വേനൽക്കാലത്തെ ചൂട് കഠിനമാണ്. ഈ സമയം ശരീരം, ചർമ്മം, മുടി എന്നിവയെ പരിപാലിക്കേണ്ടത് പ്രധാനമാണ്. വേനൽക്കാലത്ത് കൂടുതൽ ആളുകളും ചർമ്മ സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. മുടിയുടെ സംരക്ഷണത്തിനും തുല്യ ശ്രദ്ധ ആവശ്യമാണെന്ന് പലരും ഓർക്കുന്നില്ല. വേനൽക്കാലത്തെ കഠിനമായ സൂര്യപ്രകാശം ദീർഘനേരം ഏൽക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
സൂര്യപ്രകാശം നേരിട്ട് മുടിയിൽ ഏൽക്കുന്നത് മുടി വരണ്ട് പൊട്ടുന്നതിന് കാരണമാകുന്നു. പുറത്ത് പോകുമ്പോൾ തൊപ്പി അല്ലെങ്കിൽ സ്കാർഫ് ഉപയോഗിച്ച് നിങ്ങളുടെ തല മറയ്ക്കേണ്ടത് നിർബന്ധമാണ്. വേനൽക്കാലത്ത് മുടിയിൽ വളരെയധികം കോസ്മെറ്റിക് അല്ലെങ്കിൽ കളറിംഗ് ഡൈകൾ പ്രയോഗിക്കരുത്. നിറമുള്ള മുടി വേനൽക്കാലത്ത് കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകും. അതിനാൽ, വേനൽക്കാല സമയത്ത് മുടിയിൽ കെമിക്കൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തൊപ്പിയോ സ്കാർ്ഫോ ധരിക്കാൻ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ, നിങ്ങൾ ഒരു ലീവ്-ഇൻ കണ്ടീഷണറെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഹെയർ മാസ്‌കോ സൺസ്‌ക്രീൻ ഉൽപ്പന്നമോ തിരഞ്ഞെടുക്കാം. എന്നാൽ, പുറത്ത് പോയി, നിങ്ങൾ വീട്ടിലെത്തിക്കഴിഞ്ഞാൽ മുടി വെള്ളത്തിൽ നന്നായി കഴുകാൻ ശ്രദ്ധിക്കണം.
ALSO READ: Fermented Foods: കൊംബുച്ച, കിംചി, കെഫിർ... പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണോ?
ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യും. എല്ലാ ദിവസവും ഷാംപൂ പുരട്ടരുത്, കാരണം ഇത് നിങ്ങളുടെ തലയോട്ടി വരണ്ടതാക്കുകയും മുടിയെ ദുർബലമാക്കുകയും ചെയ്യും. തല കൂടുതൽ വിയർക്കുകയും മുടി എണ്ണമയമുള്ളതും ആണെങ്കിൽ, നിങ്ങൾ വീര്യം കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കണം. ഷാംപൂ മുടിയിൽ പുരട്ടാതെ തലയോട്ടിയിൽ മാത്രം പുരട്ടുക. അല്ലാത്തപക്ഷം മുടി വരണ്ടതായിപ്പോകും.
വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നല്ല മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് പ്രധാനമാണ്. വേനൽക്കാലത്ത് ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാരണം അവ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിനൊപ്പം, മുടി, ചർമ്മം, നഖങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് നിങ്ങളുടെ ദിനചര്യയിൽ സസ്യാധിഷ്ഠിത ബയോട്ടിൻ സപ്ലിമെന്റുകളും ചേർക്കാവുന്നതാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...