LPG Subsidy Updates: നിങ്ങൾക്ക് LPG Subsidy ലഭിക്കുന്നില്ലേ? വീട്ടിൽ ഇരുന്ന് പരാതിപ്പെടൂ, അറിയാം എളുപ്പവഴി

LPG subsidy latest updates: നിങ്ങൾ‌ എൽ‌പി‌ജി അതായത് ഗാർഹിക ഗ്യാസ് സിലിണ്ടർ വാങ്ങാറുണ്ടോ? ഇനി ഉണ്ടെങ്കിൽ നിങ്ങളുടെ  അക്കൗണ്ടിലേക്ക് ഗ്യാസ് സബ്‌സിഡിയുടെ പണം വരുന്നുണ്ടോ?   

Written by - Ajitha Kumari | Last Updated : May 25, 2021, 08:30 PM IST
  • നിങ്ങൾ‌ എൽ‌പി‌ജി സിലിണ്ടർ വാങ്ങാറുണ്ടോ?
  • നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സബ്‌സിഡിയുടെ പണം വരുന്നുണ്ടോ?
  • ഗ്യാസ് സബ്സിഡി പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നുണ്ടോ എന്ന് അറിയാം
LPG Subsidy Updates: നിങ്ങൾക്ക് LPG Subsidy ലഭിക്കുന്നില്ലേ? വീട്ടിൽ ഇരുന്ന് പരാതിപ്പെടൂ, അറിയാം എളുപ്പവഴി

LPG subsidy latest updates: നിങ്ങൾ‌ എൽ‌പി‌ജി അതായത് ഗാർഹിക ഗ്യാസ് സിലിണ്ടർ വാങ്ങാറുണ്ടോ? ഇനി ഉണ്ടെങ്കിൽ നിങ്ങളുടെ  അക്കൗണ്ടിലേക്ക് ഗ്യാസ് സബ്‌സിഡിയുടെ പണം വരുന്നുണ്ടോ? ഇതിനെക്കുറിച്ച് നിങ്ങൾക്ക് ഈ വാർത്ത വായിക്കൂ നിങ്ങൾക്ക് അറിയാൻ കഴിയും.  

ഗ്യാസ് സബ്സിഡി പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് ഘട്ടംഘട്ടമായി നോക്കാം..

-ആദ്യം നിങ്ങൾ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഇന്റർനെറ്റ് ഓപ്പൺ ചെയ്യുക
-ശേഷം ഫോണിന്റെ browser ൽ പോയി www.mylpg.in എന്ന് ടൈപ്പ് ചെയ്ത് അത് തുറക്കുക.
-അതിനുശേഷം നിങ്ങൾ ഗ്യാസ് കമ്പനികളുടെ ഗ്യാസ് സിലിണ്ടറുകളുടെ ഫോട്ടോ വലതുവശത്ത് കാണാം.   നിങ്ങളുടെ സേവന ദാതാവ് ആരാണെന്നു വച്ചാൽ ആ ഗ്യാസ് സിലിണ്ടറിന്റെ ഫോട്ടോയിൽ ക്ലിക്കുചെയ്യുക.
-അതിനുശേഷം ഒരു പുതിയ വിൻഡോ ഓപ്പൺ ആകും അത് നിങ്ങളുടെ ഗ്യാസ് സേവന ദാതാവിന്റെ ആയിരിക്കും.   
-ഇതിനുശേഷം മുകളിൽ വലതുവശത്ത് നിങ്ങൾക്ക് സൈൻ-ഇൻ ചെയ്യാനുള്ള ഓപ്ഷനും പുതിയ ഉപയോക്താവും കാണും അവിടെ ടൈപ്പ് ചെയ്യുക
-ഇനി നിങ്ങളുടെ ഐഡി മുൻപെതന്നെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.
-ഇനി ഐഡി ഇല്ലെങ്കിൽ നിങ്ങൾ new user ൽ ടൈപ്പ് ചെയ്യേണ്ടതുണ്ട്. ശേഷം വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
-ഇതിനുശേഷം തുറക്കുന്ന വിൻഡോയിൽ വലത് വശത്ത് view cyclinder booking history എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാം.  അതിൽ ടൈപ്പ് ചെയ്യുക. 

-ടൈപ്പ് ചെയ്തതിനുശേഷം നിങ്ങൾക്ക്  ഏത് സിലിണ്ടറിന് എത്ര സബ്സിഡി നൽകിയിട്ടുണ്ട്, എപ്പോൾ നൽകി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും.
-കൂടാതെ, നിങ്ങൾ ഗ്യാസ് ബുക്ക് ചെയ്യുകയും സബ്സിഡി പണം ലഭിക്കുകയും ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് feedback എന്ന ബട്ടണിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങൾക്ക് സബ്സിഡി പണം ലഭിക്കുന്നില്ലെന്ന പരാതി നൽകാനും കഴിയും.
-ഇതുകൂടാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് എൽ‌പി‌ജി ഐഡി ഇതുവരെയും നിങ്ങൾ ലിങ്കുചെയ്തിട്ടില്ലെങ്കിൽ വിതരണക്കാരന്റെ അടുത്തുപോയി അത് ചെയ്യുക.   
-ഇത് മാത്രമല്ല 18002333555 എന്ന നമ്പറിൽ ഫ്രീയായി വിളിച്ച് നിങ്ങൾക്ക് പരാതിയും നൽകാം.

സബ്‌സിഡികൾ‌ നിർ‌ത്താൻ‌ കഴിയും: ഇനി നിങ്ങൾ‌ക്ക് LPG യുടെ സബ്‌സിഡി ലഭിക്കുന്നില്ലെങ്കിൽ‌ അതിന് കാരണം ആധാർ‌ ലിങ്കിംഗിന്റെ (LPG Aadhaar Linking)  അഭാവം മൂലമാകാം. എൽപിജിയുടെ സബ്സിഡി സംസ്ഥാനങ്ങളിൽ പ്രത്യേകം-പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ട്. വാർഷിക വരുമാനം 10 ലക്ഷമോ അതിൽ കൂടുതലോ ഉള്ളവർക്ക് സബ്സിഡി ലഭിക്കില്ല. വാർഷിക വരുമാനം ഭാര്യയുടെയും ഭർത്താവിന്റെയും വരുമാനം സംയോജിപ്പിച്ച് 10 ലക്ഷം രൂപവന്നാലും അവർക്കും സബ്സിഡി ലഭിക്കില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News