Amla Side Effects: കാഴ്ച്ചയില്‍ വളരെ കുഞ്ഞനാണ് എങ്കിലും വൈറ്റമിന്‍ C യുടെ കലവറയാണ് നെല്ലിക്ക (Indian Gooseberry). ഒരു മികച്ച ആന്‍റിഓക്സിഡന്‍റ് ആണ് നെല്ലിക്ക, അതിനാല്‍ ആയുര്‍വേദത്തില്‍ ഇതിന് ഏറെ പ്രാധാന്യം ഉണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ പങ്ക് അപാരമാണ്.
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ C.വിറ്റാമിൻ സി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വിറ്റാമിന്‍ സി ചർമ്മത്തിനും മുടിയ്ക്കും ഏറെ അത്യന്താപേക്ഷിതമാണ്. അതിനാലാണ് ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുന്നതാണ്, അതിനർത്ഥം ഇത് നമ്മുടെ ശരീരത്തില്‍ നിന്ന് എളുപ്പത്തിൽ നഷ്ടമാകും. അതിനാല്‍ ഈ പ്രധാന പോഷകം നമ്മുടെ ശരീരത്തിന് തുടര്‍ച്ചയായി ലഭിക്കേണ്ടത് അനിവാര്യമാണ്.
നാം കഴിയ്ക്കുന്ന പല ഭക്ഷണങ്ങളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെങ്കിലും, വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടം നെല്ലിക്കയാണ്. നെല്ലിക്കയെ വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളില്‍ ഒന്നായി കണക്കാക്കുന്നു, നാരങ്ങ, ഓറഞ്ച് എന്നിവയേക്കാള്‍ കുറഞ്ഞത് അഞ്ചിരട്ടി വിറ്റാമിൻ സി നെല്ലിക്കയില്‍ നിന്ന് ലഭിക്കും. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
എന്നാല്‍ നെല്ലിക്ക ചിലര്‍ കഴിയ്ക്കുന്നത് അത്ര നന്നല്ല. അതായത് ഇത്തരക്കാര്‍ അബദ്ധത്തില്‍ പോലും നെല്ലിക്ക കഴിയ്ക്കരുത്. ഇത് ഗുണത്തിന് പകരം അവരുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. നെല്ലിക്ക കഴിയ്ക്കുന്നത് ഒഴിവാക്കേണ്ടവര്‍ ആരൊക്കെയാണ് എന്ന് അറിയാം...
1. അസിഡിറ്റി
അസിഡിറ്റി പ്രശ്നം ഉള്ളവര്‍ നെല്ലിക്ക കഴിയ്ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. നെല്ലിക്കയില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിന്‍ സി ഇവരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം...
2. സര്‍ജറി കഴിഞ്ഞവര്‍
അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം. നെല്ലിക്ക അമിതമായി കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നീണ്ടുനിൽക്കുന്ന രക്തസ്രാവം ഇവരുടെ ആരോഗ്യം കൂടുതല്‍ മോശമാക്കാം.
3. രക്തം കട്ടപിടിക്കുന്നത് തടയും
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്‍റി പ്ലേറ്റ്‌ലെറ്റ് ഗുണങ്ങൾ രക്തം കട്ടപിടിക്കുന്നത് തടയും. അതേസമയം, ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ, ഇതിനകം ഏതെങ്കിലും തരത്തിലുള്ള രക്ത വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക് നെല്ലിക്ക നല്ലതല്ല. ഇത്തരക്കാർ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രമേ നെല്ലിക്ക കഴിക്കാവൂ.
4. വരണ്ട ചര്‍മ്മം ഉള്ളവര്‍
നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ, നെല്ലിക്ക കഴിക്കുന്നതിനൊപ്പം കഴിയുന്നത്ര വെള്ളം കുടിക്കുക. കാരണം, നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ചില മൂലകങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകും.
5 . രക്തത്തില്‍ പഞ്ചസാര കുറവുള്ളവര്‍
നിങ്ങൾ ഒരു ലോ ബ്ലഡ് ഷുഗര്‍ രോഗിയാണെങ്കിൽ, നെല്ലിക്കയുടെ ഉപയോഗം കുറയ്ക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നല്ലിക്ക ഉത്തമമാണ്, എന്നതാണ് ഇതിഞ്ഞു കാരണം. കൂടാതെ, പ്രമേഹത്തിനുള്ള മരുന്നുകൾ കഴിക്കുന്നവരും നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം.
6. നാരുകളാൽ സമ്പന്നമായ നെല്ലിക്ക മലബന്ധത്തിന് കാരണമാകും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ദിവസവും നെല്ലിക്ക കഴിക്കുന്നവരും ധാരാളം വെള്ളം കുടിക്കണം.
7. രക്ത സമ്മര്‍ദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ളവർ നെല്ലിക്ക കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.
8. നെല്ലിക്ക അമിതമായി കഴിയ്ക്കുന്നത് മൂത്ര സംബന്ധിയായ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...