Gold price today : സ്വര്‍ണ വില കുതിക്കുന്നു, വീണ്ടും വര്‍ധന

സംസ്ഥാനത്ത് വെള്ളി വിലയിലും വർധന ഉണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 64 രൂപയാണ് വില 

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 01:12 PM IST
  • ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപ
  • ഗ്രാമിന് പത്തു രൂപ കൂടി 4810 ആയി. ഇന്നലെയും സ്വർണ്ണവില വർധിച്ചിരുന്നു
  • സംസ്ഥാനത്ത് വെള്ളി വിലയിലും വർധന ഉണ്ടായി
Gold price today : സ്വര്‍ണ വില കുതിക്കുന്നു, വീണ്ടും വര്‍ധന

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4810 ആയി. ഇന്നലെയും സ്വർണ്ണവില വർധിച്ചിരുന്നു. ഒരു പവന് ഇന്നലെ 200 രൂപയും, ഒരു ഗ്രാമിന് 25 രൂപയുമാണ് ഇന്നലെ കൂടിയത്.

കേന്ദ്ര സര്‍ക്കാര്‍  ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ കൂടിയത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും. ഇതിനെ തുടർന്ന് വില ഇടിഞ്ഞിരുന്നു. 

എന്നാൽ ഇന്ത്യയിൽ ഡിമാൻഡ് വർധിക്കുമെന്ന വിലയിരുത്തലും, ആഗോളതലത്തിലുള്ള മാന്ദ്യ ഭീതിയും വില വീണ്ടും കൂടാൻ കാരണമായി. അതേസമയം ആഗോള വിപണിയിൽ സ്വർണ്ണവില ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധിച്ചു. സ്വർണം ഔൺസിന് 1811.07 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധന ഉണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 64 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 517.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 647 രൂപയും, ഒരു കിലോഗ്രാമിന് 64,700 രൂപയുമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News