Healthy food for children | കുഞ്ഞുങ്ങളെ കരുത്തും ആരോ​ഗ്യവും ഉള്ളവരാക്കാൻ 10 ഭക്ഷണങ്ങൾ

തണുപ്പുള്ള മാസങ്ങളിൽ പല കുട്ടികളും ഉദര സംബന്ധമായ പ്രശ്നങ്ങൾ, നിർജ്ജലീകരണം, അലർജി എന്നിവ നേരിടുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 12:57 PM IST
  • തണുപ്പ് കാലത്ത് കുഞ്ഞുങ്ങളെ നന്നായി ശ്രദ്ധിക്കുകയും അവരുടെ ഭക്ഷണക്രമം നിരീക്ഷിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്
  • പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അലർജികളും കുഞ്ഞുങ്ങളെ ബാധിക്കാറുണ്ട്
  • തണുപ്പുള്ള മാസങ്ങളിൽ പല കുട്ടികളും ഉദര സംബന്ധമായ പ്രശ്നങ്ങൾ, നിർജ്ജലീകരണം, അലർജി എന്നിവ നേരിടുന്നു
  • കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുകയും അവരുടെ ഭക്ഷണശീലം മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്
Healthy food for children | കുഞ്ഞുങ്ങളെ കരുത്തും ആരോ​ഗ്യവും ഉള്ളവരാക്കാൻ 10 ഭക്ഷണങ്ങൾ

ശൈത്യകാലം സന്തോഷകരമാണെങ്കിലും, അത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന സമയം കൂടിയാണ്. ശൈത്യകാലത്ത് കുഞ്ഞുങ്ങൾക്ക് ധാരാളം ഊർജം ആവശ്യമാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അലർജികളും കുഞ്ഞുങ്ങളെ ബാധിക്കാറുണ്ട്.

തണുപ്പ് കാലത്ത് കുഞ്ഞുങ്ങളെ നന്നായി ശ്രദ്ധിക്കുകയും അവരുടെ ഭക്ഷണക്രമം നിരീക്ഷിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. തണുപ്പുള്ള മാസങ്ങളിൽ പല കുട്ടികളും ഉദര സംബന്ധമായ പ്രശ്നങ്ങൾ, നിർജ്ജലീകരണം, അലർജി എന്നിവ നേരിടുന്നു. കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുകയും അവരുടെ ഭക്ഷണശീലം മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി നിർദേശിക്കപ്പെടുന്ന 10 ഭക്ഷണങ്ങൾ പരിചയപ്പെടാം.

ALSO READ: Fenugreek Tea Benefits: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ ഉലുവ ചായ ഉത്തമം

വെളുത്തുള്ളി: വെളുത്തുള്ളിയിൽ അലിസിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളെ രോഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ജലദോഷത്തിൽ നിന്ന് അകറ്റാൻ സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണങ്ങളിൽ വെളുത്തുള്ളി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

കാരറ്റ്: കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. തണുപ്പുള്ള ദിവസങ്ങളിൽ വെളുത്ത രക്താണുക്കൾ (WBC) വർദ്ധിപ്പിക്കാൻ കാരറ്റ് സഹായിക്കുന്നു. വെളുത്ത രക്താണുക്കൾ കുഞ്ഞുങ്ങളെ അവരുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. കാരറ്റിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും സഹായിക്കുന്നു.

ഈന്തപ്പഴം: ഈന്തപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളായ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ശരീരത്തിന് ചൂട് പകരുന്നു. സ്മൂത്തികളിലോ പാലിലോ മധുരപലഹാരങ്ങളിലോ ഈന്തപ്പഴം ചേർക്കാൻ ശ്രമിക്കുക. ദഹന പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങൾ ഉള്ളതിനാൽ ശൈത്യകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

ALSO READ: Top benefits of Lemon: ചർമ്മത്തിനും മുടിക്കും ഉത്തമം നാരങ്ങ, പ്രധാന ഗുണങ്ങൾ അറിയാം

സിട്രസ് പഴങ്ങൾ: ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കുന്നു. ഓറഞ്ച്, മധുര നാരങ്ങകൾ എന്നിവ കുട്ടികൾക്ക് നൽകാം.

മധുരക്കിഴങ്ങ്: വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഭക്ഷണപദാർഥമാണ് മധുരക്കിഴങ്ങ്. ശൈത്യകാലത്ത് ഇത് കുഞ്ഞുങ്ങൾക്ക് ഗുണം ചെയ്യും. വേവിച്ച മധുരക്കിഴങ്ങോ മധുരക്കിഴങ്ങ് ഹൽവയോ കുഞ്ഞുങ്ങൾക്ക് നൽകാം.

പച്ച ഇലക്കറികൾ: വിറ്റാമിൻ എ, സി, ഫോളേറ്റ്, ല്യൂട്ടിൻ എന്നിവ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചീരയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുട്ടിയുടെ ദഹനവ്യവസ്ഥയെ സഹായിക്കുകയും കുട്ടികൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന മലബന്ധം തടയുകയും ചെയ്യുന്നു.

മാതളനാരകം: മാതളത്തിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കുടലിലെ വിരകളെ നശിപ്പിക്കാൻ മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. രക്തത്തിന്റെ അളവ് വർധിക്കുന്നതിനും കുട്ടികളെ ഉന്മേഷമുള്ളവരാക്കി നിർത്തുന്നതിനും മാതളനാരങ്ങ മികച്ചതാണ്.

നെല്ലിക്ക: നെല്ലിക്ക കുട്ടികൾക്ക് വളരെ നല്ലതാണ്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ വിവിധ ആരോഗ്യപ്രശ്നങ്ങളും അണുബാധകളും അകറ്റാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News