മറഡോണ, ഫുട്ബോളിനെ കുറിച്ച് അറിയാത്തവർക്കും പോലും ഈ പേര് സുപരിചതമാണ്. അവരെ പോലും ഒരു നിമിഷം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു 2020 നവംബർ 25ന് പുറത്ത് വന്നത്. ഫുട്ബോൾ ദൈവം, ഇതിഹാസം എന്നിങ്ങിനെ വാഴ്ത്തിപാടൻ ഒരുപാട് വിശേഷണങ്ങൾ ഉള്ള ഡിഗോ അർമാൻഡോ മറഡോണ ജീവതത്തിന്റെ ബൂട്ടഴിച്ച് വെച്ചു. ആ വാർത്ത പുറത്ത് വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല ഫുട്ബോൾ ലോകത്തിന്.
70കളിലെ അവസാനം മുതൽ ഫുട്ബോൾ തന്റെ കാൽകീഴിലേക്ക് കൊണ്ടുവന്ന അഞ്ചടി അഞ്ചിഞ്ചുകാരനെ ഏതൊരു ഫുട്ബോൾ പ്രേമിയും തന്റെ നെഞ്ചിനുള്ളിൽ കരുതും. മൈതാനത്ത് വേഗത്തോടൊപ്പം അസാമാന്യമായി ആ ഡ്രിബിളിങ് കഴിവ് ആരും ഒന്ന് മോഹിച്ച് പോകും. അതപോലെ തന്നെ പ്രശസ്തിയുടെ കൊടുമുടി താണ്ടി നിൽക്കുമ്പോൾ അവിടെ നിന്ന് അഘാതത്തിലേക്ക് പതിക്കുന്ന മറഡോണയുടെ ജീവിതം കാണുമ്പോൾ ഒരോ ഫുട്ബോൾ ആരാധകനും ഒന്ന് പകച്ച് പോകകയും ചെയ്യും.
ALSO READ : Maradona accused of rape | 16ാം വയസ്സിൽ മറഡോണ ബലാത്സംഗം ചെയ്തു; ഗുരുതര ആരോപണങ്ങളുമായി ക്യൂബൻ വനിത
ദൈവം മൈതാനത്തിലേക്ക്
1960ത് ഒക്ടോബർ 30ന് ബ്യൂണസ് ഏരിസിലെ ലാൻസെന്ന് ഗ്രാമത്തിലായിരുന്നു ഫുട്ബോളിനെ അടക്കി വാഴ്ന്നിരുന്ന കിരീടം നഷ്ടപ്പെട്ട രാജാവിന്റെ ജനനം. ഡോൺ ഡീഗോ സാൽമ സാൽവദോറ ദമ്പതികളുടെ അഞ്ചമാത്തെ മകനായി ജനിച്ച മറഡോണ തന്റെ ദാരിദ്രത്തെ പടവെട്ടിയത് മൈതാനത്തെ ഡ്രിബിളിങിലൂടെയായിരുന്നു. മൂന്നാം പിറന്നാളിന് ലഭിച്ച പന്തിനോട് തോന്നി ഭ്രമം അവനെ മൈതനത്തിലേക്കെത്തിച്ചു.
മറഡോണയുടെ വേഗതയും പന്ത് കൈയ്യടിക്കി വെക്കാനുള്ള കഴിവും മനസ്സിലാക്കിയ പ്രദേശത്തെ മുതിർന്ന താരങ്ങൾ അവനെ ലിറ്റിൽ ഒനിയൻസ് എന്ന ക്ലബിലെടുത്തു. ശേഷം ലിറ്റിൽ ഒനിയനിസിന്റെ മാത്രമല്ല ആ പ്രദേശത്തെ തന്നെ ഒരു സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു മറഡോണ. പിന്നീട് കളി മുതിർന്ന താരങ്ങൾക്കൊപ്പമായി. ഇതൊരു വാർത്തയായി മാറുകയും ചെയ്തു. ഒരു പ്രാദേശിക മാധ്യമം മറഡോണയുടെ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് അവനെ അർജന്റീനയുടെ ഫുട്ബോൾ താളങ്ങളിലേക്കുള്ള വഴിത്തിരിവായി.
ആ ലേഖനത്തിന് ശേഷം ലിറ്റിൽ ഒനിയിൻസിൽ നിന്ന് മറഡോണ 12-ാം വയസിൽ ലോസ് സെബോല്ലിറ്റാസ് എന്ന ക്ലബിലേക്കെത്തി. അവിടെ നിന്നുള്ള നാല് വർഷം കഴിഞ്ഞ് 1976ലാണ് മറഡോണ പ്രഫഷണൽ ഫുട്ബോളിലേക്ക് പ്രവേശിക്കുന്നത്. സെബോല്ലിറ്റാസിൽ നിന്ന് അർജന്റീനയിലെ ഒന്നാം ലീഗ് ടീമായ അർജിന്റോസ് ജൂനിയേഴ്സിലെത്തി. അവിടെ മറഡോണ തന്നെ മാത്രമല്ല ആ ടീമിനെ തന്നെ മാറ്റിയെടുക്കുകയായിരുന്നു. നാല് വർഷം കൊണ്ടാണ് ലീഗിലെ സ്ഥിരം അവസാന സ്ഥാനക്കാരായ അർജിന്റോസ് ജൂനിയേഴ്സ് രണ്ടാം സ്ഥാനത്തെത്തി.
ദൈവത്തെ തേടി നീലക്കുപ്പായമെത്തി
ALSO READ : ഇനി മറഡോണയ്ക്കായി മ്യുസിയം പണിയുമെന്ന് Bobby Chemmanur
ലീഗിലെ പ്രകടനം മറഡണോയുടെ അർജന്റീനിയൻ ദേശീയ ടീമിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കി. 1977ൽ ഹംഗറിക്കെതിരെ ദേശീയ ടീമിനുവേണ്ടി ആദ്യ മത്സരത്തിനായി ഇറങ്ങി. 1978ൽ ലോകകപ്പിലേക്ക് പരിചയക്കുറവും പ്രായം കുറഞ്ഞെന്ന് പേരിൽ ടീമിൽ നിന്നൊഴുവാക്കി. എന്നാൽ മറഡോണയുടെ തുടക്കം അതിന് ശേഷമായിരുന്നു. 1979തിൽ സ്കോട്ടിഷ് ടീമിനോട് ആദ്യ ഗോൾ നേടി മറഡോണ തന്റെ ഗോൾ വേട്ട ആരംഭിച്ചു.
തുടർന്ന് 1981ൽ ബോക്ക ജൂനിയേഴ്സിലേക്ക് 1.96 മില്ല്യൺ ഡോളറിന് മറഡോണ എത്തി. ആ വർഷം ബൊക്ക ജൂനിയേഴ്സ് ലീഗ് സ്വന്തമാക്കിയതോടെ മറഡോണ അർജന്റീന സൂപ്പർ താര പദവിയിലേക്കെത്തി. എന്നാൽ അടുത്ത വർഷം നടന്ന ലോകകപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി അർജന്റീന പുറത്തായി.
ദൈവം യൂറോപിലേക്ക്
1983ൽ ബാഴ്സലോണയിലേക്കത്തിയതോടെയാണ് മറഡോണയുടെ ഫുട്ബോൾ ജീവതം മാറി തുടങ്ങിയത്. അന്ന് റിക്കോർഡ് തുകയായ 9.91 മില്ല്യൺ ഡോളറിലെത്തിയ അർജന്റീനിയൻ സൂപ്പർ താരം മികച്ച തുടക്കമായിരുന്നു ലഭിച്ചത്. എന്നാൽ മെല്ലെ ക്യാമ്പ് നൗവിൽ താരത്തിന്റെ പ്രകടനങ്ങൾ വിവാദത്തിലേക്ക് വഴിവെക്കുകയായിരുന്നു. ബാഴ്സയിൽ വെച്ചാണ് താൻ കൊക്കെയ്ൻ ഉപയോഗം ആദ്യമായി ആരംഭിച്ചതെന്ന് മറഡോണ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
വീണ്ടും റിക്കോർഡ് തുകയ്ക്ക് മറ്റൊരു കൂടുമാറ്റം. പ്രതിരോധകോട്ടയെന്ന് പറയുന്ന സിരി എയിലേക്ക്. നാപ്പോളി അന്ന് 13.54 മില്ല്യൺ ഡോളറിനാണ് മറഡോണയെ സ്പെയിനിൽ നിന്ന് ഇറ്റലിലേക്കെത്തിച്ചത്. അതായിരുന്നു മറഡോണയുടെ തിരിച്ച് വരവ്. മറഡോണ ടീമിന്റെ ഭാഗമായിരുന്ന ആ നാളുകൾ ഇന്നും തങ്ങളുടെ സുവർണകാലഘട്ടമായിട്ടാണ് നാപ്പോളി കാണുന്നത്.
7 വർഷം ക്ലബിൽ പന്ത് തട്ടിയ താരം രണ്ട് സീസണുകളിൽ കിരീടം സ്വന്തമാക്കുകയും മറ്റ് രണ്ട് സീസണുകളിൽ റണ്ണറപ്പറാകുകയും ചെയ്തു. ഒരു സീസണിൽ യുവേഫ് സൂപ്പർ കപ്പിലും നാപ്പോളി മുത്തമിടുകയും ചെയ്തു. എന്നാൽ അവിടെയും മറഡോണയ്ക്ക് തന്റെ സ്വഭാവ സർട്ടിഫിക്കേറ്റ് തിരിത്തനായില്ല. കൊക്കെയ്ൻ മുതലുള്ള മയക്കുമരുന്നിന്റെ ഉപയോഗം താരത്തെ പല വിവാദത്തിലേക്ക് വഴി വെച്ചു.
ALSO READ : Sex Tape Case | കരീം ബെന്‍സിമ കുറ്റക്കാരന്‍; തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മറഡോണ ചെകുത്താനും ദൈവവുമായ 1986 ലോകകപ്പ്
മറഡോണ എന്ന് പേര് കേൾക്കുമ്പോൾ ഒരു ഫുട്ബോൾ പ്രേമിയുടെ മനസ്സിലേക്ക് വരുന്നത് 1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ രണ്ട് ഗോളുകളാണ്. ഒന്നിൽ വില്ലനായിട്ടും രണ്ട് സൂപ്പർ ഹീറോയായിട്ടമാണ് മറഡോണ ചിത്രീകരിക്കാൻ സാധിക്കുക. ഗോളിന് വേണ്ടി എന്തും ചെയ്യുക എന്ന ദക്ഷിണാമേരിക്കകാരുടെ വെഗ്രതമാത്രമാണ് പിന്നീട് എല്ലാവരും ചെകുത്താന്റെ കൈയ്യെന്നും ദൈവത്തിന്റെ കൈയ്യെന്നുമായി ആ ഗോളിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ആ പാപത്തെ നാല് മിനിറ്റുകൾ കൊണ്ട് നൂറ്റാണ്ടിന്റെ ഗോൾ നേടി മറഡോണ കഴുകി കളിയുകയായിരുന്നു.
അഞ്ച് ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ നിഷ്ഭ്രമമാക്കി ഇംഗ്ലണ്ടിന്റെ വൻമതിലായിരുന്ന പീറ്റർ ഷെൽട്ടനെയും ഒറ്റയ്ക്ക് മറികടന്ന് വലയിലേക്ക് മറഡോണ പന്തെത്തിച്ചു. ആ നൂറ്റാണ്ട് മാത്രമല്ല ഇന്ന് ഇപ്പോഴും ഇത്രയും മനോഹരമായ ഒരു ഗോൾ ഫുട്ബോളിൽ പിറന്നിട്ടില്ല. അങ്ങനെ കൈ കൊണ്ട് യൂറോപ്പുകാർ ചെകുത്താന്റെ ഗോളെന്ന പാപം നൂറ്റാണ്ടിന്റെ ഗോൾ കൊണ്ട് കഴുകി. പിന്നീട് ഫൈനലിൽ പശ്ചിമ ജർമിനെ തകർത്ത് അർജിന്റീന കപ്പ് ഉയർത്തുകയും ചെയ്തു. മറഡോണയായിരുന്നു ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. തുടർന്ന് അടുത്ത ലോകകപ്പിൽ മറഡോണയുടെ ക്യാപ്റ്റസിയിൽ അഡജന്റീന ഫൈനലിൽ എത്തിയെങ്കിലും കപ്പ് നിലനിർത്താൻ നീലപ്പടയ്ക്ക് സാധിച്ചില്ല.
മരണത്തിന് ശേഷം വിവാദം ഒഴിയാതെ മറഡോണ
കളിക്കളത്തിനും അകത്തും അതെപോലെ പുറത്തും മറഡോണ ഒരു വിവാദ നായകനായിരുന്നു. കൊക്കെയിൻ ഉപയോഗം തുടങ്ങിയവ വലിയരീതിയിൽ താരത്തിന്റെ ഫുട്ബോൾ ഭാവിയെ തന്നെ ഇല്ലാതാക്കുകയും ചെയ്തു. അതോടൊപ്പം അവിഹിത ബന്ധവും അതുകൊണ്ടുള്ള സ്വകര്യ ജീവിതത്തിലെ വിള്ളലും താരത്തെ കരിയറിൽ ഒരുപാട് ബാധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തനിക്ക് തിരിച്ച് വരവിനെ അവസരം ഒരുക്കിയ നാപ്പോളിയുമായി മറഡോണ തെറ്റുകയും ചെയ്തു. പീന്നിട് സെവിയ്യ അങ്ങനെ തുടങ്ങിയ നിരവധി ക്ലബുകളിലേക്ക തെറ്റിപിരിഞ്ഞ് കൂടുമാറുകയും ചെയ്തു. 1994 ലോകകപ്പിൽ വെച്ച് നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അങ്ങനെ മയക്കുമരുന്ന് ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനാകാതെ 1997ൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. പിന്നീട് പരിശീലക വേഷത്തിലെത്തിയെങ്കിലും മറഡോണയ്ക്ക് അതിൽ ശോഭിക്കാനായില്ല.
മരണം ശേഷവും മറഡോണ ഒരു വിവാദ നായകനായി തുടരുകയാണ്. അടുത്തിടെ ഒരു ക്യൂബൻ വനിത മറഡോണയ്ക്കെതിരെ പീഡനക്കുറ്റം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 16 വയസ്സുള്ളപ്പോൾ ഇതിഹാസം താരം തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ക്യൂബൻ വനിത അർജന്റീനയൻ നിയമ വകുപ്പിന് പരാതി നൽകിയിരിക്കുന്നത്.
കോച്ചെന്ന വേഷത്തിൽ നിൽക്കവെ തന്നെയാണ് മറഡോണ തന്റെ ജീവിതമെന്ന ജേഴ്സി ഊരിവെക്കുന്നത്. എന്നിരുന്നാലും ആ പത്താം നമ്പർ ജേഴ്സിക്കാരൻ അർജന്റീനയ്ക്കായി ലോകകപ്പ് ഉയർത്തിയ ചിത്രം എന്നും ഒരു ഫുട്ബോൾ ആരാധകന്റെ ഇടം നെഞ്ചിൽ കാണും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...