Summer Detox Tips: വേനൽക്കാലത്ത് ഈ പാനീയങ്ങൾ കുടിക്കാം... ശരീരത്തെ വിഷവിമുക്തമാക്കാം

Lifestyle Changes For Summer: വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരത്തെ തണുപ്പിക്കാനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 10:25 PM IST
  • നാരങ്ങ നീര് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി വെറും വയറ്റിൽ കുടിക്കുക
  • ഇത് ദഹനത്തെ ഉത്തേജിപ്പിക്കാനും കരളിനെ വിഷവിമുക്തമാക്കാനും ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു
  • ഒരു നുള്ള് ഹിമാലയൻ ഉപ്പ് അല്ലെങ്കിൽ ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് കഴിക്കുന്നതും നല്ലതാണ്
Summer Detox Tips: വേനൽക്കാലത്ത് ഈ പാനീയങ്ങൾ കുടിക്കാം... ശരീരത്തെ വിഷവിമുക്തമാക്കാം

ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദം വേനൽക്കാലത്ത് വിഷാംശം ഇല്ലാതാക്കാനും സന്തുലിതമാക്കാനും നിരവധി പരിഹാര മാർ​ഗങ്ങൾ നിർദേശിക്കുന്നുണ്ട്. ശരീരത്തെ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കാനും ഈ പ്രതിവിധികൾ ലക്ഷ്യമിടുന്നു.

ജലാംശം നിലനിർത്തുക: വേനൽക്കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരത്തെ തണുപ്പിക്കാനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. അധിക സ്വാദിനും വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾക്കുമായി നിങ്ങൾക്ക് പുതിന, മല്ലിയില, അല്ലെങ്കിൽ കുക്കുമ്പർ പോലുള്ളവ വെള്ളത്തിൽ ചേർത്ത് കഴിക്കാം.

നാരങ്ങ വെള്ളം: നാരങ്ങ നീര് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി വെറും വയറ്റിൽ കുടിക്കുക. ഇത് ദഹനത്തെ ഉത്തേജിപ്പിക്കാനും കരളിനെ വിഷവിമുക്തമാക്കാനും ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. ഒരു നുള്ള് ഹിമാലയൻ ഉപ്പ് അല്ലെങ്കിൽ ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

ത്രിഫല: മൂന്ന് ഫലങ്ങൾ അടങ്ങിയ ഒരു ആയുർവേദ ഹെർബൽ ഫോർമുലയാണ് ത്രിഫല. ഇത് ദഹനം, വിഷാംശം ഇല്ലാതാക്കൽ എന്നിവയെ പിന്തുണയ്ക്കുന്നു. ദഹനവ്യവസ്ഥയെ മികച്ചതാക്കാൻ ഉറങ്ങുന്നതിന് മുൻപ് അര ടീസ്പൂൺ ത്രിഫല പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുന്നത് നല്ലതാണ്.

ഹെർബൽ ടീ: വിഷാംശം ഇല്ലാതാക്കുന്ന പച്ചമരുന്നുകൾ അടങ്ങിയ ഹെർബൽ ടീ മികച്ച ഡീടോക്സ് പാനീയമാണ്. ഇഞ്ചി, മല്ലി, പെരുംജീരകം, പുതിന, ഗ്രീൻ ടീ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹെർബൽ ടീ ദഹനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.

തണുപ്പിക്കുന്ന ഭക്ഷണങ്ങൾ: വേനൽക്കാലത്ത് നിങ്ങളുടെ ഭക്ഷണത്തിൽ തണുപ്പുള്ളതും ജലാംശം നൽകുന്നതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. തണ്ണിമത്തൻ, കുക്കുമ്പർ, മുന്തിരി തുടങ്ങിയ പഴങ്ങൾ തിരഞ്ഞെടുക്കുക. ചീര ഉൾപ്പെടെയുള്ള ഇലക്കറികളും ഗുണം ചെയ്യും. ശരീരത്തിൽ ചൂടും വീക്കവും വർദ്ധിപ്പിക്കുന്ന എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

കറ്റാർ വാഴ: കറ്റാർ വാഴ ശരീരത്തെ തണുപ്പിക്കുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും മികച്ചതാണ്. ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും രാവിലെ ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുക. നേരിട്ട് വെയിലേറ്റ ചർമ്മത്തെ തണുപ്പിക്കാൻ കറ്റാർ വാഴ ജെൽ ബാഹ്യമായി പുരട്ടാം.

ഓയിൽ മസാജ്: വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളെണ്ണ പോലുള്ള ശരീരം തണുപ്പിക്കുന്ന എണ്ണകൾ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്നത് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ചർമ്മത്തെ പോഷിപ്പിക്കുന്നതിനും കുളിക്കുന്നതിന് മുമ്പ് എണ്ണ തേക്കുന്നത് നല്ലതാണ്.

ധ്യാനവും പ്രാണായാമവും: സമ്മർദ്ദം ശരീരത്തിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയകളെ തടസ്സപ്പെടുത്തും. മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ പ്രാണായാമം എന്നിവ പരിശീലിക്കുക. ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്തുകയും ചെയ്യും.

ഒരു ആയുർവേദ വിദഗ്ധനെയോ ആരോഗ്യപരിചരണ വിദഗ്ധനെയോ സമീപിച്ച് ഉപദേശം സ്വീകരിച്ച ശേഷം മാത്രം ഭക്ഷണകാര്യങ്ങളിൽ പുതിയ രീതികൾ പരീക്ഷിക്കേണ്ടതാണ്. പ്രത്യേകിച്ച് നിങ്ങൾക്ക് പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ അവസ്ഥകളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. നിങ്ങളുടെ ആരോ​ഗ്യാവസ്ഥയെ അടിസ്ഥാനമാക്കി അവർ വിദ​ഗ്ധോപദേശം നൽകും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News