Health Benefits of Peanuts: നിലക്കടല കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ അറിയാം

നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ പാവപ്പെട്ടവന്‍റെ ന്റെ ബദാം എന്നാണ് നിലക്കടല അറിയപ്പെടുന്നത്. കാരണം ഇത് കഴിക്കുന്നത് ബദാം പോലെ തന്നെ ഗുണം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 10:28 PM IST
  • നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോ​ഗിക്കുക. നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകമാണ്.
Health Benefits of Peanuts: നിലക്കടല കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ അറിയാം

Health Benefits of Peanuts: നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ പാവപ്പെട്ടവന്‍റെ ന്റെ ബദാം എന്നാണ് നിലക്കടല അറിയപ്പെടുന്നത്. കാരണം ഇത് കഴിക്കുന്നത് ബദാം പോലെ തന്നെ ഗുണം ചെയ്യും. 

സാധാരണ ലഭ്യമായ നിലക്കടലയിൽ (peanuts) പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിവിധ ആരോഗ്യകരമായ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് വിവിധ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി നിയന്ത്രിക്കുകയും ഹൃദയാരോഗ്യത്തിന് ഉത്തമമായ  ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

Also Read: Heart Diseases: യുവാക്കളിൽ ഹൃദ്രോഗ സാധ്യത എങ്ങിനെ കുറയ്ക്കാം?

നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോ​ഗിക്കുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകമാണ്.   

കൊളസ്ട്രോളിന്‍റെ  അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാനും നിലക്കടല സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനും നിലക്കടലയില്‍  അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. 

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് നിലക്കടല കഴിക്കുന്നത് പിത്താശയക്കല്ലിന്‍റെ  സാധ്യത കുറയ്ക്കുമെന്നാണ്. ഇതിൽ ഐസോഫ്ലേവോൺസ്, resveratrol, ഫൈറ്റിക് ആസിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. 

ബയോട്ടിൻ, നിയാസിൻ, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല. കൂടാതെ, ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് നിലക്കടല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവുണ്ടാക്കില്ല. മാത്രമല്ല, ഇത് സ്ത്രീകളിൽ ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.

നിലക്കടലയ്ക്ക് ചില ദോഷ വശങ്ങളുമുണ്ട്  

തൈറോയിഡിന് ഹാനികരം: 

നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ, നിലക്കടല നിങ്ങളെ ദോഷകരമായി ബാധിക്കും. നിലക്കടല അമിതമായി കഴിക്കുന്നത് ദോഷകരമാണ്, പക്ഷേ നിലക്കടല ചെറിയ അളവിൽ കഴിക്കാം.

കരൾ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു: 

നിങ്ങൾക്ക് കരൾ പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾ നിലക്കടല കഴിക്കുന്നത് ഒഴിവാക്കണം. നിലക്കടലയിലെ ചേരുവകൾ കരളിന്‍റെ ആരോഗ്യത്തിന് ഹാനികരമാണ്, അവ കഴിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും. നിലക്കടല കൂടുതലായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ദഹനക്കേടുണ്ടാക്കുകയും ചെയ്യും.

അലർജിയുണ്ടെങ്കിൽ നിലക്കടല ഒഴിവാക്കുക: 

ചിലർക്ക് ചില ഭക്ഷണങ്ങളോട് അലർജിയുണ്ട്. പലർക്കും നിലക്കടല അലർജിയാണ്. നിലക്കടലയോട് അലർജിയുള്ള ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടും ചർമ്മത്തിൽ ചൊറിച്ചിലും അനുഭവപ്പെടാം. ഇത്തരം സാഹചര്യത്തിൽ അലർജിയുള്ളവർ നിലക്കടല കഴിക്കുന്നത് ഒഴിവാക്കണം.

ഭാരം വർദ്ധിപ്പിക്കുന്നു

നിലക്കടലയിൽ പോഷകങ്ങൾ ധാരാളമുണ്ട്. ഇത് കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും ഇതിലെ കൊഴുപ്പ് ഭാരം കൂട്ടുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കില്‍ നിലക്കടല കഴിക്കുന്നത് ഒഴിവാക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News