Chocolate Day 2023 : എവിടെ പ്രണയം ഉണ്ട് അവിടെ ചോക്ലേറ്റും ഉണ്ട്; എന്താണ് അതിന്റെ പിന്നിലെ രഹസ്യം?

Happy Chocolate Day 2023 ഒരാഴ്ച നീണ്ട് നിൽക്കുന്ന പ്രണയവാരത്തിൽ ഇഷ്ടം തുറന്ന് പറഞ്ഞ് കഴിഞ്ഞുടൻ ചോക്ലേറ്റ് ദിനം എത്തും. അത് എന്തുകൊണ്ട്?

Written by - Jenish Thomas | Last Updated : Feb 8, 2023, 11:32 PM IST
  • പ്രണയ ദിനങ്ങളിൽ മധുരം നുണയുന്നത് മൂന്നാമത്തെ ദിവസമായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
  • കമിതാക്കളുടെ യഥാർഥത്തിൽ ഒരുമിച്ചുള്ള അവരുടെ ദിവസങ്ങൾ ആരംഭിക്കുന്നത് ഫെബ്രുവരി 9ന് ചോക്ലേറ്റ് ദിനത്തിലൂടെയാണ്.
Chocolate Day 2023 : എവിടെ പ്രണയം ഉണ്ട് അവിടെ ചോക്ലേറ്റും ഉണ്ട്; എന്താണ് അതിന്റെ പിന്നിലെ രഹസ്യം?

നമ്മുടെ ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് ഏതൊരു നല്ല കാര്യത്തിന് മുമ്പ് അൽപം മധുരം കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. എന്നാൽ ഒരാഴ്ച നിണ്ട് നിൽക്കുന്ന പ്രണയ ദിനങ്ങളിൽ മധുരം നുണയുന്നത് മൂന്നാമത്തെ ദിവസമായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച നീണ്ട് നിൽക്കുന്ന വാലെന്റൈൻസ് ആഴ്ചയിൽ റോസ് ഡേയും പ്രൊപ്പോസ് ദിനവും കഴിഞ്ഞാണ് ചോക്ലേറ്റ് ഡേ എത്തുന്നത്. അതെന്താ അങ്ങനെ?

റോസ് ദിനവും പ്രൊപ്പോസ് ദിനവും പ്രണയം ദിനങ്ങളുടെ തുടക്കമാണെങ്കിലും കമിതാക്കളുടെ യഥാർഥത്തിൽ ഒരുമിച്ചുള്ള അവരുടെ ദിവസങ്ങൾ ആരംഭിക്കുന്നത് ഫെബ്രുവരി 9ന് ചോക്ലേറ്റ് ദിനത്തിലൂടെയാണ്. സാങ്കേതികമായി പറഞ്ഞാൽ ഫെബ്രുവരി എട്ടിന് പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം പങ്കാളി ആക്കാൻ ആഗ്രഹിക്കുന്ന വ്യക്തി സമ്മതം അറിയിച്ചാൽ മാത്രമെ അവരുടെ ഇടയിൽ ജീവിതം ആരംഭിക്കുക. അങ്ങനെ നോക്കുമ്പോൾ ആ പ്രണയ്താക്കളുടെ തുടക്കം ചോക്ലേറ്റ് ദിനത്തിൽ മധുരം നുണഞ്ഞ് കൊണ്ടാണ്.

ALSO READ : Cow Hug Day : ഫെബ്രുവരി 14ന് പശുവിനെ കെട്ടിപിടിച്ചാൽ മതി! വാലന്റൈൻസ് ദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്

വാലെന്റൈൻ വാരം കൊണ്ടാടുന്നത് ഒരു പാശ്ചാത്യ സംസ്കാരമായിട്ടാണ് ഇപ്പോഴും കരുതുന്നത്. ക്രിസ്ത്യൻ വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ വാലന്റൈൻ വിശുദ്ധനും അതിനെ ചുറ്റിപറ്റിയാണ് വാലെന്റൈൻസ് ദിനം ആഘോഷിക്കുന്നത്. എന്നാൽ ഈ ആഘോഷങ്ങളിലേക്ക് മധുരം അല്ലെങ്കിൽ ചോക്ലേറ്റ് എന്നൊരു സമ്പ്രദായം എത്തുന്നത് യൂറോപ്യൻ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ അല്ല.

1880ന് ശേഷമുള്ള വിക്ടോറിയൻ കാലഘട്ടത്തിലാണ് ഈ ചോക്ലേറ്റ് ഒരു സമ്മാനമായി കൈമാറി തുടങ്ങുന്നത്. അത് പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളിലായിരുന്നു. പണ്ട് ഈ അമേരിക്കൻ രാജ്യങ്ങളിലായിരുന്നു കൂടുതൽ കൊക്കോ മരങ്ങളും അതിന്റെ ഉത്പന്നങ്ങളും നിർമിച്ചിരുന്നത്. പിന്നീട് കോളനിവൽക്കരണത്തോടെ ഈ ചോക്ലേറ്റ് യുറോപിലേക്കും എത്തി തുടങ്ങി. അതും നല്ലെ വർണക്കടലാസുകളിൽ പൊതിഞ്ഞ് പ്രത്യേകം പെട്ടികളിലാക്കി തങ്ങളുടെ പ്രണയനികൾക്ക് എത്തിച്ച് നൽകുന്നതിന് പ്രണയമെന്ന പേരും കൂടി ചേർത്തു. ഇതിന്റെ കച്ചവട സാധ്യത മനസ്സിലാക്കി കാഡ്ബറി പോലെയുള്ള കമ്പനികൾ ചോക്ലേറ്റിനും പ്രണയത്തിനും ഒരു സ്ഥാപിച്ചെടുത്തു. 1861 മുതൽ ഹൃദയാകൃതയിൽ പെട്ടികൾ നിർമിച്ച് അതിൽ ചോക്ലേറ്റുകൾ നിറച്ച് കാഡ്ബറി വിൽപന ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News