Heart Attack: ചെറുപ്രായത്തില്‍ ഹൃദയം ദുര്‍ബലമാവുന്നത് എന്തുകൊണ്ട്?

ഏകദേശം 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാര്‍ട്ട്‌ അറ്റാക്ക് എന്നത് പ്രായാധിക്യം ചെന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ഒരു ഒരു രോഗമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ ഏറെ  മാറിയിരിയ്ക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാക്കളാണ് ഹൃദയാഘാതത്തിന് ഇരയാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 02:07 PM IST
  • ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അടുത്തിടെയായി ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ചെറുപ്രായക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് എന്നത് ഒരു ചോദ്യമാണ്.
Heart Attack: ചെറുപ്രായത്തില്‍ ഹൃദയം ദുര്‍ബലമാവുന്നത് എന്തുകൊണ്ട്?

Heart Attack at Young Age: ഏകദേശം 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാര്‍ട്ട്‌ അറ്റാക്ക് എന്നത് പ്രായാധിക്യം ചെന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ഒരു ഒരു രോഗമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ ഏറെ  മാറിയിരിയ്ക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാക്കളാണ് ഹൃദയാഘാതത്തിന് ഇരയാകുന്നത്. 

നടിയും, BJP നേതാവുമായിരുന്ന സൊണാലി ഫോഗട്ട് ഹൃദയാഘാതം മൂലം 42-ാം വയസ്സിൽ അന്തരിച്ചു.  പ്രശസ്ത ഹാസ്യതാരം രാജു ശ്രീവാസ്തവയ്ക്ക് 58 -ാം  വയസ്സിൽ ഹൃദയാഘാതം ഉണ്ടായി, അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ  മരണത്തോട് മല്ലിടുകയാണ്. കഴിഞ്ഞ വർഷം പ്രശസ്ത ടെലിവിഷൻ താരം സിദ്ധാർത്ഥ് ശുക്ല 40-ാം വയസിൽ ഹൃദയാഘാതം മൂലം മരിച്ചു. കന്നഡ താരം പുനീത് രാജ്കുമാറും കഴിഞ്ഞ വർഷം 46-ാം വയസില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇത്തരം വാര്‍ത്തകളുടെ പട്ടിക അവസാനിക്കുന്നില്ല.....

പഠനങ്ങള്‍ പറയുന്നതനുസരിച്ച്  45 വയസിന് താഴെയുള്ളവരിൽ ഹൃദയാഘാത സാധ്യത വളരെ കുറവാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, 45 വയസിന് താഴെയുള്ളവരിൽ ഹൃദയാഘാത കേസുകൾ വളരെ അപൂർവമായി മാത്രമേ കേട്ടിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കഥ മാറി. ഇപ്പോൾ പുറത്തുവരുന്ന 10 ശതമാനത്തിലധികം ഹൃദയാഘാത കേസുകളും 45 വയസിന് താഴെയുള്ളവരിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

Also Read:  Heart Attack Symptoms: ഹൃദയാഘാതം, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിയ്ക്കലും അവഗണിക്കരുത് 

ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അടുത്തിടെയായി ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ചെറുപ്രായക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് എന്നത് ഒരു ചോദ്യമാണ്. 

ചെറു പ്രായത്തില്‍ ഹൃദയം ദുര്‍ബലമാവാന്‍ കാരണം നമ്മുടെ ആധുനിക ജീവിതശൈലിയാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, തെറ്റായ ഭക്ഷണ ശീലങ്ങൾ, ഉറക്കക്കുറവ്, ജിമ്മിലെ കഠിനാധ്വാനം എന്നിവയാണ് ചെറുപ്രായത്തിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Also Read:  Heart Disease: പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിച്ചാല്‍ ഹൃദയാഘാത സാധ്യത കുറയുമോ? 

ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ സാധാരണയായി എല്ലാ പ്രായക്കാരിലും ഒരേപോലെയാണ് കാണപ്പെടുന്നത്. എന്നാല്‍, ചെറുപ്പക്കാര്‍  ഈ ലക്ഷണങ്ങളെ അവഗണിക്കുന്നു എന്നതാണ് പ്രശ്നം. അതിനാല്‍ ഈ ലക്ഷണങ്ങൾ കണ്ടാല്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്.  

ഹൃദയാഘാതത്തിന്‍റെ  സൂചനകള്‍ നല്‍കുന്ന ചില പ്രാരംഭ ലക്ഷങ്ങളെക്കുറിച്ച് അറിയാം. 

1. നിങ്ങളുടെ ഹൃദയം അപകടത്തിലാണ് എന്നുള്ളതിന്‍റെ ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചിന്‍റെ  മധ്യഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥത. നിങ്ങളുടെ ഹൃദയ ധമനികളിൽ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുകയാണെങ്കിൽ നെഞ്ചിൽ വേദനയും മുറുക്കവും എരിച്ചിലും സമ്മർദ്ദവും ഒക്കെ അനുഭവപ്പെടാം. ഈ ലക്ഷണം ഒരിയ്ക്കലും അവഗണിക്കരുത്.  ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. 

2. കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം തുടങ്ങിയ ശരീരത്തിന്‍റെ മുകൾ ഭാഗങ്ങളിൽ വേദന, അസ്വസ്ഥത അല്ലെങ്കിൽ മരവിപ്പ്

3. ശ്വാസതടസ്സം ഒപ്പം നെഞ്ചില്‍ അസ്വസ്ഥത 

4. വിയര്‍ക്കുക, ഒപ്പം തണുപ്പ് അനുഭവപ്പെടുക.  
 
5.  ഓക്കാനം, വിശപ്പില്ലായ്മ  അല്ലെങ്കിൽ ഛർദ്ദി

6.  തലകറക്കം, ക്ഷീണം, ശരീരം തളർന്ന് പോകുന്ന അവസ്ഥ

7. ക്രമരഹിതമായ ഹൃദയമിടിപ്പ്

8. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ദിവസങ്ങളിൽ കഠിനവും വിശദീകരിക്കാനാകാത്തതുമായ ബലഹീനത അല്ലെങ്കിൽ ക്ഷീണം

ചെറുപ്പത്തിലെ ഹൃദയാഘാതത്തിന്‍റെ പ്രധാന കാരണങ്ങളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. 
ഹൃദയാഘാതത്തിന്‍റെ കാരണങ്ങളും സാധാരണയായി സമാനമാണ്. എന്നിരുന്നാലും, ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതത്തിന് വഴി തെളിക്കുന്ന ചില കാരണങ്ങൾ ഇവയാണ്. 

പുകവലി ശീലം
അമിതമായ മദ്യപാനം
ഉയർന്ന രക്തസമ്മർദ്ദ പ്രശ്നം
ഉയർന്ന കൊളസ്ട്രോൾ
പ്രമേഹരോഗം
ദൈനംദിന ഭക്ഷണത്തിൽ ആവശ്യമായ പോഷകങ്ങളുടെ അഭാവം
ദിനചര്യയിൽ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം
അമിതവണ്ണം
ഇടയ്ക്കിടെ ഉറക്കക്കുറവ്
ജിമ്മിൽ കഠിനമായ കാർഡിയോ വ്യായാമം
കൊക്കെയ്ൻ അല്ലെങ്കിൽ മരിജുവാനയുടെ അമിതമായ ഉപയോഗം

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാണ് എങ്കില്‍ ഉടന്‍ തന്നെ ആ ശീലങ്ങള്‍ മാറ്റുക. സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഹൃദയം അനിവാര്യമാണ്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News