കൊപ്പം നിരവധി നിരോധിത മരുന്നുകളും ഉപയോഗിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം കൊക്കെയ്‌നും മറ്റും ഉപയോഗിച്ചവർ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിങ്ങൾ പ്രായമായ വ്യക്തിയാണെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം ഹൃദയാഘാതത്തിനും മരണത്തിനും സാധ്യതയുണ്ടെന്ന് സയൻസ് അലർട്ട് ഡോട്ട് കോമിലെ ഒരു ലേഖനത്തിൽ പറയുന്നു. സാധാരണ സ്ത്രീകളേക്കാൾ പുരുഷന്മാരാണ് സെക്‌സിന് ശേഷം പെട്ടെന്ന് മരിക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം പെട്ടെന്ന് മരിക്കുന്ന പുരുഷന്മാരുടെ ശരാശരി പ്രായം 59 വയസ്സാണ്.
യുഎസ്, ഫ്രാൻസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ പഠനങ്ങളിലും ലൈംഗിക ബന്ധത്തിന് ശേഷമുള്ള ഹൃദയാഘാതത്തിൻ്റെ സമാനമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിലെ സെൻ്റ് ജോർജ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുണ്ട്. 1994 ജനുവരി മുതൽ 2020 ജനുവരി വരെ ഹൃദയാഘാതം മൂലം മരിച്ചവരുടെ 6,847 കേസുകളെ കുറിച്ച് JAMA കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പരാമർശിക്കുന്നുണ്ട്.
ഹൃദയാഘാതം മൂലം മരിച്ച 6,847 രോഗികളിൽ 17 പേരും ലൈംഗിക ബന്ധത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ മരിച്ചു. ഇത്തരത്തിൽ മരിക്കുന്ന രോഗികളുടെ ശരാശരി പ്രായം 38 വയസ്സാണെന്ന് കണ്ടെത്തി. എന്നാൽ മരണമടഞ്ഞ ഈ രോഗികൾക്ക് ഹൃദയാഘാതം ഉണ്ടായത് സാധാരണ അറ്റാക്ക് പോലെയായിരുന്നില്ല. ഈ രോഗികളിൽ 53 ശതമാനം പേർക്കും മരണ സമയത്ത് ഹൃദയത്തിൽ ഘടനാപരമായ വൈകല്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിൽ 53 ശതമാനം രോഗികളും മരിച്ചത് സഡൻ ആർറിഥമിക് ഡെത്ത് സിൻഡ്രോം (SADS) മൂലമാണ്.
ലൈംഗിക ബന്ധത്തിന് ശേഷം മരിക്കുന്ന രോഗികളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കാരണം അയോർട്ടിക് ഡിസ്റ്റെൻഷൻ ആണെന്ന് കണ്ടെത്തി. ഇതിൽ ഹൃദയത്തിൽ നിന്ന് ശരീരത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയുടെ ആവരണം കീറി ആവരണത്തിലെ അറയിലൂടെ രക്തം ഒഴുകാൻ തുടങ്ങുന്നു. ഇതോടെ ധമനികൾ വീർക്കുകയും പൊട്ടുകയും ചെയ്യുന്നു.
മരിച്ച മറ്റ് രോഗികളുടെ ഹൃദയത്തിൻ്റെ ഘടനയിൽ വൈകല്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലതിൽ ഹൃദയപേശികൾ കഠിനമായതിനാൽ രക്തചംക്രമണം തടസ്സപ്പെട്ടു. അതുപോലെ ചില രോഗികൾ ചാനലോപ്പതി ബാധിച്ച് മരിച്ചതായും വെളിപ്പെട്ടു. ഇതിൽ ശരീരത്തിലെ ആർസനിക്കിലൂടെ പേശികളിലെ സോഡിയത്തിൻ്റെയും പൊട്ടാസ്യത്തിൻ്റെയും സന്തുലിതാവസ്ഥ തകരാറിലാവുകയും അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നു. സെക്‌സിന് തൊട്ടുപിന്നാലെ മരിക്കുന്നവരിൽ 50 ശതമാനവും ചാനലോപ്പതിയും സഡൻ ആർറിഥമിക് ഡെത്ത് സിൻഡ്രോമും മൂലമാണെന്ന് പഠനം കണ്ടെത്തി. ഈ പ്രശ്‌നമുള്ളവർ വൈദ്യോപദേശം തേടണമെന്നാണ് പഠനത്തിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.