Diabetes Tips: ​ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാം... പ്രമേഹത്തെ പ്രതിരോധിക്കാം... ഇക്കാര്യങ്ങൾ നിർബന്ധം

Blood Sugar Spike: വർക്കൗട്ടുകൾ ഒഴിവാക്കുക, ഭക്ഷണ ശീലങ്ങൾ മാറ്റുക, കലോറി ഉപഭോ​ഗം വർധിക്കുക എന്നിവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 11:32 PM IST
  • എല്ലാ ദിവസവും നിങ്ങളുടെ ഗ്ലൂക്കോസ് അളവ് പരിശോധിക്കുക
  • തണുത്ത താപനില കാരണം, ഓക്‌സിജൻ വിതരണം കുറവായതിനാൽ ചിലപ്പോൾ റീഡിംഗുകൾ വ്യത്യാസപ്പെടാം
  • അതിനാൽ, നിങ്ങളുടെ ശരീര താപനില സാധാരണമാണെന്ന് ഉറപ്പാക്കണം
  • പതിവ് പരിശോധനകൾ കൃത്യമായി പിന്തുടരുക
Diabetes Tips: ​ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാം... പ്രമേഹത്തെ പ്രതിരോധിക്കാം... ഇക്കാര്യങ്ങൾ നിർബന്ധം

ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ് 2 പ്രമേഹം ഒരു സാധാരണ രോഗമായി മാറിയിരിക്കുന്നു. അതിശൈത്യം ഗ്ലൂക്കോസിന്റെ അളവിനെ ബാധിച്ചേക്കാം. ഓക്‌സിജൻ വിതരണത്തിന്റെ കുറവും രക്തക്കുഴലുകളുടെ സങ്കോചവും കാരണം അളവിൽ തെറ്റായ റീഡിങ്ങും ഉണ്ടാകാം.

പ്രമേഹ നിയന്ത്രണം ജീവിതശൈലിയിലെ മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്നു. വർക്കൗട്ടുകൾ ഒഴിവാക്കുക, ഭക്ഷണ ശീലങ്ങൾ മാറ്റുക, കലോറി ഉപഭോ​ഗം വർധിക്കുക എന്നിവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്. ശൈത്യകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കുക: എല്ലാ ദിവസവും നിങ്ങളുടെ ഗ്ലൂക്കോസ് അളവ് പരിശോധിക്കുക. തണുത്ത താപനില കാരണം, ഓക്‌സിജൻ വിതരണം കുറവായതിനാൽ ചിലപ്പോൾ റീഡിംഗുകൾ വ്യത്യാസപ്പെടാം. അതിനാൽ, നിങ്ങളുടെ ശരീര താപനില സാധാരണമാണെന്ന് ഉറപ്പാക്കണം. പതിവ് പരിശോധനകൾ കൃത്യമായി പിന്തുടരുക.

ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക: ആഘോഷ വേളകളിലും മറ്റും ഭക്ഷണനിയന്ത്രണം ശീലമാക്കുക. ഇത് നിങ്ങളുടെ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. കൂടുതൽ ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ശൈത്യകാല ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. നാരുകളുടെയും പ്രോട്ടീനുകളുടെയും സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുക.

വ്യായാമം ശീലമാക്കുക: പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് വ്യായാമം ശീലമാക്കുക. വേഗത്തിൽ നടക്കുക, ഭക്ഷണശേഷം അൽപം നടക്കുക, യോ​ഗ ചെയ്യുക എന്നിവയെല്ലാം ​ഗുണം ചെയ്യും.

ശരീരത്തിന് ആവശ്യത്തിന് ചൂട് ഉറപ്പാക്കുക: തണുത്ത താപനിലയിൽ സമ്പർക്കം പുലർത്തുന്നത് നിങ്ങളുടെ ശരീരത്തെ സമ്മർദ്ദത്തിലാക്കും. നിങ്ങൾ പ്രമേഹരോഗികളാണെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് ചൂട് നിലനിർത്തുന്നത് ഉറപ്പാക്കുക.

സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുക: സമ്മർദ്ദം കുറയ്ക്കുന്നതിന് ധ്യാനം, ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

 

Trending News