ശൈത്യകാലത്ത്, ചർമ്മം വരണ്ടതായി മാത്രമല്ല, മങ്ങിയതും നിർജീവമായും കാണപ്പെടും. മോയ്‌സ്ചറൈസർ തുടർച്ചയായി പുരട്ടുന്നതിലൂടെ ചർമ്മത്തിൽ പൊടിപടലങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ചർമ്മം മങ്ങിയതായി കാണപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മഞ്ഞുകാലത്ത് ചർമ്മത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ടത് ആവശ്യമായി വരുന്നത്. വൈറ്റമിൻ ഇ അടങ്ങിയ ബദാം ഓയിൽ ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്. ഇത് മഞ്ഞുകാലത്ത് ചർമ്മത്തെ പോഷിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നു.
ശൈത്യകാലത്ത് ബദാം ഓയിൽ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ:
ഡാർക്ക് സർക്കിൾസ്: കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് ഇല്ലാതാക്കാൻ, ബദാം ഓയിൽ പുരട്ടി ചെറുതായി മസാജ് ചെയ്യണം. ഇത് ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമാക്കുകയും കൈകൾ കൊണ്ട് ദിവസവും കണ്ണുകൾക്ക് താഴെ പതിയെ മസാജ് ചെയ്യുകയും വേണം. ഏതാനും ആഴ്ചകൾക്കുശേഷം നിങ്ങൾക്ക് വ്യത്യാസം അറിയാൻ സാധിക്കും.
ALSO READ: Winter Diet For Pregnant Women: ഗർഭിണിയായിരിക്കുമ്പോൾ നിർബന്ധമായും ഈ ഭക്ഷണങ്ങൾ കഴിക്കണം
ചുളിവുകൾ: വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് ബദാം ഓയിൽ. ഇത്, ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയിൽ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും.
മുഖക്കുരു: ചർമ്മത്തിൽ പലപ്പോഴും മുഖക്കുരു വരുന്നവർ നിർബന്ധമായും ബദാം ഓയിൽ ഉപയോഗിക്കണം. ഇതിൽ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിൽ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുകയും ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്നു.
മോയ്സ്ചറൈസർ: മഞ്ഞുകാലത്ത് ചർമ്മത്തിലെ വരൾച്ച കാരണം, ചർമ്മത്തിൽ വിള്ളലുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മാത്രമല്ല, ചർമ്മം ചുവക്കുകയും നീറ്റൽ പോലുള്ള വേദന അനുഭവപ്പെടുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, ബദാം ഓയിൽ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. കാരണം, ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ചർമ്മത്തെ മികച്ചതായി സംരക്ഷിക്കുകയും ചെയ്യുന്നു.
താരൻ: തണുപ്പിൽ ചർമ്മം മാത്രമല്ല തലയോട്ടിയും വരണ്ടുപോകുന്നു. തലയോട്ടി വരണ്ടതാകുന്നത് താരൻ രൂപപ്പെടാൻ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തിൽ, ബദാം ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് താരന്റെ പ്രശ്നം ഇല്ലാതാക്കാം. ഇതിനായി ആഴ്ചയിൽ ഒരിക്കൽ ബദാം എണ്ണ തലയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...