Junk food: സ്കൂൾ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് എഫ്എസ്എസ്എഐ

സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പരസ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്.     

Last Updated : Aug 10, 2020, 09:16 AM IST
    • വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തി സ്കൂളുകളിലെ കാന്റീനുകളിലും 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ല.
    • സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പരസ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്.
    • സ്കൂളുകളിൽ പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ.
Junk food: സ്കൂൾ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് എഫ്എസ്എസ്എഐ

ന്യുഡൽഹി:  വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തി സ്കൂളുകളിലെ കാന്റീനുകളിലും 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി (FSSAI) അറിയിച്ചു.  മാത്രമല്ല സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പരസ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്.   

Also read: പാക് ഹിന്ദു കുടിയേറ്റ കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി..! 

സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നത്  സംബന്ധിച്ച തീരുമാനമെടുക്കാൻ 2015 ൽ ഡെൽഹി ഹൈക്കോടതി ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റിയ്ക്ക് (FSSAI)നിർദ്ദേശം നൽകിയിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.  സ്കൂളുകളിൽ പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.  

Trending News