Refrigerator: റഫ്രിജറേറ്ററിൽ വെച്ച ഭക്ഷണം കേടാകാറുണ്ടോ?; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

Food storage mistakes: റെഡി ടു ഈറ്റ് ഭക്ഷണ സാധനങ്ങൾ റഫ്രിജറേറ്ററിന്റെ മുകളിലെ ഷെൽഫുകളിൽ വേണം വെയ്ക്കാൻ.

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 08:36 PM IST
  • റഫ്രിജറേറ്ററിൽ എല്ലാത്തിനും പ്രത്യേകം സ്ഥലമുണ്ടെന്ന് പലർക്കും അറിയില്ല.
  • പച്ചക്കറികളും കഴുകി റഫ്രിജറേറ്ററിൽ സൂക്ഷിക്കരുത്.
  • ഫ്രീസറിന്റെ താഴെയുള്ള ഷെൽഫിൽ മത്സ്യവും മാംസവും സൂക്ഷിക്കുക.
Refrigerator: റഫ്രിജറേറ്ററിൽ വെച്ച ഭക്ഷണം കേടാകാറുണ്ടോ?; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

ഇന്ന് മിക്കവാറും എല്ലാവരുടെയും വീട്ടിൽ ഉള്ള ഇലക്ട്രോണിക്സ് ഉപകാരണമാണ് റഫ്രിജിറേറ്റർ. ചൂടിൽ നിന്ന് മോചനം നേടാൻ തണുത്ത വെള്ളം സൂക്ഷിക്കാനും ഭക്ഷണം കേട് കൂടാതെയിരിക്കാനുമെല്ലാം റഫ്രിജറേറ്റർ ഉപയോഗിക്കുന്നു. 

പല സന്ദർഭങ്ങളിലും, റഫ്രിജറേറ്ററിൽ സൂക്ഷിച്ച പോലും ഭക്ഷണം കേടാകാറുണ്ട്. എന്താണ് ഇതിന് കാരണം എന്ന് നോക്കാം. 

ALSO READ: മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ കാരണങ്ങളും പരിഹാരവും!

പഴങ്ങളും പച്ചക്കറികളും കഴുകുക

മിക്കവാറും നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും കഴുകി റഫ്രിജറേറ്ററിൽ സൂക്ഷിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഇതുവഴി ഭക്ഷ്യ വസ്തുക്കളിൽ ഫംഗസും ബാക്ടീരിയയും സൃഷ്ടിക്കപ്പെടുന്നു. തുടർന്ന് ഭക്ഷണം എന്നെന്നേക്കുമായി നശിക്കുകയും ചെയ്യുന്നു. അതിനാൽ  റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കൾ പാചകം ചെയ്യുന്നതിനു മുമ്പ് വേണം വെള്ളത്തിൽ നന്നായി കഴുകാൻ. 

ഭക്ഷണം മൂടാതെ വെയ്ക്കുക 

ഏതെങ്കിലും ഭക്ഷണം പാകം ചെയ്യാതെ വെച്ചാൽ അത് ചീത്തയാകും. അതിനാൽ, ഭക്ഷണം പ്ലാസ്റ്റിക് കവറിലോ അടപ്പുള്ള പാത്രത്തിലോ അടച്ചു വെക്കണം. 

റഫ്രിജറേറ്ററിൽ തെറ്റായ സ്ഥലത്ത് മുട്ടകൾ സൂക്ഷിക്കുക

റഫ്രിജറേറ്ററിൽ വെച്ചതിനു ശേഷവും മുട്ട മോശമായാൽ അത് തെറ്റായ സ്ഥലത്ത് സൂക്ഷിച്ചത് കൊണ്ടാകാം. റഫ്രിജറേറ്ററിന്റെ ഡോറിലാകും പലപ്പോഴും മുട്ടയുടെ ട്രേ ഘടിപ്പിച്ചിരിക്കുക. മുട്ടകൾ എപ്പോഴും ഫ്രീസറിന്റെ താഴെയുള്ള ഷെൽഫിൽ വേണം സൂക്ഷിക്കാൻ. കാരണം മുട്ടകൾ പുതുമയോടെ നിലനിർത്താൻ 40 ഡിഗ്രി ഫാരൻഹീറ്റോ അതിൽ കുറവോ താപനില ആവശ്യമാണ്.

ഭക്ഷണാവശിഷ്ടങ്ങൾ വളരെക്കാലം സൂക്ഷിക്കുക

കഴിച്ചതിന് ശേഷം ബാക്കിയാകുന്ന ഭക്ഷണം ഒരിക്കലും റഫ്രിജറേറ്ററിൽ ദീർഘനേരം സൂക്ഷിക്കാൻ പാടില്ല. കാരണം 3-4 ദിവസങ്ങൾക്ക് ശേഷം അതിൽ ബാക്ടീരിയ ഉണ്ടാകുന്നു.

റഫ്രിജറേറ്ററിൽ സാധനങ്ങൾ തെറ്റായ സ്ഥലത്ത് വെയ്ക്കുക 

റഫ്രിജറേറ്ററിൽ എല്ലാത്തിനും പ്രത്യേകം സ്ഥലമുണ്ടെന്ന് പലർക്കും അറിയില്ല. എല്ലാവരും ചെയ്യുന്ന ഒരു സാധാരണ തെറ്റ് ഭക്ഷണം തെറ്റായ സ്ഥലത്ത് സൂക്ഷിക്കുക എന്നതാണ്. ഫ്രീസറിന്റെ താഴെയുള്ള ഷെൽഫിൽ എപ്പോഴും മത്സ്യവും മാംസവും സൂക്ഷിക്കുക. കൂടാതെ പാലും ആ സ്ഥലത്ത് വേണം സൂക്ഷിക്കാൻ. റെഡി ടു ഈറ്റ്  ഭക്ഷണ സാധനങ്ങൾ മുകളിലെ ഷെൽഫുകളിൽ വെയ്ക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News