Vitamin E: വിറ്റാമിൻ E ക്യാപ്‌സ്യൂൾ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ, മിനിറ്റുകൾക്കുള്ളിൽ മുഖം വെട്ടിത്തിളങ്ങും!!

Vitamin E: വിറ്റമിന്‍ E സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്,  എന്നാല്‍, അത് എങ്ങിനെ ഉപയോഗിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 10:43 PM IST
  • വിറ്റമിൻ E ക്യാപ്‌സ്യൂൾ ചർമ്മത്തിന് തിളക്കം നൽകാനും കേടായ ചർമ്മം നന്നാക്കാനും ഉത്തമമാണ്. വിറ്റമിന്‍ E പുരട്ടുന്നതിലൂടെ ചർമ്മം തിളങ്ങുകയും ആരോഗ്യമുള്ളതായി കാണപ്പെടുകയും ചെയ്യും.
Vitamin E: വിറ്റാമിൻ E ക്യാപ്‌സ്യൂൾ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ, മിനിറ്റുകൾക്കുള്ളിൽ മുഖം വെട്ടിത്തിളങ്ങും!!

Vitamin E: നമ്മുടെ ശരീരത്തിന്‍റെ  ശരിയായ പ്രവർത്തനത്തിന് നിരവധി പോഷകങ്ങള്‍ ആവശ്യമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്  വിറ്റാമിൻ E. വിറ്റാമിൻ E അടങ്ങിയ ഭക്ഷണങ്ങൾ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ശരീരത്തിലെ വിറ്റാമിൻ E യുടെ കുറവ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴി തെളിക്കും. 

വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിൻ E അനിവാര്യമാണ്. സൗന്ദര്യം നിലനിര്‍ത്താനും വിറ്റമിന്‍ E സഹായിയ്ക്കും. 

Also Read:  Numerology: ഈ തീയതികളിൽ ജനിച്ചവര്‍ മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയ്യാര്‍!! 
 
വിറ്റമിൻ E ക്യാപ്‌സ്യൂൾ ചർമ്മത്തിന് തിളക്കം നൽകാനും കേടായ ചർമ്മം നന്നാക്കാനും മികച്ചതാണ്. വിറ്റമിന്‍ E  പുരട്ടുന്നതിലൂടെ പുതിയ കോശങ്ങൾ രൂപപ്പെടുകയും ചർമ്മം തിളങ്ങുകയും ആരോഗ്യമുള്ളതായി കാണപ്പെടുകയും ചെയ്യും.

വിറ്റമിന്‍ E സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് എന്ന് എല്ലാവര്‍ക്കും അറിയാം എന്നാല്‍, അത് എങ്ങിനെ ഉപയോഗിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി വിറ്റാമിൻ E ക്യാപ്‌സ്യൂൾ  എങ്ങിനെ ഉപയോഗിക്കണം എന്ന് അറിയാം... 
 
ചർമ്മത്തിന്‍റെ നിറം വര്‍ദ്ധി പ്പിക്കാന്‍ വിറ്റമിന്‍ E ക്യാപ്‌സ്യൂൾ  ഇങ്ങനെ ഉപയോഗിക്കുക-

2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ നാരങ്ങ നീര്, റോസ് വാട്ടർ, എന്നിവ നന്നായി മിക്സ് ചെയ്യുക. 2-3 വിറ്റാമിൻ E ഗുളികകൾ എടുത്ത് അവയിൽ നിന്ന് ദ്രാവകം വേർതിരിച്ചെടുക്കുക. എല്ലാ ചേരുവകളും നന്നായി ഇളക്കുക. ആദ്യം പനിനീരും കോട്ടണും ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ഫേസ് മാസ്ക് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങാൻ വിടുക. അൽപസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകുക.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ ... 

ഇതിനായി നിങ്ങൾക്ക് 2 വിറ്റാമിൻ E ക്യാപ്‌സ്യൂൾ ആവശ്യമാണ്. ഇനി ക്യാപ്‌സ്യൂളിൽ നിന്ന് ദ്രാവകം പുറത്തെടുത്ത്  കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് പുരട്ടുക. നേരിയ തോതില്‍ മസാജ് ചെയ്ത് രാത്രി മുഴുവൻ വിടുക. ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് മാറ്റം കാണുവാന്‍ സാധിക്കും.  

 തിളങ്ങുന്ന ചർമ്മത്തിന്..
 
തിളങ്ങുന്ന ചർമ്മത്തിനായി 3-4 വിറ്റാമിൻ E ക്യാപ്‌സ്യൂൾ, 1 കപ്പ് പപ്പായ തൊലി (പേസ്റ്റ് ), 1 ടീസ്പൂൺ തേൻ എന്നിവ ആവശ്യമാണ്. ഇനി വിറ്റാമിൻ E ക്യാപ്‌സ്യൂളില്‍ നിന്ന് ദ്രാവകം പുറത്തെടുത്ത് പപ്പായ തൊലി പേസ്റ്റുമായി നന്നായി  മിക്‌സ് ചെയ്യുക. ഇതിലേക്ക് തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി  പുരട്ടുക. ഉണങ്ങിക്കഴിയുമ്പോള്‍ വെള്ളം ഉപയോഗിച്ച് കഴുകാം. 

തേനും വിറ്റമിൻ E കാപ്‌സ്യൂളുകളും -

വിറ്റാമിൻ E ക്യാപ്‌സ്യൂളില്‍ നിന്ന് ദ്രാവകം പുറത്തെടുത്ത് തേനിൽ കലർത്തി, ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ആവര്‍ത്തിക്കാം.  

വിറ്റാമിൻ E കാപ്സ്യൂള്‍ കറ്റാർവാഴ ജെല്‍ 

വിറ്റാമിൻ E ക്യാപ്‌സ്യൂളില്‍ നിന്ന് ദ്രാവകം പുറത്തെടുത്ത് അതില്‍ കറ്റാർ വാഴ ജെൽ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10-20 മിനിറ്റ് വിടുക, തുടർന്ന് മുഖം നന്നായി കഴുകുക, ഈ പേസ്റ്റ് ആഴ്ചയിൽ ഒരിക്കലെങ്കിലും പുരട്ടുക. ഇതോടെ നിങ്ങളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങാൻ തുടങ്ങും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 
 

Trending News