പ്രമേഹവും ഹൃദ്രോഗവും ഇന്ത്യയിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. പുകവലി, മദ്യപാനം, മോശം ഭക്ഷണശീലം, നിഷ്‌ക്രിയമായ ജീവിതശൈലി എന്നിവയാണ് ഈ ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കുന്നതിന് കാരണം. ശരീരത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം. അതിലൊന്നാണ് ബദാം.
ബദാം മൊത്തത്തിലുള്ള ക്ഷേമത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ബദാം ഓയിൽ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം പാലിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാം. ദൈനംദിന ഭക്ഷണത്തിൽ ബദാം ഓയിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്നു. ബദാം ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് കോശഭിത്തികൾ നിർമിക്കുന്നതിനും ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയാത്ത അവശ്യ ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനും വിറ്റാമിനുകളായ എ, ഡി, ഇ, എന്നിവ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുക എന്നത് സങ്കീർണമായ ഒരു പ്രക്രിയ ആയതിനാൽ ഭക്ഷണ ക്രമത്തിലൂടെ മാത്രം അവ സാധ്യമാകുന്നത് കുറവാണ്. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തിലെ മറ്റ് പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ബദാം ഓയിൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ അമിതമായ ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സാധിക്കും.
ALSO READ: ശൈത്യകാലത്ത് പ്രമേഹത്തിന്റെ അവസ്ഥകളെ വഷളാക്കും ഈ ദിനചര്യകൾ
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു: നല്ലതും ചീത്തയുമായ കൊളസ്‌ട്രോൾ ഉണ്ട്. ഹോർമോണുകൾ, ദഹനരസങ്ങൾ, വിറ്റാമിൻ ഡി എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് നിങ്ങളുടെ ശരീരത്തിന് നല്ല കൊളസ്ട്രോൾ ആവശ്യമാണ്. കൂടാതെ, ഇത് നിങ്ങളുടെ ശരീരത്തെ രക്തക്കുഴലുകളുടെ സങ്കോചത്തിൽ നിന്ന് സംരക്ഷിക്കുന്നു. അതേസമയം, ചീത്ത കൊളസ്ട്രോൾ ധമനികളുടെ സങ്കോചം കൂടുതൽ വഷളാക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം, മദ്യപാനം, കരൾ രോഗം, പ്രമേഹം, ഉദാസീനമായ ജീവിതശൈലി എന്നിവയുൾപ്പെടെയുള്ള ചില ഘടകങ്ങൾ ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ബദാം ഓയിൽ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
പ്രമേഹത്തിൽ നിന്ന് സംരക്ഷിക്കുന്നു: നിങ്ങൾ പ്രമേഹബാധിതരോ അല്ലെങ്കിൽ പ്രമേഹം ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുള്ളവരോ ആണെങ്കിൽ, നിങ്ങൾ ബദാം ഓയിൽ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമായതിനാൽ ബദാം ഓയിലിന് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, ബദാം ഓയിൽ ഉപയോഗിച്ച് കാർബോഹൈഡ്രേറ്റുകൾ മാറ്റിസ്ഥാപിക്കുന്നത് ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.