Dengue Outbreak: ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷം; കുട്ടികൾക്ക് കൊതുകുകടി ഏൽക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Dengue Preventive Measures: പെട്ടന്നുണ്ടാകുന്ന പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, ചർമ്മത്തിലെ തിണർപ്പ്, രക്തസ്രാവം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളിൽ ചിലത്.

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 02:14 PM IST
  • കുട്ടികൾ പലപ്പോഴും പുറത്തായിരിക്കാൻ സാധ്യതയുള്ളതിനാൽ രോഗം പടരുന്നത് തടയാൻ നടപടി സ്വീകരിക്കേണ്ടത് പ്രധാനമാണ്
  • കുട്ടികളിൽ ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണങ്ങളിൽ ചിലത് പനി, കണ്ണുകൾക്ക് പിന്നിലെ അസ്വസ്ഥത, കഠിനമായ തലവേദന, പേശീവേദന, ചർമ്മത്തിലെ ചുണങ്ങ് തുടങ്ങിയവയാണ്
Dengue Outbreak: ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷം; കുട്ടികൾക്ക് കൊതുകുകടി ഏൽക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുകയാണ്. രാജ്യത്ത് എല്ലാ വർഷവും മഴക്കാലത്ത് ഡെങ്കിപ്പനി ബാധയിൽ ഗണ്യമായ വർധനവുണ്ടാകുന്നു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസ് കൊതുകുകളാണ് വഹിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, ചർമ്മത്തിലെ തിണർപ്പ്, രക്തസ്രാവം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളിൽ ചിലത്.

പാർക്കുകളിലായാലും സ്‌കൂളുകളിലായാലും കുട്ടികൾ പലപ്പോഴും പുറത്തായിരിക്കാൻ സാധ്യതയുള്ളതിനാൽ രോഗം പടരുന്നത് തടയാൻ നടപടി സ്വീകരിക്കേണ്ടത് പ്രധാനമാണ്. കുട്ടികളിൽ ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണങ്ങളിൽ ചിലത് പനി, കണ്ണുകൾക്ക് പിന്നിലെ അസ്വസ്ഥത, കഠിനമായ തലവേദന, പേശീവേദന, ചർമ്മത്തിലെ ചുണങ്ങ് തുടങ്ങിയവയാണ്.

ഡെങ്കിപ്പനി കൃത്യസമയത്ത് കണ്ടെത്താതിരിക്കുകയോ ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ ന്യുമോണിയ, കാർഡിയോമയോപ്പതി, ഹൃദയാഘാതം, കരൾ തകരാറുകൾ തുടങ്ങി നിരവധി ​ഗുരുതരമായ ആരോ​ഗ്യാവസ്ഥകൾക്ക് കാരണമാകും. ഈ ഗുരുതരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് നിങ്ങളുടെ കുട്ടികൾക്ക് ഡെങ്കിപ്പനി പിടിപെടുന്നത് തടയാൻ സ്വീകരിക്കാവുന്ന ചില ലളിതമായ മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക: കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുന്നു. സെപ്റ്റിക് ടാങ്കുകളും വാട്ടർ പൈപ്പുകളും മികച്ച അവസ്ഥയിലാണോയെന്ന് പരിശോധിക്കുക. പൂച്ചട്ടികളിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ ഭക്ഷണ പാത്രങ്ങളിലെ വെള്ളം ഇടയ്ക്കിടെ മാറ്റുക. ജലസസ്യങ്ങൾ വീടിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. വെള്ളം സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ടെയ്നറോ ഡ്രമ്മോ ഉണ്ടെങ്കിൽ അവ മൂടി സൂക്ഷിക്കുക.

ALSO READ: Lemon: പുളിയുള്ള നാരങ്ങയ്ക്ക് മധുരമുള്ള ​ഗുണങ്ങളുണ്ട്... നിങ്ങളുടെ ഭക്ഷണത്തിൽ നാരങ്ങ ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ

പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണക്രമം: ശക്തമായ പ്രതിരോധ സംവിധാനം മികച്ച രോഗ പ്രതിരോധം നൽകുന്നു. ശക്തമായ രോഗപ്രതിരോധ സംവിധാനം ഡെങ്കിപ്പനിയെ ചെറുക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. തൈര്, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, ചീര, സിട്രസ് പഴങ്ങൾ, ബദാം എന്നിവ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.

ശരീരം മുഴുവൻ മറയുന്ന വസ്ത്രങ്ങൾ ധരിപ്പിക്കുക: കുട്ടികളെ പരമാവധി മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നത് കൊതുകു കടിയിൽ നിന്ന് സംരക്ഷണം നൽകും. കുട്ടികൾ നീളൻ കൈയുള്ള വസ്ത്രങ്ങൾ, ഫുൾ പാന്റ്‌സ്, സോക്‌സ്, ഷൂസ് എന്നിവ ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.

ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടുക: പനി, തല വേദന, ശരീര വേദന, ചുണങ്ങ് എന്നിവ ഡെങ്കപ്പനിയുടെ ലക്ഷണങ്ങളാണ്. പലപ്പോഴും ഛർദ്ദിക്കുന്നതോ മൂക്കിൽ നിന്നോ മോണയിൽ നിന്നോ ​ഗുരുതരമായ ലക്ഷണങ്ങളാണ്.

കൊതുക് നിവാരണ മരുന്നുകൾ ഉപയോ​ഗിക്കുക: കൊതുകു നാശിനികൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ ഏതെങ്കിലും ഉപയോ​ഗിക്കുക. ഇത് അവരെ കൊതുകുകടിയിൽ നിന്ന് സംരക്ഷിക്കും. നിങ്ങളുടെ കുഞ്ഞിന് സുരക്ഷിതമായ റിപ്പല്ലന്റുകൾ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. കൊതുകിനെ തുരത്തുന്ന ചെടികളും വളർത്താം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News