Fenugreek Powder With Milk: ദിനവും ചെറു ചൂടുള്ള പാലിൽ ഉലുവപൊടി ചേർത്തു കുടിക്കൂ.. ലഭിക്കും ഈ മികച്ച ഗുണങ്ങൾ!

Fenugreek Powder With Milk Benefits: നിങ്ങൾ ദിവസവും രാത്രി ഇളം ചൂടുള്ള പാലിൽ ഉലുവപൊടി ചേർത്ത് കുടിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകും.  അത് എന്തൊക്കെയാണെന്ന് നമുക്കറിയാം...

Written by - Ajitha Kumari | Last Updated : Nov 16, 2022, 11:00 PM IST
  • രാത്രി ഇളം ചൂടുള്ള പാലിൽ ഉലുവപൊടി ചേർത്ത് കുടിച്ചാൽ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകും
  • ചില ആളുകൾ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തശേഷം രാവിലെ കഴിക്കുന്നു
  • പാൽ ഒരു സമ്പൂർണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുന്ന ഒന്നാണ്
Fenugreek Powder With Milk: ദിനവും ചെറു ചൂടുള്ള പാലിൽ ഉലുവപൊടി ചേർത്തു കുടിക്കൂ.. ലഭിക്കും ഈ മികച്ച ഗുണങ്ങൾ!

Fenugreek Powder With Milk Benefits: സാധാരണയായി ഉലുവയെ നമ്മൾ  മസാലയായോ അച്ചാറിലോ ചായയായോ ഒക്കെയാണ് ഉപയോഗിക്കുന്നത്.  ചില ആളുകൾ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തശേഷം രാവിലെ നേരിട്ട് കഴിക്കുന്നു.  പാൽ  ഒരു സമ്പൂർണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുന്ന ഒന്നാണ്. എന്നാൽ എല്ലാ ദിവസവും രാത്രി ഉലുവപ്പൊടി ഇളം ചൂടുള്ള പാലിൽ കലർത്തി കഴിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കും ധാരാളം ഗുണങ്ങൾ. അത് എന്തൊക്കെയെന്ന് നോക്കാം...

Also Read: Weight Loss Drinks: ദിവസവും ഈ 4 പാനീയങ്ങൾ ശീലമാക്കൂ, അരയിലെ കൊഴുപ്പ് അറിയാതെ അലിയും! 

ഉലുവപ്പൊടി പാലിൽ കലക്കി കുടിച്ചാലുള്ള ഗുണങ്ങൾ (Benefits of drinking fenugreek powder with milk)

പ്രതിരോധശേഷി വർദ്ധിപ്പിക്കുക (boost immunity)

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പാലും ഉലുവയും ഏറെ ഗുണം ചെയ്യും. ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു.  ഇത് നിങ്ങളെ കാലാവസ്ഥയുടെ പ്രശ്നങ്ങളിൽ വരുന്ന അസുഖത്തിൽ നിന്നും വൈറൽ അണുബാധയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.

Also Read: Viral Video: സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ പോത്ത് ചെന്നുപെട്ടതോ..! വീഡിയോ വൈറൽ

 

നന്നായി ഉറങ്ങുക (Better sleep)

രാത്രിയിൽ ഉറക്കമില്ലായ്മ, ഉറക്കത്തിൽ അസ്വസ്ഥത, ഇടയ്ക്കിടെ ഉണരുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ, രാത്രിയിൽ ഉലുവപ്പൊടി ചേർത്ത പാൽ കുടിക്കുന്നത് ഉത്തമമാണ്.

ശരീരം സ്ട്രോങ്ങ് ആക്കുക (make body strong)

നിങ്ങൾ ഉലുവയും പാലും ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ എല്ലുകൾ, സന്ധികൾ, പേശികൾ, പല്ലുകൾ, മോണകൾ എന്നിവയെ സ്ട്രോങ്ങ് ആക്കാൻ സഹായിക്കും. ഇതോടൊപ്പം ശരീരത്തിന്റെ ബലഹീനത ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

Also Read: Feet Tanning: കാലിലെ കരിവാളിപ്പ് മാറാൻ ഈ 5 വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കൂ, Tanning പറപറക്കും! 

ദഹനം നിലനിർത്തുക (maintain digestion)

നിങ്ങൾ വയറിലെ പ്രശ്‌നങ്ങളുമായി മല്ലിടുകയാണെങ്കിൽ പാലും ഉലുവയും ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ദഹനക്കേട്, മലബന്ധം, ആമാശയത്തിലെ ഗ്യാസ്, വയറുവീക്കം,  ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളെ തരണം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

ഹൃദയത്തെ ആരോഗ്യമുള്ളതാക്കുക (make heart healthy)

പാലും ഉലുവയും ചേർന്ന മിശ്രിതം ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായകമാണ്. കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ഇതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ കഴിയുമെന്നാണ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News