Smoking: പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്...! ശരീരത്തിന്റെ ഈ ഭാഗത്ത് ക്യാൻസറിന് സാധ്യത, കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം!

Smoking causes cancer: യുവതലമുറയിൽ വർദ്ധിച്ചുവരുന്ന പുകയില ഉപയോഗ ശീലം മൂത്രാശയ അർബുദത്തിന് കാരണമാകുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 12:31 PM IST
  • ഓങ്കോളജി മേഖലയിൽ ഭയാനകമായ ചില കാര്യങ്ങളാണ് കണ്ടുവരുന്നത്‌.
  • മൂത്രാശയ ക്യാൻസർ കേസുകൾ ഭയാനകമായ വിധത്തിൽ വർദ്ധിച്ചു വരികയാണ്.
  • മൂത്രാശയ കോശങ്ങളിൽ അസാധാരണമായ ചില കോശങ്ങൾ വളരുന്ന അവസ്ഥയാണ് ബ്ലാഡർ ക്യാൻസർ.
Smoking: പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്...! ശരീരത്തിന്റെ ഈ ഭാഗത്ത് ക്യാൻസറിന് സാധ്യത, കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം!

സമീപ കാലത്ത് ഓങ്കോളജി മേഖലയിൽ ഭയാനകമായ ചില കാര്യങ്ങളാണ് കണ്ടുവരുന്നത്‌. പുകയില ഉപഭോഗം വർധിച്ചതിനാൽ മൂത്രാശയ ക്യാൻസർ കേസുകൾ ഭയാനകമായ വിധത്തിൽ വർദ്ധിച്ചു വരികയാണ്. മൂത്രാശയ കോശങ്ങളിൽ അസാധാരണമായ ചില കോശങ്ങൾ വളരുന്ന അവസ്ഥയാണ് ബ്ലാഡർ ക്യാൻസർ. ഇത് ആഗോളതലത്തിൽ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. 

മൂത്രാശയ അർബുദം മുമ്പ് പ്രായമായവരിൽ മാത്രമേ കണ്ടിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഇത് യുവതലമുറ ഉൾപ്പെടെയുള്ള ഒരു വലിയ വിഭാഗത്തെ ബാധിക്കുന്നുണ്ട്. യുവതലമുറയിൽ വർദ്ധിച്ചുവരുന്ന പുകയില ഉപയോഗ ശീലമാണ് ഈ മാറ്റത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. പുകയിലയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കളായ നിക്കോട്ടിൻ, കാർസിനോജൻ എന്നിവ മൂത്രാശയ ക്യാൻസർ വരാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.

ALSO READ: പ്രമേഹം നിയന്ത്രിക്കാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരമാർ​ഗങ്ങൾ

പുകവലിയും മൂത്രാശയ കാൻസറും തമ്മിലുള്ള ബന്ധം നിരവധി ശാസ്ത്രീയ ഗവേഷണങ്ങളും പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പുകയിലയിൽ നിന്ന് വരുന്ന പുകയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ രക്തപ്രവാഹത്തിൽ പ്രവേശിച്ച് ഒടുവിൽ മൂത്രസഞ്ചിയിൽ എത്തുന്നു, അവിടെ അവ ഡിഎൻഎയെ തകരാറിലാക്കുകയും അസാധാരണമായ കോശ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.

മൂത്രാശയ കാൻസറിന്റെ ലക്ഷണങ്ങൾ

മൂത്രത്തിൽ രക്തം: മൂത്രാശയ ക്യാൻസർ ഉണ്ടെങ്കിൽ മൂത്രത്തിൽ രക്തം കട്ടപിടിക്കുന്നതും മൂത്രത്തിൽ രക്തത്തിൻ്റെ അംശവും കാണാം. ഇതിനെ ഹെമറ്റൂറിയ എന്ന് വിളിക്കുന്നു.

മൂത്രമൊഴിക്കുമ്പോൾ വേദന: മൂത്രാശയ അർബുദം ഉള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടാകാം. ഇത് മൂത്രസഞ്ചിയിൽ വളരുന്ന ട്യൂമർ ആയിരിക്കാനാണ് സാധ്യത.

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ: മൂത്രാശയ ക്യാൻസറിന്റെ ചില സന്ദർഭങ്ങളിൽ ഒരു വ്യക്തിക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രേരണ അനുഭവപ്പെടാ. അത്തരം തോന്നൽ പലപ്പോഴും അസാധാരണമായ രീതിയിലായിരിക്കാം.

മൂത്രത്തിന് ദുർഗന്ധം: ചിലപ്പോൾ മൂത്രാശയ ക്യാൻസറുള്ള രോഗികൾക്ക് അവരുടെ മൂത്രത്തിൽ ദുർഗന്ധം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News