Diabetes: രാവിലെ ഇക്കാര്യങ്ങൾ ശീലമാക്കൂ, പ്രമേഹം നിയന്ത്രിക്കാം!!!

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ട അത്യാവശ്യമായ കാര്യമാണ്. പ്രമേഹം പിന്നീട് പല അസുഖങ്ങളിലേയ്ക്കും വഴിവെയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 03:07 PM IST
  • ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ പല രോഗങ്ങളും ഒഴിവാക്കാം.
  • ജീവിതശൈലി ശരിയായി ക്രമീകരിക്കാത്തത് കൊണ്ട് തന്നെ പല രോഗങ്ങളും ഉണ്ടാകുന്നുണ്ട്.
  • അസന്തുലിതമായ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
Diabetes: രാവിലെ ഇക്കാര്യങ്ങൾ ശീലമാക്കൂ, പ്രമേഹം നിയന്ത്രിക്കാം!!!

ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാൽ എന്തുചെയ്യും? ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. പ്രമേഹമുള്ളവർക്ക് ഭക്ഷണകാര്യത്തിൽ വലിയ നിയന്ത്രണം ആവശ്യമാണ്. അതുപോലെ തന്നെ ഈ രോ​ഗമുള്ളവർ ശീലിക്കേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. രാവിലെ അഞ്ച് ശീലങ്ങൾ നിങ്ങൾ പിന്തുടർന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കും. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ പല രോഗങ്ങളും ഒഴിവാക്കാം. ജീവിതശൈലി ശരിയായി ക്രമീകരിക്കാത്തത് കൊണ്ട് തന്നെ പല രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഈ രോഗങ്ങൾ പലപ്പോഴും അപകടകരമാണ്. അസന്തുലിതമായ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.  

അനാവശ്യ ശീലങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. പെട്ടെന്നുള്ള ഭാരക്കുറവ്, അമിത ദാഹം, പെട്ടെന്നുള്ള വിശപ്പില്ലായ്മ, കാഴ്ച മങ്ങൽ, എപ്പോഴും ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ. 

Also Read: Peanut Health Benefits: ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നം; നിലക്കടലയുടെ ​ഗുണങ്ങളറിയാം

 

പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ രാവിലെ ഈ 5 കാര്യങ്ങൾ ശീലമാക്കൂ...

വെള്ളം കുടിയ്ക്കുക - പല അസുഖങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ വെള്ളം ധാരാളം കുടിയ്ക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ, രാവിലെ ഉറക്കമുണർന്നതിന് ശേഷം ധാരാളം വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.  

പ്രോട്ടീൻ - രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പ്രോട്ടീൻ. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവൻ ഒരാളെ ഊർജസ്വലനായി നിലനിർത്താൻ സഹായിക്കും. പ്രഭാതഭക്ഷണം മുടക്കാൻ പാടില്ല.

കാപ്പി - കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അത് കൊണ്ട് രാവിലെ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. വേണമെന്ന് നിർബന്ധം ഉള്ളവർ മിതമായ അളവിൽ മാത്രം കാപ്പി കുടിയ്ക്കുക.  

വ്യായാമം  - രാവിലെ ഉറക്കമുണർന്നയുടൻ വ്യായാമം ചെയ്യുകയും നടക്കുകയും ചെയ്യുക. വ്യായാമം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.

സമ്മർദ്ദം - സമ്മർദ്ദം കൂടുമ്പോൾ അത് പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമ്മർദ്ദം ഉണ്ടാക്കാതിരിക്കുക. അങ്ങനെ സമ്മർദ്ദം കൂടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിക്കും. സമാധാനത്തോടെ ദിവസം ആരംഭിക്കുക. രാവിലെ വ്യായാമവും യോഗയും ചെയ്യുന്നത് നല്ലതാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News