International Yoga Day 2022: യോഗയിലൂടെ സൗന്ദര്യവും ആരോഗ്യവും; അന്താരാഷ്ട്ര യോഗ ദിനത്തിൽ അറിയേണ്ടതെല്ലാം

വെറുതെ ഒരു യോ​ഗ ദിനം ആചരിക്കുക മാത്രമല്ല ലോകമെമ്പാടും അതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കൂടിയാണിത്. മാനവികതയ്ക്ക് വേണ്ടിയുള്ള യോ​ഗ (Yoga For Humanity) എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ തീം.

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 02:29 PM IST
  • ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ യോഗാഭ്യാസങ്ങളിലൊന്നാണ് പ്രാണായാമം.
  • ഇത് സമ്മർദ്ദം കുറയ്ക്കാനും ഓക്സിജന്റെ അളവ് വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  • ശരിയായ ശ്വസനത്തിനുള്ള ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് പ്രാണായാമം.
International Yoga Day 2022: യോഗയിലൂടെ സൗന്ദര്യവും ആരോഗ്യവും; അന്താരാഷ്ട്ര യോഗ ദിനത്തിൽ അറിയേണ്ടതെല്ലാം

ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗ ദിനമായി ആചരിക്കുന്നത്. വെറുതെ ഒരു യോ​ഗ ദിനം ആചരിക്കുക മാത്രമല്ല ലോകമെമ്പാടും അതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കൂടിയാണിത്. മാനവികതയ്ക്ക് വേണ്ടിയുള്ള യോ​ഗ (Yoga For Humanity) എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ തീം. മറ്റുള്ളവരെ സഹായിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഒരു പകർച്ചവ്യാധിയിലൂടെ നമ്മൾ പഠിപ്പിച്ചു. ദയ എന്നൊരു കാര്യം ഇല്ലായിരുന്നെങ്കിൽ നമ്മളിൽ പലരും മഹാമാരിയെ അതിജീവിക്കില്ലായിരുന്നു. 

ആരോ​ഗ്യമുള്ള ശരീരത്തിനും മനസിനും പിന്നെ സൗന്ദര്യത്തിനുമൊക്കെ ഏറ്റവും ആവശ്യമായ ഒന്നാണ് യോ​ഗ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ യോഗാഭ്യാസങ്ങളിലൊന്നാണ് പ്രാണായാമം. ഇത് സമ്മർദ്ദം കുറയ്ക്കാനും ഓക്സിജന്റെ അളവ് വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരിയായ ശ്വസനത്തിനുള്ള ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് പ്രാണായാമം. ദിവസവും കുറച്ച് സമയം അതിനായി ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഈ യോ​ഗ പിന്തുടരുന്നുണ്ട്. 

Also Read: Rice Side Effects : നിങ്ങൾ ചോറ് ധാരാളം കഴിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്‍നങ്ങൾ ഉണ്ടാകാൻ സാധ്യത

പ്രണായാമം ചെയ്യുന്നത് എങ്ങനെ?

വിരലുകൾ കൊണ്ട് ഒരു മൂക്ക് അടയ്ക്കുക. എന്നിട്ട് മറ്റേ നാസാരന്ധ്രത്തിലൂടെ ശ്വസിക്കുക. ചെറിയ സ്നിഫുകളിൽ വേണം എടുക്കാൻ. എന്നിട്ട് രണ്ടാമത്തെ നാസാരന്ധം അടച്ച് ശ്വാസം പുറത്തേക്ക് വിടുക. ഇത് പത്ത് തവണ വരെ ഒന്നിടവിട്ട് മാറി മാറി ചെയ്യുക. പ്രാണായാമം രക്തപ്രവാഹത്തെ ശുദ്ധീകരിക്കുന്നു. 

ചർമ്മത്തിന്റെ ഉപരിതലത്തിലേക്കുള്ള രക്തചംക്രമണം ഉൾപ്പെടെ മെച്ചപ്പെടുത്താനുള്ള കഴിവ് യോ​ഗയ്ക്ക് ഉണ്ട്. ചർമ്മത്തിന്റെ നല്ല ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു. യോ​ഗ ചെയ്യുന്നതിലൂടെ ചർമ്മം കൂടുതൽ തിളക്കമുള്ളതാകും. ആന്റി ഏജിങ്, മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മുക്തിയും ലഭിക്കും. 

യോ​ഗയിലെ പോസുകളെ "ആസനങ്ങൾ" എന്ന് വിളിക്കപ്പെടുന്നു. ചില യോ​ഗാസനങ്ങൾ സമ്മർദ്ദം കുറയ്ക്കുക മാത്രമല്ല, പല ആരോ​ഗ്യ പ്രശ്നങ്ങളെയും നീക്കുന്നു. മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങിയ പല സൗന്ദര്യ പ്രശ്‌നങ്ങളും സമ്മർദ്ദം മൂലമാണ് ഉണ്ടാകുന്നത്. വിശ്രമിക്കാനും സമ്മർദ്ദം കുറയ്ക്കാനും യോഗ സഹായിക്കുന്നു. അതിനാൽ സമ്മർദം കുറയ്ക്കാൻ യോ​ഗ പരിശീലിക്കാവുന്നതാണ്. ഒരാളുടെ വ്യക്തിത്വത്തിലും മനോഭാവത്തിലും അവരുടെ വികാരങ്ങളിലും ആത്മവിശ്വാസത്തിലും ഒക്കെ നല്ല മാറ്റങ്ങൾ സംഭവിക്കുന്നതായി യോഗ പരിശീലിക്കുന്നവരിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് കർണാടകയിലെ മൈസൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം വഹിക്കും. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും യോ​ഗാ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഓൺലൈനായാണ് സംഘടിപ്പിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News