Curd Vs Yogurt: തൈരും യോ​ഗർട്ടും ഒന്നാണോ? ഇവയിൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

Health Benefits Of Yogurt And Curd: തൈരും യോ​ഗർട്ടും വളരെ പോഷകഗുണമുള്ളതും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഫലപ്രദവുമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 05:48 PM IST
  • നാരങ്ങ നീര്, വിനാഗിരി അല്ലെങ്കിൽ മുൻപ് പുളിപ്പിച്ച തൈര് പോലെയുള്ള ഭക്ഷ്യയോഗ്യമായ അമ്ലവസ്തുക്കൾ ഉപയോഗിച്ച് പാലിൽ നിന്ന് തൈര് ഉണ്ടാക്കുന്നു
  • യോ​ഗർട്ട് ബാക്ടീരിയ ഉപയോഗിച്ച് പാൽ പുളിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ഉത്പന്നമാണ്
Curd Vs Yogurt: തൈരും യോ​ഗർട്ടും ഒന്നാണോ? ഇവയിൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

തൈരും യോ​ഗർട്ടും പാലിൽ നിന്നുള്ള ഉത്പന്നങ്ങളാണ്. ഇവ രണ്ടും ഒരേ വസ്തുവാണെന്നായിരിക്കാം പലരും ധരിച്ചിരിക്കുന്നത്. എന്നാൽ, അവ രണ്ടും വ്യത്യസ്തമാണ്. അവയുടെ രൂപം സമാനമാണെങ്കിലും വാസ്തവത്തിൽ, അവ രണ്ടും വ്യത്യസ്ത ഉത്പന്നങ്ങളാണ്. വ്യത്യസ്തമായി തയ്യാറാക്കുകയും വ്യത്യസ്ത ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന രണ്ട് വ്യത്യസ്ത ഉത്പന്നങ്ങളാണ് അവ.

തൈരും യോ​ഗർട്ടും വളരെ പോഷകഗുണമുള്ളതും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഫലപ്രദവുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഏതാണ് കൂടുതൽ ആരോഗ്യകരമെന്നും നമുക്ക് നോക്കാം. നാരങ്ങ നീര്, വിനാഗിരി അല്ലെങ്കിൽ മുൻപ് പുളിപ്പിച്ച തൈര് പോലെയുള്ള ഭക്ഷ്യയോഗ്യമായ അമ്ലവസ്തുക്കൾ ഉപയോഗിച്ച് പാലിൽ നിന്ന് തൈര് ഉണ്ടാക്കുന്നു.

നേരെമറിച്ച്, യോ​ഗർട്ട് ബാക്ടീരിയ ഉപയോഗിച്ച് പാൽ പുളിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ഉത്പന്നമാണ്. പാല് പുളിക്കാൻ ഉപയോഗിക്കുന്ന ബാക്ടീരിയയെ യോ​ഗർട്ട് കൾച്ചർ എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ പാചകരീതിയുടെ അവിഭാജ്യ ഘടകമാണ് തൈര്. കാത്സ്യം, ബി-2 വിറ്റാമിൻ, ബി-12 പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. അതേസമയം, യോ​ഗർട്ടിൽ പ്രോട്ടീൻ, കാത്സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടം അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇതിൽ കലോറി കുറവാണ്.

ALSO READ: Weight Loss Tips: കൂൺ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണോ? വാസ്തവം എന്താണ്?

യോ​ഗർട്ടിന്റെ ആരോഗ്യ ഗുണങ്ങൾ

യോ​ഗർട്ടിൽ പാന്റോതെനിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി 5, പ്രോട്ടീൻ, പൊട്ടാസ്യം, മോളിബ്ഡിനം എന്നിവ അടങ്ങിയിട്ടുണ്ട്.
യോ​ഗർട്ടിലെ പ്രോട്ടീന്റെ അംശം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തൈര് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ അസുഖകരമായ ലക്ഷണങ്ങൾ പോലും കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കാനും യോ​ഗർട്ടിന്റെ ഉപയോഗം സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുടലിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനും യോ​ഗർട്ട് നല്ലതാണ്.

തൈരിന്റെ ആരോഗ്യ ഗുണങ്ങൾ

തൈര് കാത്സ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് നിങ്ങളുടെ പല്ലുകളും എല്ലുകളും ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കും. തൈര് നിങ്ങളുടെ മുടിക്ക് നല്ലതാണ്, മാത്രമല്ല താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ലാക്റ്റിക് ആസിഡിന്റെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ശരീരത്തിന് നല്ലതാണ്. തൈരിലെ നല്ല ബാക്ടീരിയകൾ രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും. തൈര് പ്രകൃതിദത്തമാണ്, അതിനാൽ ഇത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ യോ​ഗർട്ടാണോ തൈരാണോ നല്ലത്?

തൈര് സ്വാഭാവികമായി തയ്യാറാക്കിയതാണ്, അത് ഒരു പ്രോബയോട്ടിക് അല്ല. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പായി ഇത് കണക്കാക്കപ്പെടുന്നു. യോ​ഗർട്ട് പ്രോബയോട്ടിക് ആണ്. ശരീരഭാരം കുറയ്ക്കാൻ പ്രോബയോട്ടിക് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, യോ​ഗർട്ടിൽ ഫ്ലേവറുകൾ ചേർക്കുമ്പോൾ അവയിൽ കൃത്രിമ ഭക്ഷ്യ വസ്തുക്കൾ ചേർക്കാൻ സാധ്യതയുണ്ട്. അതിനാൽ, പ്ലെയിൻ യോ​ഗർട്ട് ഉപയോ​ഗിക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News