Kerala Unlock : തിരുവനന്തപുരം ജില്ലയിൽ പ്രദേശികാടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

Thiruvananthapuram ജില്ലയിലെ  തദ്ദേശ സ്ഥാനങ്ങളിലെ ടെസ്റ്റ് പോസ്റ്റിവിറ്റി (Test Positivity) നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 09:11 PM IST
  • നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും
  • എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും
  • 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണം.
Kerala Unlock : തിരുവനന്തപുരം ജില്ലയിൽ പ്രദേശികാടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

Thiruvananthapuram : സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ പ്രദേശികാടിസ്ഥാനത്തിൽ ലോക‍ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തു. അതാത് തദ്ദേശ സ്ഥാനങ്ങളിലെ ടെസ്റ്റ് പോസ്റ്റിവിറ്റി (Test Positivity) നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത്തരത്തിൽ തിരുവനന്തപുരം ജില്ലയിൽ (Thiruvananthapuram District) തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ജില്ല ഭരണകൂടം പൂറത്തിറക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണം.

‘ഡി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ

ആറു തദ്ദേശ സ്ഥാപനങ്ങളാണു ‘ഡി’ കാറ്റഗറിയിൽപ്പെടുന്നത്. ഇവിടെ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ഏർപ്പെടുത്തുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും.

കഠിനംകുളം

പോത്തൻകോട്

പനവൂർ

മണമ്പൂർ

അതിയന്നൂർ

കാരോട്

ALSO READ : Kerala COVID Update : വീണ്ടും പതിമൂവായിരം കടന്ന് സംസ്ഥാനത്തെ കോവിഡ് കേസുകൾ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ശതമാനം

‘സി’ കാറ്റഗറിയിൽപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ

38 തദ്ദേശ സ്ഥാപനങ്ങളാണു ‘സി’ കാറ്റഗറിയിലുള്ളത്. ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ദിവസവും പ്രവർത്തിക്കാം. വിവാഹാവശ്യത്തിനായി തുണിക്കടകൾ, ജ്വല്ലറികൾ, ചെരുപ്പു കടകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, റിപ്പയർ സർവീസ് കടകൾ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ എഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. റസ്റ്ററന്റുകൾ ടെക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. 

മംഗലപുരം

അഴൂർ

കാഞ്ഞിരംകുളം

കടയ്ക്കാവൂർ

ചെറുന്നിയൂർ

ഒറ്റൂർ

കിഴുവിലം

മാറനല്ലൂർ

വിതുര

കല്ലിയൂർ

ചെമ്മരുതി

കൊല്ലയിൽ

പെരുങ്കടവിള

ഇലകമൺ

തിരുപുരം

അരുവിക്കര

മുദാക്കൽ

വെമ്പായം

അമ്പൂരി

പുളിമാത്ത്

പള്ളിച്ചൽ

കല്ലറ

അണ്ടൂർക്കോണം

കരുംകുളം

നെല്ലനാട്

കോട്ടുകാൽ

ബാലരാമപുരം

ആനാട്

പഴയകുന്നുമ്മേൽ

വക്കം

കാട്ടാക്കട

കുന്നത്തുകാൽ

വെങ്ങാനൂർ

ചിറയിൻകീഴ്

മലയിൻകീഴ്

ചെങ്കൽ

ഇടവ

കിളിമാനൂർ

ALSO READ : Covid Vaccine : Covishield വാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നിശ്ചയിച്ചത് സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ : സെൻട്രൽ പാനൽ മേധാവി

‘ബി’ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ

31 തദ്ദേശ സ്ഥാപനങ്ങളാണു ബി കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. 

അക്ഷയ സെന്ററുകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തനാനമതിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം. ബിവ്‌റെജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. തിരക്ക് ഒഴിവാക്കുന്നതിന് ആപ്പ് വഴി ബുക്കിങ് ഏർപ്പെടുത്തും. 

പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക് എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

വർക്കല മുനിസിപ്പാലിറ്റി

പൂവച്ചൽ

കരകുളം

പള്ളിക്കൽ

തൊളിക്കോട്

കരവാരം

വെട്ടൂർ

കുളത്തൂർ

വിളപ്പിൽ

പെരിങ്ങമ്മല

പൂവാർ

പുല്ലമ്പാറ

പാറശാല

വിളവൂർക്കൽ

വാമനപുരം

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി

പാങ്ങോട്

വെള്ളറട

വെള്ളനാട്

തിരുവനന്തപുരം കോർപ്പറേഷൻ

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി

മാണിക്കൽ

ഒറ്റശേഖരമംഗലം

ആര്യങ്കോട്

അഞ്ചുതെങ്ങ്

ഉഴമലയ്ക്കൽ

നെടുമങ്ങാട് മുനിസിപ്പാലിറ്റി

ആര്യനാട്

നാവായിക്കുളം

മടവൂർ

കള്ളിക്കാട്

ALSO READ : Kerala Unlock : സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും; ബെവ്‌ക്യൂ ആപ്പ് ഉപയോഗിക്കില്ല

'എ’ കാറ്റഗറിയിൽപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ

ഇവിടെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കും. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഓടാം. ടാക്‌സിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയിൽ ഡ്രൈവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും. കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. തിരക്ക് നിയന്ത്രിക്കാൻ ആപ്പ് ഏർപ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

നന്ദിയോട്, 
നഗരൂർ, 
കുറ്റിച്ചൽ 

എന്നിവയാണ് എ കാറ്റഗറിയിലുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News