Bone Strength: പ്രായം കൂടുന്തോറും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എല്ലിന് തേയ്മാനം, എല്ലിന് ബലകുറവ് എന്നിവ. പോഷകാഹാര കുറവ് തന്നെയാണ് ഈ എല്ലുകൾക്കുണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ക്ക് കാരണം.
എല്ലിന് ബലം കൂട്ടാൻ നമ്മുടെ ഭക്ഷണ ക്രമത്തില്‍ കാതലായ മാറ്റം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അതായത് കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കേണ്ടത് ആവശ്യമാണ്. എല്ലിന്‍റെ ബലം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യത്തിന് രാത്രിയോ രാവിലെയോ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കാൻ ശ്രമിക്കുക. പാല്‍, പാലുത്പന്നങ്ങള്‍, പയർവർഗങ്ങൾ എന്നിവ ധാരാളം കഴിയ്ക്കുക. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ചീസ്, പനീര്‍, ബട്ടര്‍ തൈര് എന്നിവ ധാരാളം കഴിക്കാൻ ശ്രമിക്കുക.
ദിവസവും അൽപം ബദാം കഴിക്കുന്നത് എല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പിസ്ത, അണ്ടിപ്പരിപ്പ്, എന്നിവയും എല്ലിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നത്തോലി എന്നിവയിലും കാൽസ്യം സമൃദ്ധമാണ്. മുള്ളുള്ള ചെറിയ മീനുകൾ കഴിക്കാൻ ശ്രമിക്കുക.
ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ ഒന്നാണ് മുട്ടയുടെ വെള്ള. ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് എല്ലിനും പല്ലിനും ഗുണം ചെയ്യും. തക്കാളി ,മാതളം എന്നിവ ധാരാളം കഴിക്കാൻ ശ്രമിക്കുക. എല്ലിന് ബലം കൂട്ടാന്‍ ഇവ സഹായിക്കും.
എല്ലിന്‍റെ ആരോഗ്യം ബലപ്പെടുത്തുന്നതിന് പല അവശ്യഘടകങ്ങളും ഭക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. അത്തരമൊരു അവശ്യഘടകമാണ് വൈറ്റമിന്‍-ഡി. സൂര്യപ്രകാശമാണ് വൈറ്റമിന്‍-ഡിയുടെ ഏറ്റവും വലിയ ഉറവിടം.
കൂടാതെ, കാപ്പിയുടെ ഉപയോഗം കാത്സ്യത്തിന്‍റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. കഫീൻ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...