Weight Gaining Methods: വണ്ണം കൂട്ടാൻ നല്ല വണ്ണം കഴിക്കണോ, ഇതാ ചില പൊടിക്കൈകൾ

 ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാൽ അനായാസം ആർക്കും മികച്ച ശരീരം നേടാൻ സാധിക്കും

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 01:35 PM IST
  • മറ്റ്അ സുഖങ്ങളൊന്നുമില്ലെങ്കിൽ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.
  • ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം.
  • ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാൽ അനായാസം ആർക്കും മികച്ച ശരീരം നേടാൻ സാധിക്കും
Weight Gaining Methods: വണ്ണം കൂട്ടാൻ നല്ല വണ്ണം കഴിക്കണോ, ഇതാ ചില പൊടിക്കൈകൾ

എത്ര കഴിച്ചാലും വണ്ണം(Weight) വെക്കുന്നില്ല, എന്ത് കഴിച്ചാലും വണ്ണം വെക്കുന്നില്ല. എല്ലാ മെലിഞ്ഞ ആളുകളും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണിത്.മറ്റ്അ സുഖങ്ങളൊന്നുമില്ലെങ്കിൽ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാൽ അനായാസം ആർക്കും മികച്ച ശരീരം നേടാൻ സാധിക്കും. ഇതിന് വേണ്ടുന്നത് സമീകൃതാഹാരമാണ്. പഴവും,പച്ചക്കറികളും,ഇലക്കറികളും,മുട്ടയും,പാലും,മാംസ്യവുമെല്ലാം ചേരുമ്പോഴാണ്  അത് പൂർണമാവുന്നത്. കൃത്യമായി ഇത് പിന്തുടർന്നാൽ വണ്ണമില്ലെന്ന പ്രശ്നം നിങ്ങളെ അലട്ടില്ല.

ഇതാ പൊടിക്കൈകൾ

1. ദിനംപ്രതി രണ്ട് ഗ്ലാസ് പാൽ കുടിക്കണം. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാൽ
2.  പുഴുങ്ങിയ ഏത്തപ്പഴം ഉത്തമം. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്കാണ് ബെസ്റ്റ്. ഇത് രാവിലെ കഴിക്കാം

3. ഫ്രൂട്ട് ജ്യൂസ്(Juice) ധാരാളം കഴിക്കുക. പോഷകങ്ങൾ കൂടുതൽ ലഭിക്കുന്നതിന് ഇത് സഹായിക്കും.

4. ഓരോദിവസവും പോഷകാഹാരങ്ങളുടെ അളവ് അല്പാൽപ്പമായി വർധിപ്പിക്കുക. ആവശ്യത്തിന് ഭാരം(weight) വർധിച്ചുവെന്ന് തോന്നുന്നതുവരെ തുടരുക.

5. അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

6.മത്സ്യം, മാംസം, പയറുവർഗ്ഗങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

7.ഓരോദിവസവും കഴിക്കുന്ന ചോറിന്റെ(Rice) അളവിൽ ചെറിയ വർധനവ് വരുത്തുക.

8.പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുക.

9.ധാരാളം പഴവർഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.

10.തൈരും ഉപ്പേരിയും ചേർന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.

ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ

 

ജോലിക്കാരാണെങ്കിൽ

പാചകം ചെയ്ത ഭക്ഷണം ദിവസം നാലഞ്ചു പ്രാവശ്യമായി കഴിക്കൽ ജോലിക്കാർക്കും മറ്റും പ്രായോഗികമാവില്ല. അവർക്കു പഴങ്ങൾ , അണ്ടിപ്പരിപ്പുകൾ(Cashew), കുക്കീസ്, ഉണക്ക പഴങ്ങൾ എന്നിങ്ങനെ അസൗകര്യമില്ലാതെ കൊണ്ടു നടക്കാവുന്ന സ്‌നാക്കുകൾ ഉപയോഗിക്കുക.പെട്ടെന്നു ഭാരം കൂട്ടാൻ ഭക്ഷണത്തിന്റെ അളവു കൂട്ടുന്നതു കൂടാതെ ഭാരമെടുത്തള്ള വ്യായമങ്ങളും ആഴ്ചയിൽ മൂന്നു പ്രാവശ്യം ചെയ്യാം.രാവിലെ ക്ഷീണമില്ലാതെ എഴുന്നേൽക്കാനും ഉണർവ്വോടെ പ്രവർത്തിക്കാനും എത്രസമയം ഉറങ്ങണമെന്നു നോക്കുക. അത്രയും സമയം ഉറങ്ങുക.

ALSO READ: Migraine കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News