മലബാറിലെ സ്പെഷ്യൽ മുട്ടകേക്കിനെ പറ്റി കേട്ടിട്ടുണ്ടോ?. സാധാരണ കേക്കിനേക്കാൾ അടിപൊളി ടേസ്റ്റാണ്. മറ്റു ഫ്ലേവറുകളൊന്നും ചേർക്കാത്ത ഒരു പഞ്ഞി പോലുളള മുട്ട കേക്കിന്റെ കൂട്ട് പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
മുട്ട- 8
മൈദ- 1 കപ്പ്
പൊടിച്ച പഞ്ചസാര- 3/4 കപ്പ്
ബേക്കിംഗ് പൗഡർ- 1 സ്പൂൺ
ബേക്കിംഗ് സോഡ- 1/4 സ്പൂൺ
സൺ ഫ്ലവർ ഓയിൽ- 1/2 കപ്പ്
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
ഉണ്ടാക്കുന്ന രീതി
നനവില്ലാത്ത ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് പൊടിച്ച പഞ്ചസാര കുറച്ച് കുറച്ചായി ചേർത്ത് നന്നായി മികസ് ചെയ്യുക( പഞ്ചസാര പൊടിക്കുമ്പോൾ 2-3 ഏലക്കാ കൂടെ ചേർക്കുക). ശേഷം തരികളില്ലാതെ അരിച്ചെടുത്ത മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ ഇതിലേക്ക് ചേർന്ന് യോജിപ്പിച്ചെടുക്കുക. അതിലേക്ക് സൺ ഫ്ലവർ ഓയിൽ ഒഴിച്ച് ഒരു നുളള് ഉപ്പ് ചേർത്ത് ഇളക്കുക. ഇനി ബട്ടർ പേപ്പർ അല്ലെങ്കിൽ ഓയിൽ തടവി വെച്ച പാത്രത്തിലേക്ക് മിക്സ് ഒഴിച്ച് 25-30 മിനിറ്റ് മീഡിയം ഫ്ലെയ്മിൽ ചൂടാക്കുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
കുറഞ്ഞ സമയം കൊണ്ട് നല്ല ഉഗ്രൻ മുട്ട കേക്ക് നിങ്ങൾക്കും ഉണ്ടാക്കാം. വാനിലാ എസ്സൻസ് ഒഴിക്കാത്തതിനാൽ മുട്ടയുടെ മോശം വാസന ഉണ്ടാവുമെന്ന് ഓർത്ത് പേടിക്കണ്ട. ചായക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി റെയിപ്പിയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy