മങ്കിപോക്സിന് കോവിഡിനേക്കാൾ തീവ്രതയും മരണനിരക്കും കുറവെന്ന് ആരോഗ്യ വിദഗ്ധർ

Monkeypox: വിവിധ രാജ്യങ്ങളിൽ കുരങ്ങ് പനി വ്യാപിക്കുന്നതിനിടെ ബെൽജിയം 21 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി.

Written by - Zee Malayalam News Desk | Last Updated : May 23, 2022, 11:10 AM IST
  • ലോകമെമ്പാടും നിലവിൽ 92 കുരങ്ങ് പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിരുന്നു
  • ഇതിന് പിന്നാലെയാണ് ക്രൗസ് കോവിഡിനേക്കാൾ മങ്കിപോക്സ് വൈറസിന് തീവ്രത കുറവാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്
  • ആഫ്രിക്കയിലാണ് മങ്കിപോക്സ് വൈറസ് കൂടുതലായി കണ്ടുവന്നിരുന്നത്
  • വസൂരിയുടെയും ചിക്കൻപോക്സിന്റെയും വകഭേദത്തിൽ ഉൾപ്പെടുത്താവുന്നതാണ് മങ്കിപോക്സ്
മങ്കിപോക്സിന് കോവിഡിനേക്കാൾ തീവ്രതയും മരണനിരക്കും കുറവെന്ന് ആരോഗ്യ വിദഗ്ധർ

കോവിഡ് വ്യാപനം തുടരുന്നതിനിടെ കുരങ്ങ് പനിയും വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പുതിയ വൈറസുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണവും ഭയാനകമായ തോതിൽ വർധിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കുരങ്ങ് പനി വ്യാപിക്കുന്നതിനിടെ ബെൽജിയം 21 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. പനി ബാധിച്ചവർ 21 ദിവസം ഐസോലേഷനിൽ കഴിയണമെന്നാണ് നിർദേശം. കുരങ്ങ് പനിയെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ഒട്ടാഗോ യൂണിവേഴ്സിറ്റി ബയോകെമിസ്ട്രി പ്രൊഫസർ കുർട്ട് ക്രൗസ് സംസാരിക്കുന്നു.

മങ്കിപോക്സ് വൈറസിന് കോവിഡിനേക്കാൾ തീവ്രത കുറവാണെന്ന് ന്യൂസ് ഹബുമായി നടത്തിയ സംഭാഷണത്തിൽ കുർട്ട് ക്രൗസ് വ്യക്തമാക്കി. ലോകമെമ്പാടും നിലവിൽ 92 കുരങ്ങ് പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൗസ് കോവിഡിനേക്കാൾ മങ്കിപോക്സ് വൈറസിന് തീവ്രത കുറവാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ആഫ്രിക്കയിലാണ് മങ്കിപോക്സ് വൈറസ് കൂടുതലായി കണ്ടുവന്നിരുന്നത്. കുരങ്ങ് പനി കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്നതും ആഫ്രിക്കൻ രാജ്യങ്ങളിലായിരുന്നു. എന്നാൽ ആഫ്രിക്കയ്ക്ക് പുറത്തേക്കും കുരങ്ങ് പനി വ്യാപിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്. വസൂരിയുടെയും ചിക്കൻപോക്സിന്റെയും വകഭേദത്തിൽ ഉൾപ്പെടുത്താവുന്നതാണ് മങ്കിപോക്സ്. വസൂരിയിലും ചിക്കൻപോക്സിലും ഉണ്ടാകുന്നതുപോലെ ശരീരത്തിൽ കുമിളകൾ വരുന്നത് മങ്കിപോക്സിന്റെ ലക്ഷണമാണ്.

ALSO READ: Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?

കുരങ്ങ് പനി ​ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. എന്നാൽ കോവിഡ് പടരുന്ന അത്രയും വേ​ഗതയിൽ കുരങ്ങ് പനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നാണ് പ്രൊഫസർ കുർട്ട് ക്രൗസ് വ്യക്തമാക്കുന്നത്. നിലവിൽ കുരങ്ങ് പനി പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നും മരണനിരക്ക് ഏകദേശം ഒരു ശതമാനമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ക്രൗസിന്റെ അഭിപ്രായത്തിൽ, രണ്ട് വൈറസുകളും തമ്മിലുള്ള പ്രധാന വ്യത്യാസം കോവിഡിനെ അപേക്ഷിച്ച് മങ്കിപോക്സിന് പകർച്ചാശേഷി കുറവാണെന്നതാണ്. ഓസ്ട്രേലിയയിലും കുരങ്ങ് പനി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ക്രൗസ് ചൂണ്ടിക്കാട്ടി. ന്യൂസിലന്റിലും ഒന്നോ രണ്ടോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം. എന്നാൽ, ഈ രാജ്യങ്ങളിൽ അവ വലിയ തോതിൽ പടർന്ന് പിടിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രൗസ് കൂട്ടിച്ചേർത്തു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, കുരങ്ങ് പനി ബാധിച്ച രോഗികളിൽ പനി, പേശി വേദന, തലവേദന, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു. രോഗികളുടെ മുഖത്ത് ചുണങ്ങ് പ്രത്യക്ഷപ്പെടുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. പനി കുറയുമ്പോൾ കുമിളകൾ പൊട്ടി ഉണങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News