മഴക്കാലത്ത് മുടി പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. നനഞ്ഞ മുടി വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. നമ്മുടെ ദിനചര്യകളിൽ ആരോഗ്യകരമായ രീതികൾ പിന്തുടരുകയും മുടി സംരക്ഷണത്തിൽ സമഗ്രമായ സമീപനം സ്വീകരിക്കുകയും വേണം.
കാലാനുസൃതമായ മുടിയുടെ പ്രശ്‌നങ്ങളെ നേരിടാൻ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കണം. മഴക്കാലത്ത് മുടിയെ എങ്ങനെ പരിപാലിക്കണമെന്ന കാര്യത്തിൽ ആശങ്കയിലാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. മഴക്കാലത്ത് നിങ്ങളുടെ മുടിയെ പരിപാലിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉള്ളിൽ നിന്ന് പോഷിപ്പിക്കുക: സാൽമൺ, മുട്ട, അവോക്കാഡോ, ചീര, നട്‌സ് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. കാരണം, അവ മുടിയുടെ വളർച്ചയും ശക്തിയും പ്രോത്സാഹിപ്പിക്കുന്ന അവശ്യ പോഷകങ്ങൾ നൽകുന്നു. കൂടാതെ, ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉറപ്പാക്കുക.
മൃദുവായ ശുദ്ധീകരണവും കണ്ടീഷനിംഗും: മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ മുടിയുടെ തരത്തിനായി പ്രത്യേകം രൂപപ്പെടുത്തിയവ തിരഞ്ഞെടുക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നു. മുടിയുടെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യാതെ മുടിയെ ശുദ്ധീകരിക്കുന്ന വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഷാംപൂ ചെയ്യുമ്പോൾ തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക.
ALSO READ: Diabetes Control: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം; ഈ ആയുർവേദ പരിഹാരങ്ങൾ സഹായിക്കും
ഹീറ്റ് മൂലമുണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കുക: അമിതമായ ചൂടിൽ മുടി സ്റ്റൈലിംഗ് ചെയ്യുന്നത് മുടി പൊട്ടുന്നതിനും കേടുപാടുകൾക്കും ഇടയാക്കും. സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയണുകൾ, ബ്ലോ ഡ്രയർ തുടങ്ങിയ ചൂടുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ആവശ്യമുള്ളപ്പോൾ, സ്റ്റൈലിംഗിന് മുമ്പ് ഒരു ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ പ്രയോഗിക്കുക. സാധ്യമായ ഏറ്റവും കുറഞ്ഞ ചൂട് ക്രമീകരിച്ച് ഉപയോഗിക്കുക. സ്വാഭാവിക ഹെയർസ്റ്റൈലുകൾ സ്വീകരിക്കുകയും നിങ്ങളുടെ മുടിക്ക് ചൂടിൽ നിന്ന് ഇടവേള നൽകുകയും ചെയ്യുക.
നനഞ്ഞ മുടി ചീകുമ്പോൾ ശ്രദ്ധിക്കുക: നനഞ്ഞ മുടിക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ജട നീക്കം ചെയ്യാൻ വീതിയേറിയ പല്ലുള്ള ചീപ്പ് അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിക്കുക. മുടിയുടെ അറ്റം ആദ്യം ചീകുക. അതിന് ശേഷം മുകളിൽ നിന്ന് ചീകുക. തല തുവർത്തുമ്പോൾ ശക്തമായി തടവാതിരിക്കുക. പകരം, മൃദുവായ, മൈക്രോ ഫൈബർ ടവൽ അല്ലെങ്കിൽ ഒരു പഴയ ടീ-ഷർട്ട് ഉപയോഗിച്ച് അധികമുള്ള ഈർപ്പം പതിയെ ഒപ്പിയെടുക്കാം.
മുടി ട്രിം ചെയ്യുക: ആരോഗ്യമുള്ള മുടി നിലനിർത്താൻ പതിവായി ട്രിം ചെയ്യേണ്ടത് അത്യാവശ്യമാണ്. പിളർന്ന അറ്റങ്ങൾ നീക്കം ചെയ്യുന്നതിന് 6-8 ആഴ്ചകൾക്കുള്ളിൽ മുടി ട്രിം ചെയ്യുക. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മുടി വീണ്ടും നന്നായി വളരുന്നതിനും ഇത് സഹായിക്കുന്നു.
സമ്മർദ്ദം കുറയ്ക്കുക: മുടി കൊഴിച്ചിലിനും മുടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾക്കും സമ്മർദ്ദം കാരണമാകും. റിലാക്‌സേഷൻ ടെക്‌നിക്കുകൾ, വ്യായാമം, സ്വയം പരിചരണം എന്നിവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കണം. ധ്യാനം, യോഗ, വ്യായാമം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആരോഗ്യകരമായ മനസ്സും ശരീരവും നിലനിർത്താൻ സഹായിക്കും. ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആരോഗ്യമുള്ള മുടിയുണ്ടാകുന്നതിനും പരിപാലിക്കുന്നതിനും നല്ല ഭക്ഷണക്രമം പാലിക്കേണ്ടതും പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...