Raisins Benefits: വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിക്കാം, ശരീരഭാരവും കുറയും, ഊർജ്ജവും ലഭിക്കും

Raisins Benefits:  വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിയ്ക്കുന്നത്‌ ഏറെ  ഗുണകരമാണ്.  ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും ഉണക്കമുന്തിരിയിൽ കാണപ്പെടുന്നു, 

Written by - Zee Malayalam News Desk | Last Updated : May 20, 2023, 01:39 PM IST
  • ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും ഉണക്കമുന്തിരിയിൽ കാണപ്പെടുന്നു,
Raisins Benefits: വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിക്കാം, ശരീരഭാരവും കുറയും, ഊർജ്ജവും ലഭിക്കും

Raisins Benefits: ഡ്രൈഫ്രൂട്സിൽ പെടുമെങ്കിലും അത്ര ഗൗനിക്കപ്പെടാത്ത ഒന്നാണ് ഉണക്കമുന്തിരി. കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഉണക്കമുന്തിരി.

ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും ഉണക്കമുന്തിരിയിൽ കാണപ്പെടുന്നു, ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിൽ ബീജത്തിന്‍റെ അളവ് വർദ്ധിപ്പിക്കാൻ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. 

Also Read:   Venus Transit 2023: 10 ദിവസത്തിന് ശേഷം ഈ ആളുകള്‍ക്ക് നല്ലകാലം, ചുറ്റും സന്തോഷം, ഒപ്പം അളവറ്റ സമ്പത്ത്
 

വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിയ്ക്കുന്നത്‌ ഏറെ  ഗുണകരമാണ്. വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിച്ചാൽ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. 

Also Read:  Vande Bharat Update: രാജധാനിയുടെ ഇരട്ടി സ്പീഡ്, സ്ലീപ്പർ സൗകര്യം; വന്ദേ ഭാരത് ട്രെയിനില്‍ വന്‍ മാറ്റങ്ങള്‍ ഉടന്‍
 
ഉണക്കമുന്തിരിയിൽ കാൽസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ശക്തമാക്കാനും ശരീരത്തിന് വേണ്ടത്ര ഊര്‍ജ്ജം നിലനിർത്താനും സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും  ഉണക്കമുന്തിരി സഹായകമാണ്.  

വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിക്കുന്നതിലൂടെയും വിളർച്ച അകറ്റാനും ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് വർദ്ധിപ്പിക്കാനും സഹായകമാണ്. 

ഉണക്കമുന്തിരി കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിയ്ക്കുന്നു. ഇത് മലബന്ധം തടയാനും ഗ്യാസ് പ്രശ്‌നം മാറ്റാനും സഹായിയ്ക്കും. ധാരാളം നാരുകള്‍ അടങ്ങിയതിനാൽ  ഉണക്കമുന്തിരി ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ സഹായകമാണ്.  
 
ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാന്‍ സാധിക്കും. ദിവസവും 10 മുതൽ 12 വരെ കുതിർത്ത ഉണക്കമുന്തിരി നിങ്ങൾ പതിവായി കഴിയ്ക്കുക, വ്യത്യാസം കാണാം. 

ഉണക്ക മുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.   എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി ഉത്തമമാണ്. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കും. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി ശീലമാക്കാം. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും.

വായ് നാറ്റം മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഉണക്കമുന്തിരി കഴിക്കുന്നത് വായയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി വളരെ ഉപകാരപ്രദമാണ്. ഉണക്കമുന്തിരിയിൽ ആന്‍റിഓക്സിഡന്‍റുകള്‍ കാണപ്പെടുന്നു. അതേസമയം, വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകൾക്ക് വളരെ ഉപയോഗപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഉണക്ക മുന്തിരി ശീലമാക്കുന്നത് ക്യാൻസറിനെ ചെറുക്കാന്‍ ഉണക്കമുന്തിരി സഹായകമാണ്. 
പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാനും  ഉണക്ക മുന്തിരി കഴിയ്ക്കുന്നത്‌ ഉത്തമമാണ്. 
 
പുരുഷന്മാരിൽ ബീജത്തിന്‍റെ അളവ് വർദ്ധിപ്പിക്കാൻ ദിവസവും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. 

വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിക്കുന്നത് ഏറെ ഉപയോഗപ്രദമാണ്. എന്നാല്‍, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉണക്കമുന്തിരി ചേർക്കുന്നതിന് മുമ്പ്, അതിന്‍റെ ഉപയോഗ പരിധി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News