Egg Benefits: 40 വയസിനുശേഷം മുട്ട കഴിയ്ക്കുന്നത്‌ പതിവാക്കാം

Egg Benefits: മുട്ട പ്രോട്ടീൻ, വിറ്റാമിന്‍ , ധാതുക്കള്‍ എന്നിവകൊണ്ട് സമ്പന്നമാണ്. അതുകൊണ്ട് 40 വയസിന് ശേഷം ദിവസവും ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 11:17 PM IST
  • മുട്ടയില്‍ അടങ്ങിയിരിയ്കുന്ന വിറ്റാമിനുകളും ധാതുക്കളും പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ ദിവസവും മുട്ട കഴിച്ചിരിയ്ക്കണം.
Egg Benefits: 40 വയസിനുശേഷം മുട്ട കഴിയ്ക്കുന്നത്‌ പതിവാക്കാം

Egg Benefits: ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മുട്ട എന്ന് നമുക്കറിയാം. തണുപ്പായാലും ചൂടായാലും അതായത് ഏതു കാലാവസ്ഥയിലും ദിവസവും മുട്ട കഴിയ്ക്കുക എന്ന പരസ്യം നമുക്കൊക്കെ പരിചിതമാണ്. 

ഏതു പ്രായക്കാരും മുട്ട കഴിയ്ക്കണം.  മുട്ടയില്‍ അടങ്ങിയിരിയ്കുന്ന വിറ്റാമിനുകളും ധാതുക്കളും പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ ദിവസവും മുട്ട  കഴിച്ചിരിയ്ക്കണം. മുട്ടയില്‍  പ്രോട്ടീൻ ധാരാളമായി കാണപ്പെടുന്നു.  ഇത് ആരോഗ്യത്തിന് മാത്രമല്ല, പേശികളെ ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായിയ്ക്കുന്നു.    

Also Read:   Garlic Benefits: പുരുഷന്മാർ വെളുത്തുള്ളി കഴിയ്ക്കണം, ആരോഗ്യഗുണങ്ങള്‍ അറിയാം

പ്രായഭേദമെന്യേ എല്ലാവരും മുട്ട കഴിയ്ക്കണം  എങ്കിലും  40 കഴിഞ്ഞവര്‍ ദിവസവും മുട്ട കഴിയ്കണം.  അതായത്, വാർദ്ധക്യ പ്രശ്‌നങ്ങളെ മറികടക്കാൻ മുട്ട വളരെ ഉപയോഗപ്രദമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

Also Read:  Black Pepper Benefits: ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരിയ്ക്കലും കുരുമുളകിനെ നിങ്ങള്‍ ഒഴിവാക്കില്ല...

മുട്ട പ്രോട്ടീൻ, വിറ്റാമിന്‍ , ധാതുക്കള്‍ എന്നിവകൊണ്ട് സമ്പന്നമാണ്. അതുകൊണ്ട് 40 വയസിന് ശേഷം ദിവസവും ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.  

40 വയസിനു ശേഷം  ദിവസവും മുട്ട കഴിക്കുന്നതിന്‍റെ ഗുണങ്ങൾ (Benefits of having egg daily)

പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച് നമ്മുടെ ശരീരം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഇത്തരം ആരോഗ്യ പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമായത് സന്ധി വേദനയാണ്.  ദിവസവും മുട്ട കഴിയ്ക്കുന്നതുവഴി എല്ലുകൾക്ക് ബലം ലഭിക്കുകയും ഇതിലെ വിറ്റാമിൻ ഡിയും കാൽസ്യവും എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും  ചെയ്യും

നമുക്കറിയാം, പ്രായം കൂടുന്തോറും മെറ്റബോളിസം ദുർബലമാകാൻ തുടങ്ങുന്നു. ദിവസവും ഒരു മുട്ട കഴിച്ചാൽ, മെറ്റബോളിസം ശക്തമാക്കാൻ സാധിക്കും. 

പ്രായം വര്‍ധിക്കുന്നതനുസരിച്ച് ശരീരത്തിൽ അനീമിയ, അതായത് രക്തക്കുറവ് എന്ന പ്രശ്നം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവമാണ് ഈ പ്രശ്നത്തിന് കാരണം.   മുട്ടയ്ക്കുള്ളിൽ ധാരാളം ഇരുമ്പ് കാണപ്പെടുന്നു. ഈ അവസരത്തില്‍ ദിവസവും ഒരു  മുട്ട കഴിയ്ക്കുന്നത്  ശരീരത്തിലെ രക്തത്തിന്‍റെ അഭാവം നികത്താൻ മാത്രമല്ല, അനീമിയ എന്ന പ്രശ്നത്തിൽ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും.

പ്രായം കൂടുമ്പോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കാം.  40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ സ്ഥിരമായി മുട്ട കഴിച്ചാൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ തരണം ചെയ്യാന്‍ സാധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News