Heart Attack: സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം

Heart Attack In Women: നിങ്ങൾ കഴിക്കുന്ന ഏതൊരു ഭക്ഷണവും നിങ്ങളുടെ ഹൃദയം ഉൾപ്പെടെ എല്ലാ അവയവങ്ങളെയും പലവിധത്തിലും ബാധിക്കുന്നുണ്ട്. അതിനാൽ, ഭക്ഷണശൈലി ഹൃദയത്തിന്റെ ആരോ​ഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 08:01 PM IST
  • പയറുവർ​ഗങ്ങളിൽ പോഷക മൂല്യം കൂടുതലും കലോറി കുറവുമാണ്
  • പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു
  • ബീൻസ്, കടല, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും കുറയ്ക്കാൻ സഹായിക്കും
Heart Attack: സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കാം

ഹൃദയാഘാതം പുരുഷന്മാരിൽ അനുഭവപ്പെടുന്നതുപോലെ സ്ത്രീകളിൽ അനുഭവപ്പെടണമെന്നില്ല. പലപ്പോഴും സ്ത്രീകൾക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത് കുറവായിരിക്കും. പലപ്പോഴും ചെറിയ ലക്ഷണങ്ങൾ ആയിരിക്കും പ്രകടിപ്പിക്കുക. ഹൃദയാഘാതത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ത്രീകൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചികിത്സയ്ക്കുശേഷം, അപകടസാധ്യത തടയുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

നിങ്ങൾ കഴിക്കുന്ന ഏതൊരു ഭക്ഷണവും നിങ്ങളുടെ ഹൃദയം ഉൾപ്പെടെ എല്ലാ അവയവങ്ങളെയും പലവിധത്തിലും ബാധിക്കുന്നുണ്ട്. അതിനാൽ, ഭക്ഷണശൈലി ഹൃദയത്തിന്റെ ആരോ​ഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആരോ​ഗ്യമുള്ള ഹൃദയത്തിനായി നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ:

പയറുവർ​ഗങ്ങൾ: പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടങ്ങളാണ് പയറുവർ​ഗങ്ങൾ. കുറഞ്ഞ കലോറിയും ഉയർന്ന പോഷക മൂല്യവും ഉള്ളതിനാൽ പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ബീൻസ്, കടല, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും കുറയ്ക്കാൻ സഹായിക്കും.

ഒലിവ് ഓയിൽ: ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതുവഴി, ഹൃദ്രോ​ഗ സാധ്യതയും ഹൃദയാഘാത സാധ്യതയും കുറയ്ക്കാൻ ഒലിവ് ഓയിൽ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ധാന്യങ്ങൾ: ധാന്യങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളുടെ ഒരു സമ്പൂർണ കലവറയാണ്. ഭക്ഷണത്തിൽ ധാന്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

നട്‌സ്: നട്സുകളിൽ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യം ഉൾപ്പെടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മികച്ചതാണ്. ഹൃദയത്തിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ ഇയുടെ നല്ല ഉറവിടങ്ങളും കൂടിയാണ് ധാന്യങ്ങൾ.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ: പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ‌രക്തസമ്മർദ്ദവും ഹൃദയപേശികളുടെ സങ്കോചവും നിയന്ത്രിക്കുകയും ഹൃദയ താളം സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. വാഴപ്പഴം, അവോക്കാഡോ, മത്തങ്ങ തുടങ്ങിയവ പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്.

വെളുത്തുള്ളി: കോശജ്വലനത്തിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളാലും സമ്പന്നമാണ് വെളുത്തുള്ളി. ഇത് പ്രകൃതിദത്തമായി രക്തം കട്ടി കുറയ്ക്കുന്ന വസ്തുവായും പ്രവർത്തിക്കുന്നു.

ഓർഗാനിക് ടീ: ഉയർന്ന ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് ഓർ​ഗാനിക് ടീ. കൂടാതെ, ഇതിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ശക്തമായ ഗുണങ്ങളുണ്ടെന്നും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുമെന്നും ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News