Cool Drinks: കൂള്‍ ഡ്രിങ്ക്‌സിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Side effects of Cool drinks:  കൂൾ ഡ്രിങ്ക്സിന്റെ ഉപയോ​ഗത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒക്ടോബർ 3ന് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 02:44 PM IST
  • ശീതള പാനീയങ്ങളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്.
  • ഇത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകും.
  • ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് കൂൾ ഡ്രിങ്ക്സ് ഉപയോഗത്തിൽ മുന്നിൽ.
Cool Drinks: കൂള്‍ ഡ്രിങ്ക്‌സിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ഇന്നത്തെ കാലത്ത് കൂൾ ഡ്രിങ്ക്സ് കുടിക്കാത്തവരായി ആരുമുണ്ടാകില്ല. നല്ല ചൂടുള്ള സമയത്ത് പുറത്തിറങ്ങിയാൽ പലരും അഭയം പ്രാപിക്കുന്നത് കൂൾ ഡ്രിങ്ക്സിലാണ്. എന്നാൽ കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാമെങ്കിലും പലരും അത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഒക്ടോബർ 3ന് പുറത്തുവന്ന കണക്കുകൾ പ്രകാരം കൂൾ ഡ്രിങ്ക്സിന്റെ ഉപയോ​ഗത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്. 

കൂൾ ഡ്രിങ്ക്സ് അഥവാ ശീതള പാനീയങ്ങളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നുമാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിങ്ങൾ പ്രതിദിനം ശരാശരി 350 മില്ലി ശീതള പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യച്ചെലവ് പ്രതിദിനം 10 രൂപ അധികം വരുമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്. പല രാജ്യങ്ങളും കൂൾ ഡ്രിങ്കിസിന്റെ നികുതി വർധിപ്പിക്കണമെന്ന് വാദിച്ചെങ്കിലും വൻകിട കമ്പനികളുടെ ലോബി ഇത് വിജയിക്കാൻ അനുവദിച്ചിട്ടില്ല. 

ALSO READ: ജ്യൂസ് മാത്രം കുടിച്ചാൽ ഭാരം കുറയില്ല; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

നേച്ചർ കമ്മ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 185 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളുണ്ട്. ഡൽഹി എയിംസ്, ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടുത്തിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. 1990 നും 2018 നും ഇടയിൽ നടത്തിയ പഠനത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് സോഡാ പാനീയങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. 2018ലെ കണക്കുകൾ പ്രകാരം ഇവിടെ ഒരാൾ ശരാശരി രണ്ടര ഗ്ലാസ് കൂൾ ഡ്രിങ്ക്സ് കുടിക്കുന്നുണ്ട്. 

അതേസമയം, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ആളുകൾ അര ഗ്ലാസ് കൂൾ ഡ്രിങ്ക്സ് ദിവസേന കുടിക്കുന്നുണ്ട്. ഇന്ത്യയ്ക്കും ഈ കണക്കിൽ വലിയ പങ്കുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലും കൂൾ ഡ്രിങ്ക്സിന്റെ ഉപയോ​ഗം വളരെ കൂടുതലാണ്. നഗരവാസികൾ, പുരുഷന്മാർ, യുവാക്കൾ, വിദ്യാസമ്പന്നർ എന്നിവർക്കിടയിൽ കൂൾ ഡ്രിങ്ക്സിന്റെ ഉപയോ​ഗം കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെക്‌സിക്കോ (8.9), എത്യോപ്യ (7.1), അമേരിക്ക (4.9), നൈജീരിയ (4.9) എന്നീ രാജ്യങ്ങൾ പരിശോധിച്ചാൽ സോഡ പാനീയങ്ങളാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. 

ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ശീതള പാനീയങ്ങളുടെ പ്രവണത വർധിച്ചിട്ടുണ്ടെങ്കിലും അത് വളരെ പരിമിതമായ തോതിൽ മാത്രമേയുള്ളൂ. ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും അര ഗ്ലാസിൽ താഴെ ശീതള പാനീയങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 200 മില്ലി ശീതള പാനീയത്തിൽ നിന്ന് മനുഷ്യ ശരീരത്തിലേയ്ക്ക് 50 കലോറിയാണ് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News