Hug Health Benefits: ഏറെ പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ.. മാജിക് സൃഷ്ടിക്കും ആലിംഗനം

Hug Health Benefits:  മനുഷ്യ സ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമായത് ആലിംഗനമാണെന്നാണ് പറയപ്പെടുന്നത്.  ആലിംഗനത്തിലൂടെ ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ചില ചേർത്ത് പിടിക്കലുകളിലൂടെ ഒഴിവാകുന്നത് ഒരു പക്ഷേ വലിയ പ്രശ്നങ്ങളാകാം...   

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 11:54 PM IST
  • പരസ്പര ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം വര്‍ദ്ധിക്കുന്നു എന്നതുതന്നെയാണ് ആലിംഗനത്തിന്‍റെ ഏറ്റവും മികച്ച ഗുണം. രണ്ട് ശരീരങ്ങൾ പരസ്പരം ചേരുമ്പോൾ അവർ തമ്മിലുള്ള പ്രശ്നങ്ങളും പിണക്കങ്ങളുമെല്ലാം ഇല്ലാതാവുന്നു.
Hug Health Benefits: ഏറെ  പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ.. മാജിക് സൃഷ്ടിക്കും ആലിംഗനം

Hug Health Benefits: പരസ്പര സ്നേഹപ്രകടനത്തിന്‍റെ  ഏറ്റവും ഉദാത്തമായ മാർഗമാണ് ആലിംഗനം. അത് നമ്മുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. ആലിംഗനത്തിലൂടെ ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ചില ചേർത്ത് പിടിക്കലുകളിലൂടെ ഒഴിവാകുന്നത് ഒരു പക്ഷേ വലിയ പ്രശ്നങ്ങളാകാം... 

മനുഷ്യ സ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമായത് ആലിംഗനമാണെന്നാണ് പറയപ്പെടുന്നത്. ജീവിതത്തിൽ എന്തെങ്കിലും വലുതോ ചെറുതോ ആയ പ്രശ്നം സംഭവിക്കുമ്പോൾ അമ്മയേയോ അച്ഛനേയോ സുഹൃത്തിനേയോ പങ്കാളിയയോ ഒന്നു കെട്ടിപ്പിടിച്ച് നോക്കൂ.... വലിയ ആശ്വാസമായിരിക്കും അത് നൽകുന്നത്. ആലിംഗനത്തിലൂടെ മാനസികമായ ഉണർവ് ലഭിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പോലും പറയുന്നത്.

Also Read:  Karnataka Politics: കർണാടകയിൽ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന് പ്രവര്‍ത്തകരുടെ ചീമുട്ടയേറ്‌

ആലിംഗനത്തിന്‍റെ ചില ഗുണങ്ങൾ നോക്കാം..
 
ബന്ധങ്ങളുടെ  തീവ്രതയും ഊഷ്മളതയും വര്‍ദ്ധിപ്പിക്കുന്നു 

പരസ്പര ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം വര്‍ദ്ധിക്കുന്നു എന്നതുതന്നെയാണ് ആലിംഗനത്തിന്‍റെ ഏറ്റവും മികച്ച ഗുണം. രണ്ട് ശരീരങ്ങൾ പരസ്പരം ചേരുമ്പോൾ അവർ തമ്മിലുള്ള പ്രശ്നങ്ങളും പിണക്കങ്ങളുമെല്ലാം ഇല്ലാതാവുന്നു. 

ആലിംഗനം സമ്മർദ്ദം കുറയ്ക്കും

ഏറെ മാനസിക വിഷമം നേരിടുമ്പോൾ 'സാരമ്മില്ലെടോ..എല്ലാം ശരിയാകും.. ഞാനില്ലേ കൂടേ..'എന്ന വാക്കുനൽകി ഏറെ പ്രിയപ്പെട്ടോരാൾ നമ്മളെ കെട്ടിപ്പിടിച്ചാൽ ആശ്വാസം തോന്നാറില്ലേ. ആലിംഗനത്തിന് വലിയ രീതിയിൽ സമ്മർദ്ദത്തെ കുറയ്ക്കാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കും. നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങൾ മാറ്റി നിർത്തി മനസിന് ശാന്തക കൈവരിക്കാൻ ആലിംഗനത്തിലൂടെ സാധിക്കും. നമുക്ക് വലിയ തരത്തിലുള്ള പോസിറ്റീവ് എനർജി നൽകാനും ഇതിലൂടെ സാധിക്കും.

മാനസിക ഉണർവ് നല്‍കും ആലിംഗനം 

മാനസികമായ ഉണർവിന് ആലിംഗനത്തിലൂടെ സാധിക്കുന്നു. ഒരാളെ ആലിംഗനം ചെയ്യുമ്പോൾ ചില ഹോർമോണുകൾ വർദ്ധിക്കും. സന്തോഷം നൽകുന്ന ഡോപാമൈൻ,സെറോടോണിൻ എന്നിവയുടെ ഉളവ് വർദ്ധിക്കുന്നു. ആ ഹോർമോണുകൾ വർദ്ധിക്കുന്നതിലൂടെ മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സാധിക്കും. 

ആലിംഗനം ഹൃദയത്തിന് ഗുണം ചെയ്യുന്നു

ഹൈപ്പർ ടെൻഷൻ പലപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇതിനെ നിയന്ത്രിക്കാൻ ആലിംഗനത്തിന് സാധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും വലിയ പങ്കുണ്ട്.

ആലിംഗനം വേദന ശമിപ്പിക്കുന്നു

മനസിന്‍റേയും ശരീരത്തിന്‍റേയും മൊത്തത്തിലുള്ള വേദനെയ ശമിപ്പിക്കാൻ ആലിംഗനത്തിന് സാധിക്കുന്നു. വേദന അനുഭവപ്പെടുമ്പോൾ ആലിംഗനം ചെയ്താൽ പേശികളിലെ പിരിമുറുക്കം കുറയുന്നു. ഇതിലൂടെ  ശരീരം വിശ്രമിക്കുകയും വേദന കുറയുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.

ബന്ധങ്ങൾക്ക് വില കല്‍പ്പിക്കാത്ത ഇന്നത്തെ സമൂഹത്തിൽ പരസ്പര സ്നേഹവും വിശ്വാസവും നിലനിർത്താൻ പ്രീയപ്പെട്ടവരെ ഒന്ന് ചേർത്തു പിടിക്കുന്നതിൽ യാതൊരു നാണക്കേടും കരുതേണ്ടതില്ല. ഒരു കെട്ടിപ്പിടിക്കലിൽ തീരാത്ത പ്രശ്നങ്ങൾ തന്നെ ഉണ്ടാവില്ല.... ഒരു  ആലിംഗനം നമ്മുടെ ശരീരത്തിലും ബന്ധങ്ങളിലും  നടത്തുന്ന മാജിക് വാക്കുകള്‍ക്ക് അതീതമാണ്...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News