Indian Gooseberry Benefits: ദിവസവും കഴിയ്ക്കാം നെല്ലിക്ക, ശരീരഭാരം കുറയ്ക്കാം, യൗവനം നിലനിര്‍ത്താം

Indian Gooseberry Benefits:  ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്.  ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 11:24 PM IST
  • നെല്ലിക്കയില്‍ നല്ല അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
Indian Gooseberry Benefits: ദിവസവും കഴിയ്ക്കാം നെല്ലിക്ക, ശരീരഭാരം കുറയ്ക്കാം, യൗവനം നിലനിര്‍ത്താം

Amla Health Benefits: കാഴ്ച്ചയില്‍ വളരെ ചെറുത്‌ എങ്കിലും  ഗുണങ്ങളില്‍ കേമനാണ് വൈറ്റമിന്‍ സിയുടെ കലവറയായ നെല്ലിക്ക. ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും ഇതൊരു മികച്ച മികച്ച ഔഷധമാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ പങ്ക്  അപാരമാണ്.  

Also Read:  Fatty Liver: ഫാറ്റി ലിവർ ഉണ്ടാവുന്നതിന്‍റെ കാരണങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ അറിയാം  
 
ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്.  ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്. കൂടാതെ, ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വീട്ടില്‍തന്നെ തയാറാക്കാവുന്ന ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക.  

Also Read:  Sprouts Health Benefits: പ്രഭാതഭക്ഷത്തില്‍ അല്പം മുളപ്പിച്ച പയർ കൂടി ഉള്‍പ്പെടുത്താം, ഗുണങ്ങള്‍ മാത്രം  

നെല്ലിക്കയിൽ പലതരം പോഷകങ്ങളും  ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. 

നെല്ലിക്കയില്‍ നല്ല അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ഹൈപ്പർ അസിഡിറ്റി തടയുന്നു, പ്രമേഹം നിയന്ത്രിക്കാന്‍ നെല്ലിക്ക ഉത്തമം 

ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ  ഹൈപ്പർ അസിഡിറ്റിയ്ക്ക്  ശമനം ലഭിക്കും.  നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.  

മുടികൊഴിച്ചിലിന് നെല്ലിക്ക കഴിയ്ക്കാം 

മുടികൊഴിച്ചിലിന്  ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക.  നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും നല്‍കും.  

ദഹന പ്രശ്നങ്ങൾക്ക് ഉത്തമമാണ് നെല്ലിക്ക

നെല്ലിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ മലബന്ധ പ്രശ്നം ഒഴിവാകുന്നു. നിരന്തരമായ നെഞ്ചെരിച്ചിൽ അനുഭവിക്കുന്ന ആളുകള്‍ നെല്ലിക്കയുടെ സത്ത് കഴിയ്ക്കുന്നത്‌ ഏറെ ഗുണകരമാണ്. 

കണ്ണിനും സൗന്ദര്യത്തിനും ശരീര ഭാരം കുറയ്ക്കാനും സഹായകം 

നല്ലൊരു നേത്ര ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത്  കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.  ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും  നല്ലതാണ്. പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമാമാണ്.

ലൈഗികജീവിതം മികച്ചതാക്കാന്‍ നെല്ലിക്ക കഴിയ്ക്കാം 

ലൈഗികജീവിതം  സന്തോഷകരമാക്കും നെല്ലിക്ക.  ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ്  നെല്ലിക്ക. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന  വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News