Happy Chocolate Day: ചോക്ലേറ്റ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ചില ആശംസകൾ

Happy Chocolate Day 2023 : റോസ് ദിനവും പ്രൊപ്പോസ് ദിനവും പ്രണയം ദിനങ്ങളുടെ തുടക്കമാണെങ്കിലും കമിതാക്കളുടെ യഥാർഥത്തിൽ ഒരുമിച്ചുള്ള അവരുടെ ദിവസങ്ങൾ ആരംഭിക്കുന്നത് ഫെബ്രുവരി 9ന് ചോക്ലേറ്റ് ദിനത്തിൽ നിന്നാണ്. 

Written by - Kaveri KS | Last Updated : Feb 9, 2023, 12:41 PM IST
  • ഇന്ന് വാലൻന്റൈൻ ദിനത്തിലെ മൂന്നാമത്തെ ദിവസമാണ്.
  • എല്ലാ കൊല്ലവും ഫെബ്രുവരി 9 നാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്.
    '
    റോസ് ദിനവും പ്രൊപ്പോസ് ദിനവും പ്രണയം ദിനങ്ങളുടെ തുടക്കമാണെങ്കിലും കമിതാക്കളുടെ യഥാർഥത്തിൽ ഒരുമിച്ചുള്ള അവരുടെ ദിവസങ്ങൾ ആരംഭിക്കുന്നത് ഫെബ്രുവരി 9ന് ചോക്ലേറ്റ് ദിനത്തിൽ നിന്നാണ്.
  • പ്രണയ്താക്കളുടെ തുടക്കം ചോക്ലേറ്റ് ദിനത്തിൽ മധുരം നുണഞ്ഞ് കൊണ്ടാണ്.
Happy Chocolate Day: ചോക്ലേറ്റ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ചില ആശംസകൾ

മധുരമില്ലാതെ ആഘോഷമില്ല എന്ന് പറയുന്നത് പോലെ തന്നെയാണ് ചോക്ലേറ്റ് ഇല്ലാതെ എന്ത് പ്രണയം. ഇന്ന് വാലൻന്റൈൻ ദിനത്തിലെ മൂന്നാമത്തെ ദിവസമാണ്. എല്ലാ കൊല്ലവും ഫെബ്രുവരി 9 നാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. റോസ് ദിനവും പ്രൊപ്പോസ് ദിനവും പ്രണയം ദിനങ്ങളുടെ തുടക്കമാണെങ്കിലും കമിതാക്കളുടെ യഥാർഥത്തിൽ ഒരുമിച്ചുള്ള അവരുടെ ദിവസങ്ങൾ ആരംഭിക്കുന്നത് ഫെബ്രുവരി 9ന് ചോക്ലേറ്റ് ദിനത്തിൽ നിന്നാണ്. പ്രണയ്താക്കളുടെ തുടക്കം ചോക്ലേറ്റ് ദിനത്തിൽ മധുരം നുണഞ്ഞ് കൊണ്ടാണ്.

ഈ ചോക്ലേറ്റ് ദിനത്തിൽ നിങ്ങളുടെ പ്രണയിതാവിന് അയക്കാൻ ചില സന്ദേശങ്ങൾ 

1) കൈപ്പുള്ളതോ മധുരം ഉള്ളതോ ആകട്ടെ നിന്റെ എല്ലാ ഭാവങ്ങളും എനിക്ക് ഇഷ്ടമാണ്. നിന്നോട് ഒപ്പം സമയം ചിലവഴിക്കുന്നതാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കാര്യം. ഹാപ്പി ചോക്ലേറ്റ് ഡേ

ALSO READ: Valentine's Week 2022 | പ്രണയവും ചോക്ലേറ്റും തമ്മിൽ എന്താണ് ബന്ധം? എന്തുകൊണ്ട് പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം ചോക്ലേറ്റ്

2) ചോക്ലേറ്റ് കഴിക്കുന്നത് നിന്റെ ദിവസം സന്തോഷ പൂർണ്ണം ആക്കുന്നത് പോലെ നിന്നോടൊപ്പമുള്ള ഓരോ നിമിഷവും എന്റെ ജീവിതം സന്തോഷ പൂർണ്ണം ആക്കുകയാണ്. ഹാപ്പി ചോക്ലേറ്റ് ഡേ

3) എനിക്ക് നിന്നോടുള്ള പ്രണയം ഡാർക്ക്  ചോക്ലേറ്റ് പോലെയാണ്. അത് വളരെയധികം തീവ്രവും ആഴമേറിയതും ആണ്. ഹാപ്പി ചോക്ലേറ്റ് ഡേ

4) നിനക്ക് നൽകാനായി ഏറ്റവും മധുരമുള്ള ചോക്ലേറ്റ് ഞാൻ അന്വേഷിച്ച് നടന്നുവെങ്കിലും, നിന്നിലും മധുരമുള്ള ഒന്നും എനിക്ക് കണ്ടെത്താൻ ആയില്ല. ഹാപ്പി ചോക്ലേറ്റ് ഡേ

5) ഞാൻ ഈ ചോക്ലേറ്റ് ദിനത്തിൽ നിങ്ങക്ക് ഈ ചോക്ലേറ്റുകൾ നൽകി കൊണ്ട് ഞാൻ നിന്നെ എത്രമാത്രം പ്രണയിക്കുന്നുവെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. ഹാപ്പി ചോക്ലേറ്റ് ഡേ

6) നിൻറെ പ്രണയം പോലെ മധുരമേറിയതാണ് ചോക്ലേറ്റ്. നീയില്ലാതെ എൻറെ ജീവിതത്തിൽ മധുരമുണ്ടാകില്ല. ഹാപ്പി ചോക്ലേറ്റ് ഡേ

7) നിൻറെ സ്നേഹമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്, നമ്മളൊരുമിച്ചുള്ള ജീവിതം ഒരു ചോക്ലേറ്റ് കഴിക്കുന്നത് പോലെ അതിമധുരമാണ്. ഹാപ്പി ചോക്ലേറ്റ് ഡേ

8) ചോക്ലേറ്റ് ദിനത്തിൽ ദമ്പതികൾ പരസ്പരം ചോക്ലേറ്റ് നൽകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ബന്ധങ്ങളിൽ മധുരം ചേർക്കാനും ആവോളം ആസ്വദിക്കാനുമാണ്... ഹാപ്പി ചോക്ലേറ്റ് ഡേ

9) ഒരാളുടെ കണ്ണുകളാൽ ആകർഷിക്കപ്പെടുക എന്നാൽ എളുപ്പമാണ്, എന്നാൽ നിങ്ങളുടെ ഹൃദയം തിരിച്ചറിയാൻ കഴിയുന്ന ഒരാൾ അരികെ വേണം. ഹാപ്പി ചോക്ലേറ്റ് ഡേ

10) എനിക്ക് ചോക്ലേറ്റിനേക്കാൾ മധുരം തോന്നിയത് നിൻറെ പുഞ്ചിരിയും വാക്കുകളുമാണ്‌.. ഹാപ്പി ചോക്ലേറ്റ് ഡേ!

ചോക്ലേറ്റ് ദിനത്തിന്റെ ചരിത്രം 

1880ന് ശേഷമുള്ള വിക്ടോറിയൻ കാലഘട്ടത്തിലാണ് ഈ ചോക്ലേറ്റ് ഒരു സമ്മാനമായി കൈമാറി തുടങ്ങുന്നത്. അത് പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളിലായിരുന്നു. പണ്ട് ഈ അമേരിക്കൻ രാജ്യങ്ങളിലായിരുന്നു കൂടുതൽ കൊക്കോ മരങ്ങളും അതിന്റെ ഉത്പന്നങ്ങളും നിർമിച്ചിരുന്നത്. പിന്നീട് കോളനിവൽക്കരണത്തോടെ ഈ ചോക്ലേറ്റ് യുറോപിലേക്കും എത്തി തുടങ്ങി. അതും നല്ലെ വർണക്കടലാസുകളിൽ പൊതിഞ്ഞ് പ്രത്യേകം പെട്ടികളിലാക്കി തങ്ങളുടെ പ്രണയനികൾക്ക് എത്തിച്ച് നൽകുന്നതിന് പ്രണയമെന്ന പേരും കൂടി ചേർത്തു.

ഇതിന്റെ കച്ചവട സാധ്യത മനസ്സിലാക്കി കാഡ്ബറി പോലെയുള്ള കമ്പനികൾ ചോക്ലേറ്റിനും പ്രണയത്തിനും ഒരു സ്ഥാപിച്ചെടുത്തു. 1861 മുതൽ ഹൃദയാകൃതയിൽ പെട്ടികൾ നിർമിച്ച് അതിൽ ചോക്ലേറ്റുകൾ നിറച്ച് കാഡ്ബറി വിൽപന ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News